സാധാരണക്കാരുടെ ജീവിത ശൈലി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ ഒരുപാട് പദ്ധതികൾ ആവിഷ്കരിച്ചിരുന്നു.അതുകൊണ്ടുതന്നെ കൊറോണയുടെ ഈ കാലഘട്ടത്തിൽ ഓരോ സാധാരണക്കാരനും ഇത് വളരെയേറെ പ്രയോജനപ്പെടുകയും ചെയ്തു.അതുകൊണ്ടു തന്നെ ഗവൺമെന്റ് ഇത്തരത്തിലുള്ള പദ്ധതികൾക്ക് തുടർ നടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്.
എന്തെല്ലാമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾ?
നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നിട്ട് അധികനാളായിട്ടില്ല.എന്നിരുന്നാൽ കൂടി ഇതിന്റെ ഭാഗമെന്നോണം സർക്കാർ 100 ദിന കർമ്മ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു.
ഇത്തരത്തിലുള്ള പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന ക്ഷേമപെൻഷനുകൾ സാധാരണക്കാർക്ക് വളരെയധികം ഉപകാരപ്രദമായിരുന്നു , മുൻപ് 1300 രൂപയായിരുന്ന ക്ഷേമ പെൻഷൻ സമീപകാലത്ത് 1400 രൂപയാക്കി മാറ്റിയിരുന്നു.അതുപോലെ സംസ്ഥാന ഗവൺമെന്റ് റേഷൻ കടകൾ വഴി കഴിഞ്ഞ നാലു മാസമായി സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തിരുന്നു.
ഇതുകൊണ്ടെല്ലാം തന്നെ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിലവിലുള്ള ഗവൺമെന്റിന് നല്ല ഭൂരിപക്ഷം നേടാൻ സാധിക്കുകയും ചെയ്തു.ഇത്തരം ഒരു സാഹചര്യത്തിൽ ഇതിന്റെ തുടർ നടപടി എന്നോണം അടുത്ത ഒരു നൂറ് ദിവസത്തേക്ക് കൂടി ഇത്തരത്തിലുള്ള ഒരു കർമ്മ പദ്ധതി ആരംഭിക്കാൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നതായി ആണ് അറിയുന്നത്.
ഇതിന്റെ ഭാഗമായി നിലവിൽ 1400 രൂപയുള്ള ക്ഷേമ പെൻഷൻ 1500 രൂപയിലേക്കും,അതുപോലെ സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം അടുത്ത നാല് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ ഉള്ള പ്രഖ്യാപനം ഗവൺമെന്റ് ഉടൻ പുറത്തിറക്കും എന്നാണ് അറിയപ്പെടുന്നത്.ഇത്തരമൊരു പദ്ധതി തുടർന്നാൽ ഏതൊരു സാധാരണക്കാരനും ഇത് വളരെയധികം ഉപകാരമായിരിക്കും.അതുകൊണ്ട് തന്നെ ഈ വിവരം കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക.