രാജ്യത്തെ ഒരു വ്യക്തിയുടെ പ്രധാന രേഖയായി കണക്കാക്കുന്നത് ആധാർ കാർഡ് ആണ്. അതു കൊണ്ടു തന്നെ ആധാർ കാർഡ്,പാൻ കാർഡ്,
ഫോൺ നമ്പർ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രാധാന്യം വളരെ വലുതാണ്. ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാത്തവർക്ക് അത് ചെയ്യുന്നതിനുള്ള അവസരങ്ങൾ കേന്ദ്രസർക്കാർ നിരവധിതവണ നൽകിയിരുന്നു. അത് ചെയ്യാത്തവർക്ക് ഭാവിയിൽ പാൻകാർഡ് റദ്ദ് ചെയ്യുന്നതിനും അതുവഴി പിഴ ഈടാക്ക പെടുന്നതും കാരണമാകും. ആധാർ കാർഡ് പാൻ കാർഡ് മായി ബന്ധിപ്പിച്ചിട്ടുള്ളവർ അത് കൃത്യമായി ആണോ ചെയ്തിട്ടുള്ളത് എന്ന് പരിശോധിക്കുകയും വേണം.
ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?
ഇതിനായി നിങ്ങളുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉള്ള ഫോണെടുത്ത് മെസ്സേജ് തിരഞ്ഞെടുക്കുക. അതിനു ശേഷം നമ്പർ നൽകേണ്ട ഭാഗത്ത് 567678 എന്ന് ടൈപ്പ് ചെയ്ത് നൽകുക. തുടർന്ന് മെസ്സേജ് ടൈപ്പ് ചെയ്ത് നൽകേണ്ട ഭാഗത്ത് UIDPAN space നൽകിയ ശേഷം നിങ്ങളുടെ 12 അക്ക ആധാർ നമ്പർ ടൈപ്പ് ചെയ്ത് നൽകുക. വീണ്ടും ഒരു സ്പേസ് നൽകി PAN NUMBER ടൈപ്പ് ചെയ്ത് നൽകുക. അതിനുശേഷം മെസ്സേജ് സെന്റ് ചെയ്യുക. ഉടനടി തന്നെ സ്റ്റാറ്റസ് അറിയാൻ സാധിക്കുന്നതാണ്.( വീഡിയോ താഴെ കാണാം )
ഓൾറെഡി ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്തവർക്ക് ലിങ്ക്ഡ് ആണ് എന്ന മെസേജ് ലഭിക്കുന്നതാണ്. അല്ലാത്തവർക്ക് ചില കാരണങ്ങൾ കൊണ്ട് പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ല എന്ന രീതിയിൽ ഒരു മെസേജ് ലഭിക്കുന്നതാണ്. അതിനു താഴെയായി ഒരു ലിങ്ക് നൽകിയിട്ടുണ്ടാകും.അത് ക്ലിക്ക് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ അത് നേരെ ഇൻകംടാക്സ് വെബ്സൈറ്റിലാണ് എത്തിച്ചേരുക.
സൈറ്റിൽ നേരിട്ട് പോകുന്നതിനായി incometax.gov.in എന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് ക്യുക്ക് ലിങ്ക്സ് എന്ന നൽകിയതിനു താഴെയായി നൽകിയിട്ടുള്ള വെരിഫൈ യുവർ പാൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
അവിടെ നിങ്ങളുടെ PAN, ഫുൾ നെയിം, ഡേറ്റ് ഓഫ് ബർത്ത്, ആധാർ കാർഡുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ എന്നിവ നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. എന്റെർ ചെയ്ത നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കുന്നതാണ്. അത് കൃത്യമായി ടൈപ്പ് ചെയ്ത് നൽകുക.
ഇപ്പോൾ നിങ്ങൾ എന്റർ ചെയ്ത പാൻ കാർഡിൽ നൽകിയിട്ടുള്ള വിവരങ്ങൾ കൃത്യമാണ് എന്ന രീതിയിൽ ഒരു മെസേജ് ലഭിക്കുന്നതാണ്. വീണ്ടും ഗോ ടു ഹോം പേജ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ലിങ്ക് ആധാർ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് PAN, ആധാർ നമ്പർ, പേര്, ഫോൺ നമ്പർ എന്നീ വിവരങ്ങൾ എല്ലാം കൃത്യമായി നൽകുക. താഴെ നൽകിയിട്ടുള്ള മെസേജുകൾ വായിച്ച് ടിക് ചെയ്ത ശേഷം ലിങ്ക് ആധാർ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്യപ്പെടുന്നതാണ്.
ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്യപ്പെട്ടു എന്ന് അറിയുന്നതിനായി മെയിൻ പേജിൽ ലിങ്ക് ആധാർ സ്റ്റാറ്റസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. പാൻകാർഡ് നമ്പർ, ആധാർ കാർഡ് നമ്പർ എന്നിവ ടൈപ്പ് ചെയ്ത് നൽകി വ്യൂ ലിങ്ക് ആധാർ സ്റ്റാറ്റസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇപ്പോൾ successfull മെസ്സേജ് കാണാവുന്നതാണ്.
2022 മാർച്ച് 31നു മുൻപായി ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഓൺലൈനായി ചെയ്യാൻ അറിയാത്തവർക്ക് അക്ഷയകേന്ദ്രങ്ങൾ വഴി ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാവുന്നതാണ്. ഭാവിയിൽ ബാങ്ക് അക്കൗണ്ട് പോലുള്ള കാര്യങ്ങൾക്ക് പ്രശ്നം വരാതിരിക്കാൻ ഉടനടി തന്നെ ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാൻ ശ്രദ്ധിക്കുക.