ട്രെയിൻ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നതെങ്ങിനെ : വീഡിയോ കാണാം

Spread the love

ട്രെയിൻ ടിക്കറ്റുകൾ റയിൽവേ സ്റ്റേഷനിൽ പോയി ബുക്ക് ചെയ്യുന്നവർ ഇന്ന് വളരെ കുറവാണ്. ഇപ്പോൾ ഓൺലൈനായി ബുക്ക് ചെയ്യുന്നവരാണ് അധികവും.എന്നാൽ ഓൺലൈനായി ബുക്ക് ചെയ്യാൻ അറിയാത്ത നിരവധിപേർ നമ്മുടെ ഇടയിലുണ്ട്.

നമ്മുടെ കയ്യിലുള്ള സ്മാർട്ട് ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ വളരെ എളുപ്പത്തിൽ ഐആർസിടിസി യുടെ വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇങ്ങനെ ട്രെയിൻ ടിക്കറ്റ് എങ്ങനെയാണ് ബുക്ക് ചെയ്യേണ്ടതെന്ന് നോക്കാം.

ഫോണിൽ എങ്ങനെ ബുക്ക് ചെയ്യുന്നതെന്ന് നോക്കാം. ആദ്യം IRCTC അപ്ലിക്കേഷൻ ഓപ്പണാക്കി പെർമിഷനുകൾക്ക് അനുമതി നൽകുക. ശേഷം വരുന്ന മെസേജുകളിൽ DENY, ALLOW എന്നതിൽ ALLOW ക്ലിക്ക് ചെയ്യുക.

ശേഷം അവിടെ ട്രെയിൻ ടിക്കറ്റ്, ബുക്ക് മീൽ, എയർ ടിക്കറ്റ് എന്നിങ്ങനെ 3 ഓപ്ഷനുകൾ കാണാൻ സാധിക്കും. അതിൽ ട്രെയിൻ ടിക്കറ്റ് എടുക്കാൻ ട്രെയിൻ ടിക്കറ്റ് എന്നുള്ളത് സെലക്ട് ചെയ്യുക.

ശേഷം Username, Password ലോഗിൻ ചെയ്യാൻ വരും അല്ലെങ്കിൽ അതിൻ്റെ താഴെയായി രജിസ്റ്റർ എന്നും കാണാം. ഇതിൽ നിങ്ങൾക്ക് IRCTC യുടെ ഐഡി ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

അല്ലെങ്കിൽ പുതുതായി ചെയ്യുന്നതാണെങ്കിൽ Register എടുത്ത് ക്ലിക്ക് ചെയ്യുക. അപ്പോൾ User name കൊടുക്കുക. User name എഴുതുമ്പോൾ അത് available അല്ലെന്ന് വരുന്നുണ്ടെങ്കിൽ മറ്റൊരു USername നൽകി available ആവുന്നതുവരെ ചെയ്യുക.

ശേഷം Pass word നൽകുക. എല്ലാ വിവരങ്ങളും നൽകിയ ശേഷം next ബട്ടൺ അമർത്തിയ ശേഷം നിങ്ങൾ നൽകിയ Username ഉം Password ഉം കൊടുത്ത് ലോഗിൻ ചെയ്യുക. ശേഷം verify മൊബൈൽ നമ്പർ എന്നും verify Email Id എന്നും കാണും അപ്പോൾ നമ്മുടെ മൊബൈലിലേക്കും Email -ലേക്കും ഓരോ കോഡുകൾ വന്നിട്ടുണ്ടാവും മെസേജിൽ വന്ന കോഡ് മൊബൈൽ OTP യുടെ അവിടെ നൽകുക.

Also Read  AC വാങ്ങും മുന്നേ ഇത് വായിക്കുക ഇല്ലങ്കിൽ പണം നഷ്ടപ്പെട്ടേക്കാം

Email -ൽ വന്നത് Email OTP യുടെ അവിടെയും നൽകിയ ശേഷം verify User ക്ലിക്ക് ചെയ്യുക. അപ്പോൾ OTP verification Successful എന്ന് വന്നത് ok ക്ലിക്ക് ചെയ്യുക. ശേഷം വീണ്ടും Username, Password ഉപയോഗിച്ച് അപ്ലിക്കേഷൻ ലോഗിൻ ചെയ്യുക. ശേഷം 4 digit Pin എൻ്റർ ചെയ്യാൻ കാണും.

അവിടെ നിങ്ങൾ 4 അക്കമുള്ള ഒരു secret നമ്പർ കൊടുക്കുക. താഴെ Re-enter ഉള്ളിടത്തും അത് തന്നെ നൽകുക. ശേഷം submit ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം ഓവർലെയ്സ് സ്ക്രീൻ കാണാൻ സാധിക്കും. അതിൻ്റെ താഴെയുള്ള Got it ബട്ടൺ ക്ലിക്ക് ചെയ്യുക.

ശേഷം New booking എന്ന എന്ന് വന്നിട്ടുണ്ടാകും. അപ്ലിക്കേഷനുള്ള മെയിൻ എൻ്റർ പ്ലെയ്സാണിത്.
NEW BOOKING എന്നതിൻ്റെ താഴെ STN, STN എന്ന് രണ്ട് ഒപ്ഷനുകൾ ഉണ്ടാവും. അതിൽ ആദ്യത്തെ from എന്നതിലെ STN ക്ലിക്ക് ചെയ്ത് അവിടെ എവിടെ നിന്നുള്ള ട്രെയിൻ ആണ് Available ആയത് എന്നത് ആ സ്റ്റേഷൻ്റെ പേരോ കോഡോ എൻറർ ചെയ്ത് Select ചെയ്യുക.

