ഗൂഗിൾ മാപ്പിൽ നിങ്ങളുടെ വീട്ന്റേയോ ഷോപ്പിന്റെയോ ലൊക്കേഷൻ എങ്ങനെ ആഡ് ചെയ്യാം

Spread the love

നമ്മളിൽ പലരും എങ്ങോട്ടെങ്കിലും യാത്ര പോകുമ്പോൾ ആദ്യം തന്നെ ലൊക്കേഷൻ നോക്കുന്നത് ഗൂഗിൾ മാപ്പ് ഉപയോഗിച്ചുകൊണ്ടാണ്. എന്നുമാത്രമല്ല എത്ര അകലെയുള്ള സ്ഥലം ആണെങ്കിലും എത്രസമയം എടുത്തുകൊണ്ട് അവിടെ എത്തിച്ചേരാൻ സാധിക്കുമെന്നും ഗൂഗിൾ മാപ്പ് ഉപയോഗിച്ച് അറിയാൻ കഴിയും . ഏതൊരാൾക്കും വളരെ എളുപ്പം ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ഒരു ആപ്പ് ഡിസൈൻ ചെയ്തിട്ടുള്ളത് എന്നതും സാധാരണക്കാർക്കിടയിൽ കൂടുതലായി ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നതിന് ഒരു കാരണമാണ്.

എന്നാൽ പലർക്കും ഉള്ള ഒരു സംശയമാണ് നമ്മുടെ വീടും, അല്ലെങ്കിൽ ഷോപ്പും ഇത്തരത്തിൽ ഗൂഗിൾ മാപ്പിൽ ആഡ് ചെയ്യാൻ സാധിക്കുമോ എന്ന്. അതിനുള്ള ഉത്തരം ചെയ്യാൻ സാധിക്കും എന്ന് തന്നെയാണ്. എങ്ങനെയാണ് നിങ്ങളുടെ വീട് അല്ലെങ്കിൽ ഷോപ്പ് ഗൂഗിൾ മാപ്പിൽ ആഡ് ചെയ്യാൻ സാധിക്കുക എന്ന് നോക്കാം. വീഡിയോ താഴെ കാണാം 

Also Read  റിമോർട്ട് കേടായാൽ കളയല്ലേ ! വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നന്നാക്കാം

ഫോണിൽ ഗൂഗിൾ മാപ്പ് ഓപ്പൺ ചെയ്യുമ്പോൾ അതിൽ താഴെയായി explore, commute,saved, contribute,updates എന്നിവയെല്ലാം കാണാൻ സാധിക്കും. ഇത് പ്ലസ് ഐക്കണോടുകൂടി ഉള്ള contribute ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് എഡിറ്റ് മാപ്പ്, ആഡ് റിവ്യൂ, ആഡ് ഫോട്ടോ എന്നിങ്ങനെയെല്ലാം കാണാൻ സാധിക്കുന്നതാണ്. ഇതിൽ നിങ്ങൾക്ക് എന്താണോ മാപ്പിൽ ആഡ് ചെയ്യേണ്ടത് അത് ചെയ്യുന്നതിനായി ആഡ് പ്ലെയ്സ് ക്ലിക്ക് ചെയ്യുക.

തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ആഡ് ചെയ്യേണ്ട സ്ഥാപനത്തിന്റെ പേര്, ഏത് കാറ്റഗറിയിലാണ് ഉൾപ്പെടുന്നത് അത് തിരഞ്ഞെടുക്കുക. ലൊക്കേഷൻ ക്ലിക്ക് ചെയ്യുമ്പോൾ തന്നെ ഇപ്പോൾ നിങ്ങൾ ഉള്ള കറക്റ്റ് ലൊക്കേഷനിൽ അത് വന്നുനിൽക്കുന്നത് ആയിരിക്കും. അതിനു താഴെയായി അഡ്രസ് കറക്റ്റ് ആണോ എന്ന് ചോദിക്കുന്ന ഭാഗത്ത് എസ് എന്ന് ക്ലിക്ക് ചെയ്താൽ മാത്രം മതി.

Also Read  ഏറ്റവും വിലകുറവിൽ ഇനി എല്ലാ വീട്ടിലും / സ്ഥാപനത്തിലും CCTV സെറ്റ് ചെയ്യാം

ഒരു അഡ്രസ് ആഡ് ചെയ്യുമ്പോൾ ഏത് ലൊക്കേഷൻ അഡ്രസ് ആണോ മാപ്പിൽ ആഡ് ചെയ്യുന്നത് അവിടെനിന്നു തന്നെ ചെയ്യുന്നതാണ് എപ്പോഴും നല്ലത്. അപ്പോൾ കറക്റ്റ് ലൊക്കേഷൻ ലഭിക്കുന്നതാണ്. നിങ്ങൾ ഒരു ഷോപ്പിന്റെ ലൊക്കേഷൻ ആണ് നൽകുന്നത് എങ്കിൽ അവിടെ വർക്കിങ് അവേഴ്സ് എല്ലാം കൃത്യമായി സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ടാകും.

ഇതിനായി ആഡ് ഹവേഴ്സ് ക്ലിക്ക് ചെയ്യുക. ഇപ്പോൾ കട ക്ലോസ് ആയിട്ടുള്ള ദിവസവും, വർക്കിംഗ് ആയിട്ടുള്ള സമയങ്ങളും എഡിറ്റ് ചെയ്യാവുന്നതാണ്. അതുപോലെ കോൺടാക്ട് ഓപ്ഷൻ ഉപയോഗിച്ച് ഷോപ്പിന്റെ ഫോൺ നമ്പർ നൽകാവുന്നതാണ്. പുതിയതായി തുടങ്ങുന്ന ഒരു ഷോപ്പിന്റെ വിവരങ്ങളാണ് ആഡ് ചെയ്യുന്നത് എങ്കിൽ കട ഓപ്പൺ ചെയ്യുന്ന ഡേറ്റ് എന്നിവയെല്ലാം കൃത്യമായി നൽകാൻ സാധിക്കുന്നതാണ്.

Also Read  നാളെ മുതൽ ഈ ഫോണുകളിൽ വാട്സാപ്പ് ലഭിക്കില്ല

ആഡ് ഫോട്ടോ ക്ലിക്ക് ചെയ്ത് ഫോട്ടോസ് അപ്‌ലോഡ് ചെയ്ത് നൽകാവുന്നതാണ്. ഇത്തരത്തിൽ ഗൂഗിൾ മാപ്പിൽ നിങ്ങൾ ആഡ് ചെയ്യുന്ന ലൊക്കേഷൻ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മാപ്പിൽ ലഭിക്കുന്നതാണ്. കാരണം ഗൂഗിൾ വെരിഫൈ ചെയ്ത ശേഷം മാത്രമാണ് ഇത്തരത്തിൽ നിങ്ങളുടെ പ്ലേസ് മാപ്പിൽ ആഡ് ചെയ്യുകയുള്ളൂ. ഷോപ്പ് പോലുള്ള സ്ഥാപനങ്ങൾ നടത്തുന്നവർക്ക് തീർച്ചയായും കൂടുതൽ വരുമാനം നേടാനായി ഷോപ്പിന്റെ മാപ്പ് അതോടൊപ്പം മറ്റ് ഡീറ്റെയിൽസ് എന്നിവ ഇതേ രീതിയിൽ ഗൂഗിൾ മാപ്പിൽ ആഡ് ചെയ്യാവുന്നതാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക .


Spread the love

Leave a Comment