ഡ്രെവിങ് ലൈസെൻസ് ഉള്ളവർ ശ്രദ്ധിക്കുക പുതിയ നിയമങ്ങൾ , കുറ്റം , ഫൈൻ

Spread the love

നമ്മളെല്ലാവരും വാഹനങ്ങൾ ഉപയോഗിക്കുന്നവരായിരിക്കും. എന്നാൽ പലപ്പോഴും എല്ലാവിധ ട്രാഫിക് നിയമങ്ങളും പാലിച്ചുകൊണ്ട് അല്ല നമ്മൾ പലപ്പോഴും വാഹനമോടിക്കുന്നത്. അതുകൊണ്ടുതന്നെ പല തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുകയും മറ്റും ചെയ്യുമ്പോൾ വലിയ തുക പിഴ ചുമത്തുക യാണ് ട്രാഫിക് വകുപ്പ് ചെയ്യുക. എന്നാൽ ഇത്തരത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങൾക്ക് എത്ര രൂപയാണ് പിഴ അടയ്ക്കേണ്ടി വരിക എന്ന് നമ്മളിൽ പലർക്കും അറിയുന്നുണ്ടാവില്ല. ഓരോ ഗതാഗത നിയമങ്ങൾ എന്താണെന്നും, അത് പാലിക്കാതെ ഇരിക്കുമ്പോൾ നൽകേണ്ടിവരുന്ന പിഴ തുക എത്രയാണെന്നും പരിശോധിക്കാം.

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുകയാണ് എങ്കിൽ വയലേഷൻ സെക്ഷൻ S3(1) പ്രകാരവും S181 പ്രകാരവും ഡ്രൈവർക്ക് 5000 രൂപയും, ഓണർ ക്ക് വയലേഷൻ സെക്ഷൻ S5, പാനൽ സെക്ഷൻ S.180 പ്രകാരവും 5000 രൂപ ഫൈൻ ലഭിക്കുന്നതാണ്. ഇത്തരത്തിൽ ഓണർ ക്കും ഡ്രൈവർക്കും കൂടി ചേർത്ത് 10,000 രൂപ ഫൈൻ ലഭിക്കുന്നതാണ്.

18 വയസ്സിന് താഴെയുള്ള കുട്ടികൾ വാഹനമോടിച്ചു കഴിഞ്ഞാൽ വയലേഷൻ സെക്ഷൻ S. 3(1) പ്രകാരവും പാനൽ സെക്ഷൻ S. 181 പ്രകാരവും വാഹനമോടിക്കുന്നയാൾക്ക് 5000 രൂപയും, വയലേഷൻ സെക്ഷൻ S.5, പാനൽ സെക്ഷൻ S.199A പ്രകാരം ഓണർക്ക് അല്ലെങ്കിൽ ഗാർഡിയന് 25000 രൂപയും പിഴ ചുമത്തപ്പെടുന്നതാണ്. ഇത്തരത്തിൽ വണ്ടി കൊടുത്തയാൾക്കും വണ്ടി ഓടിച്ച് ആൾക്കും കൂടി 30,000 രൂപ പിഴ ചുമത്തപ്പെട്ടു ന്നതാണ്.

Also Read  പെട്രോൾ  കാറിൽ ഡീസൽ , ഡീസൽ  കാറിൽ പെട്രോൾ അടിച്ചാൽ ചെയ്യേണ്ട കാര്യം

ഓദറൈസേഷൻ ഇല്ലാതെ ട്രാൻസ്പോർട്ട് വെഹിക്കിൾ നിരത്തിൽ ഇറക്കുകയാണ് എങ്കിൽ അതായത് ഓടിക്കാൻ പാടില്ലാത്ത സ്ഥലങ്ങളിലൂടെ യും, പെർമിറ്റ് ഇല്ലാതെ യുമൊക്കെ വാഹനങ്ങൾ നിരത്തിൽ ഇറക്കുകയാണ് എങ്കിൽ വയലേഷൻ സെക്ഷൻ S3(1), പാനൽ സെക്ഷൻ S181 എന്നിവ പ്രകാരം ഡ്രൈവർക്ക് 5000 രൂപയും, വയലേഷൻ സെക്ഷൻ S. 5 പാനൽ സെക്ഷൻ S. 180 എന്നിവ പ്രകാരം ഓണർ ക്ക് 5000 രൂപയും ചേർത്ത് ആകെ 10,000 രൂപ പിഴ ചുമത്തപ്പെട്ടു ന്നതാണ്.