Also Read  ഗൂഗിൾ മാപ്പിൽ നിങ്ങളുടെ വീട്ന്റേയോ ഷോപ്പിന്റെയോ ലൊക്കേഷൻ എങ്ങനെ ആഡ് ചെയ്യാം

അതുപോലെ To എന്നതും സെലക്ട് ചെയ്യാൻ Tomorrow, Today, Journey date എന്നത് Pick ചെയ്ത് search Train ക്ലിക്ക് ചെയ്യുക. ശേഷം TRAl N LIST കാണാൻ സാധിക്കും. നിങ്ങൾക്ക് വേറൊരു ദിവസത്തേക്കാണ് വേണ്ടതെങ്കിൽ Date ൻ്റെ ഇരുഭാഗത്തും arrow ചിഹ്നം കാണാൻ സാധിക്കും.

അതിൽ Press ചെയ്താൽ നമുക്ക് മറ്റൊരു date സെർച്ച് ചെയ്യാം. ശേഷം Search ചെയ്ത് കിട്ടുന്ന ട്രെയിൻ ലിസ്റ്റുകളുടെ ഓരോന്നിൻ്റെയും വലതു വശത്തായി 3 ഡോട്ടുകൾ കാണാൻ സാധിക്കും. അവിടെ ക്ലിക്ക് ചെയ്താൽ ഓരോ ട്രെയിനുകളുടെയും റൂട്ട് മാപ്പും, ഓരോ സീറ്റിൻ്റെയും ചാർജും അറിയാൻ സാധിക്കും.

റൂട്ട് മാപ്പ് എടുത്താൽ ആ ടെയിൻ ഏതെല്ലാം സമയം ഓരോ സ്റ്റേഷനിലെത്തുന്നത് കാണാൻ സാധിക്കും. ശേഷം നമ്മൾക്ക് വേണ്ട ട്രെയിന് ഏതാണെന്ന് നോക്കി അത് select ചെയ്യുക. പിന്നീട് അത് available ആണോ waiting ലിസ്റ്റിലാണോ, കഴിഞ്ഞു പോയതാണോ എന്ന് കാണാൻ സാധിക്കും. അപ്പോൾ available എന്നത് ക്ലിക്ക് ചെയ്യുക.

ശേഷം ബുക്ക് ചെയ്ത് fare Break up സെലക്ട് ചെയ്താൽ ആ സീറ്റിൻ്റെ ചാർജ് എത്രയാണെന്ന് കാണാൻ സാധിക്കും. ശേഷം Add Passanger select ചെയ്ത് ആരൊക്കെ യാത്ര ചെയ്യുന്നുണ്ടോ അവരുടെ വിവരങ്ങൾ നൽകുക. ശേഷം നിങ്ങൾക്ക് എവിടെയാണ് സീറ്റ് വേണ്ടത് |ower birth, Upper birth, Middle എന്നതിൽ ഇഷ്ടമുള്ളത് Add ചെയ്ത് Done ക്ലിക്ക് ചെയ്യുക.

Also Read  അറബി പഠിക്കാൻ കിടിലൻ ആപ്പ്

പിന്നീട് ബുക്ക് ചെയ്ത വിവരം വരും. ശേഷം book ticket button അമർത്തുക. പിന്നീട് payment ഓപ്ഷനിലേക്ക് കടക്കാം. അവിടെ Enter the captcha എന്നുള്ളത് ഈ ഭാഗത്തുള്ള ക്രാഡ് ടൈപ്പ് ചെയ്യുക. ശേഷം താഴെയുള്ള proceed to payment ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾ payment ചെയ്യുന്നത് ഏത് കാർഡ് വഴിയാണോ അത് ക്ലിക്ക് ചെയ്യുക.

amouont ബട്ടൺ ക്ലിക്ക് ചെയ്താൽ നമ്മൾ Payment ചെയ്യുന്ന കാർ ഡിൻ്റെ വിവരങ്ങൾ enter ചെയ്ത് കാർഡിൻ്റെ പുറകിലുള്ള CVV കോഡ് നൽകുക. proceed Pay എന്നത് ക്ലിക്ക് ചെയ്യുക. ATM കാർഡിൻ്റെ Password enter ചെയ്ത് ട്രാൻസാക്ഷൻ പൂർത്തിയാക്കുക.

ശേഷം അപ്ലിക്കേഷനിലേക്ക് ബാക്ക് വന്ന് അവിടെ ടിക്കറ്റ് കാണാൻ സാധിക്കും. അതിൻ്റെ താഴെയുള്ള saveticket ക്ലിക്ക് ചെയ്താൽ അത് നിങ്ങളുടെ ഫയലിൽ save ആവുന്നതായിരിക്കും. അപ്ലിക്കേഷനിൽ menu വിൽ നിന്ന് My Bookingട ഓപ്പണാക്കിയാൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിൽ ടിക്കറ്റ് പ്രിൻറ് കാണാൻ സാധിക്കും. അതു കൊണ്ട് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി ബുദ്ധിമുട്ടേണ്ട. എല്ലാവരും നിങ്ങളുടെ കൈയിലുള്ള ഫോൺ കൊണ്ട് ട്രെയിൻ ബുക്ക് ചെയ്തു നോക്കു.

https://youtu.be/0Mhuu85aNfM


Spread the love

Leave a Comment