കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിലൂടെ ആണ് നമ്മുടെ സംസ്ഥാനം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നുമാത്രമല്ല ലോക്ക് ഡൗൺ നീട്ടിയതയുള്ള അറിയിപ്പും മുഖ്യമന്ത്രിയിൽ നിന്നും വന്നിട്ടുണ്ട്. എന്തെല്ലാമാണ് പുതിയ അറിയിപ്പുകൾ എന്ന് നോക്കാം.
നിലവിൽ ലോക്ക് ഡൗൺ പതിനാറാം തീയതി വരെ ആയിരുന്നു എങ്കിൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടി ഇരുപത്തിമൂന്നാം തീയതി വരെ ആക്കിയിട്ടുണ്ട്. എന്ന് മാത്രമല്ല മൂന്ന് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിന്റെ ഭാഗമായി എറണാകുളം,മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ എന്നീ ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ വരുന്നതായിരിക്കും.
സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ നേരത്തെ ആക്കുന്നതിന് സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ക്ഷേമനിധി ബോർഡുകൾ വഴി 1000 രൂപയുടെ സഹായം സാമൂഹ്യസുരക്ഷ ക്ഷേമനിധി ഇതുവരെ ലഭിക്കാത്ത മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി കോവിഡ് അതിജീവന സഹായമായി നടപ്പാക്കുന്നതാണ്. ഈ മാസം തന്നെ സർക്കാർ നൽകുന്ന അതിജീവന കിറ്റ്, ജൂൺ മാസത്തിൽ കൂടി ലഭിക്കുന്ന രീതിയിൽ പ്രഖ്യാപനം വന്നിട്ടുണ്ട്. ഈ മാസത്തെ കിറ്റ് വിതരണം അടുത്ത ആഴ്ചയോടെ ആരംഭിക്കുന്നതാണ്. മുൻഗണന കാർഡുടമകൾക്ക് പതിനേഴാം തീയതി മുതലും അതിനുശേഷം മറ്റു വിഭാഗക്കാർക്കും കിറ്റ് ലഭിക്കുന്നതാണ്. ഉപ്പു മുതൽ ഉഴുന്ന് വരെ ഉൾപ്പെട്ട പത്തിന കിറ്റ് തുടക്കത്തിൽ മഞ്ഞ കാർഡ് ഉടമകൾക്കും,കുറച്ചു താമസിച്ച് മറ്റ് കാർഡ് ഉടമകൾക്കും ലഭിക്കുന്നതാണ്.
കേന്ദ്രസർക്കാർ സഹായമായ പി എം കിസാൻ സമ്മാൻ നിധി പ്രകാരമുള്ള 2,000 രൂപ ഈ മാസം പതിനാലാം തീയതി 11 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ കർഷകരെ അഭിസംബോധന ചെയ്തുകൊണ്ട് ബാങ്ക് അക്കൗണ്ടുകളിൽ ട്രാൻസ്ഫർ ചെയ്തു. അതോടൊപ്പം വാക്സിൻ വിതരണത്തെ സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം സംസാരിച്ചു. 9 കോടിയോളം വരുന്ന കർഷകർക്കാണ് പിഎം കിസാൻ സമ്മാൻ നിധി ആനുകൂല്യം ലഭ്യമാകുന്നത്.2000 രൂപ വീതമാണ് ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചേരുന്നത്. ബാക്കി 4000 രൂപ രണ്ട് ഗഡുക്കളായി ലഭിക്കുന്നതാണ്. പദ്ധതിയിൽ ഭാഗമായ എല്ലാ കർഷകരുടെയും ബാങ്ക് അക്കൗണ്ട് കളിൽ തുക എത്തിച്ചേരുന്നതാണ്.
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക്,ആയിരം രൂപയുടെ മുകളിലുള്ള സാമ്പത്തിക സഹായം സ്കോളർഷിപ്പ് രൂപത്തിൽ ലഭിക്കുന്നതാണ്. കുട്ടിയുടെ രക്ഷിതാവിന്റെ അല്ലെങ്കിൽ ഗാർഡിയന്റെ ബാങ്ക് അക്കൗണ്ടിലാണ് തുക ലഭിക്കുക.കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ സ്കോളർഷിപ്പ് തുക ലഭിക്കുക തുടക്കത്തിൽ പ്രീമെട്രിക് വിദ്യാർഥികൾക്കാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒന്നിച്ചു ചേർന്നാണ് ഇത്തരം ആനുകൂല്യം പുറത്തിറക്കിയിട്ടുള്ളത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പെട്ടെന്ന് തുക എടുക്കുന്നതിനായി ആരും ബാങ്കിൽ പോകേണ്ട ആവശ്യമില്ല. തുടർന്നുള്ള വർഷങ്ങളിലും സ്കോളർഷിപ്പ് ആനുകൂല്യം ലഭിക്കുന്നതാണ്.
കോവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്ന ഈ സാഹചര്യത്തിൽ രാജ്യം വളരെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രധാന രാഷ്ട്രീയ സംഘടനകൾ ഒന്നിച്ച് ഒരു അപേക്ഷ നൽകിയിട്ടുണ്ട്. ഇതുപ്രകാരം സാധാരണ വീടുകളിലേക്ക് 5000 രൂപയും, ഭക്ഷ്യ കിറ്റും ലോക് ഡൌൺ ഉള്ള അത്രയും കാലത്തേക്ക് എത്തിക്കണം എന്നതാണ് അപേക്ഷയായി നൽകിയിട്ടുള്ളത്. നിലവിൽ മുൻഗണനാ ലിസ്റ്റിൽ പെട്ടവരും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വരെയും ഉദ്ദേശിച്ചുകൊണ്ടാണ് ഇത്തരമൊരു പദ്ധതിയെപ്പറ്റി പറഞ്ഞിട്ടുള്ളത്. പരമാവധി 5000 രൂപ ലഭിക്കുന്ന രീതിയിൽ കേന്ദ്രസർക്കാർ ഈ പദ്ധതിക്ക് അംഗീകാരം നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സാധാരണക്കാർക്ക് ഇത് തീർത്തും സഹായകരമായ ഒന്നു തന്നെ ആയിരിക്കും.