ഹസാഡ് ഉൽപ്പന്നങ്ങൾ അതായത് കത്തി പിടിക്കുന്നതിനും മറ്റും സാധ്യതയുള്ള വ ഹസാഡ് ലൈസൻസ് ഇല്ലാത്ത വാഹനങ്ങളിൽ കയറ്റുകയാണെങ്കിൽ വയലേഷൻ സെക്ഷൻ S3(1)CR9, പാനൽ സെക്ഷൻ S. 181 എന്നിവ പ്രകാരം വാഹനം ഓടിക്കുന്ന ആൾക്ക് 5000 രൂപയും, വാഹനത്തിന്റെ ഓണർ ക്ക് S. 5, പാനൽ സെക്ഷൻ S.180 എന്നിവ പ്രകാരം 5000 രൂപയും പിഴ ചുമത്തപ്പെട്ടു ന്നതാണ്.

Also Read  ഇനി കാർ അടി തട്ടും എന്ന പേടി വേണ്ട | എളുപ്പത്തിൽ കാർ ഹൈറ്റ് കൂട്ടം | വീഡിയോ കാണു

ഡ്രൈവിംഗ് ലൈസൻസിൽ ഡിസ് ക്വാളിഫൈ ആയ ആളുകൾ വാഹനം ഉപയോഗിച്ചാൽ അതായത് ലൈസൻസ് എക്സ്പെയർ ആവുകയോ, ലൈസൻസുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ ഉണ്ടായി ലൈസൻസ് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യത്തിലോ പിടിക്കപ്പെട്ടാൽ വയലേഷൻ സെക്ഷൻ S. 5, പാനൽ സെക്ഷൻ S. 182(1) എന്നിവ പ്രകാരം വാഹനമോടിക്കുന്ന ഇയാൾക്ക് 10000 രൂപ പിഴ നൽകേണ്ടി വരുന്നതാണ്.

ഇൻസ്പെക്ഷൻ ഓഫീസർ ഏതെങ്കിലും രീതിയിലുള്ള രേഖ കാണിക്കാൻ പറയുമ്പോൾ അത് കാണിക്കാതെ ഇരുന്നാൽ, അല്ലെങ്കിൽ അവർ പറയുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി നിങ്ങൾ എന്തെങ്കിലും ചെയ്യുകയാണ് എങ്കിൽ വയലേഷൻ സെക്ഷൻ S. 133, പെനാൽറ്റി സെക്ഷൻ S.187 എന്നിവ പ്രകാരം പത്തായിരം രൂപ പിഴ ചുമത്തപ്പെടുന്നതാണ്.

ലേണേഴ്സ് ലഭിച്ച ഒരാൾ ഇൻസ്ട്രക്ടർ, അല്ലെങ്കിൽ ലൈസൻസ് ഉള്ള ഒരാൾ കൂടെ ഇല്ലാതെ വാഹനം ഓടിക്കുകയാണ് എങ്കിൽ വയലേഷൻ സെക്ഷൻ S3(2),CR3(b) എന്നിവ പ്രകാരവും പെനാൽറ്റി സെക്ഷൻ S. 181 പ്രകാരവും ഓടിച്ചയാൾ ക്കെതിരെ 5000 രൂപ പിഴ ചുമത്തുന്നതാണ്.L ബോർഡ് ഒട്ടിക്കാതെ ലേണേഴ്സ് ലൈസൻസ് ഉള്ള ഒരാൾ വണ്ടി ഓടിക്കുകയാണ് എങ്കിൽ വയലേഷൻ സെക്ഷൻ S3(2),CR3(C), എന്നിവ പ്രകാരവും പെനാൽറ്റി സെക്ഷൻ S. 181 പ്രകാരവും ഓടിച്ചയാൾ 5000 രൂപ പിഴ അടയ്ക്കേണ്ടതാണ്.

Also Read  ഈ ട്രിക്ക് അറിഞ്ഞാൽ എത്ര ഇടുങ്ങിയ സ്ഥലത്തും കാര് പാർക്ക് ചെയ്യാം തട്ടുമെന്ന പേടിവേണ്ട

ഡ്രൈവിംഗ് ലൈസൻസ് പ്രൊഡ്യൂസ് ചെയ്യാൻ പറയുന്ന സമയത്ത് അത് ചെയ്തില്ല എങ്കിൽ വയലേഷൻ സെക്ഷൻ S. 130(1) പ്രകാരവും, പെനാൽറ്റി സെക്ഷൻ S.177 പ്രകാരവും ആദ്യം 500 രൂപ, വീണ്ടും ആവർത്തിക്കുകയാണെങ്കിൽ 1500 രൂപ എന്നിങ്ങനെ പിഴ ചുമത്തുന്ന താണ്. കൃത്യമായി ഗതാഗത നിയമങ്ങൾ പാലിച്ചുകൊണ്ട്, മുകളിൽ പറഞ്ഞ പിഴകൾ ചുമത്തപ്പെട്ടാൽ സംഭവിക്കുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിൽ വെച്ചുകൊണ്ട് മാത്രം നിങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും സുരക്ഷ നൽകിക്കൊണ്ട് മാത്രം വാഹനം ഓടിക്കാൻ ആയി ശ്രദ്ധിക്കുക.


Spread the love

Leave a Comment