ജിപ്സം സീലിംഗ് സ്വന്തമായി ചെയ്യാൻ പഠിക്കാം

Spread the love

ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് ജിപ്സം സീലിംഗ് സ്വന്തമായി  ചെയ്യാം എന്നതിനെ കുറിച്ചാണ് .  ഏതൊരാൾക്കും കുറച്ച മെനെക്കെട്ടാൽ ജിപ്സം സീലിംഗ് ചെയ്യാവുന്നതാണ് . ( വീഡിയോ താഴെ കാണാം )

ആദ്യമായി നിങ്ങൾക്ക് വർക്ക് ചെയ്യേണ്ട ചുമര് എവിടെയാണോ അവിടെ പേന ഉപയോഗിച്ചു മാർക്ക് ചെയ്യേണ്ടതാണ്. ആദ്യമായി എടുക്കുന്ന അളവ് നാലര ഇഞ്ച് എന്ന കണക്കിൽ ആണ് എടുക്കുന്നത്. ഇതിൽ 1/2 ഇഞ്ച് അധികമായി വയ്ക്കുന്നതിനുള്ള കാരണം ഇത് ബോർഡ് വെക്കുമ്പോൾ പോവും എന്നതാണ്. ഇനി ഇതുപോലെ ചുമരിന് കോർണറിൽ ടേപ്പ് വെച്ച് രണ്ടു സൈഡിലേക്ക് അളവ് രേഖപ്പെടുത്തണം.ഇങ്ങനെ മാർക്ക് ചെയ്ത് കഴിഞ്ഞാൽ അടുത്തതായി ചെയ്യുന്നത് ഡ്രിൽ ആണ്. ഇതിനായി ഉപയോഗിക്കുന്നത് 5mm screws ആയിരിക്കും.

അതിനായി ആദ്യം റൂമിന്റെ നീളം എടുക്കുക.അത് അനുസരിച്ചാണ് പെരിമീറ്റർ അളവ് നിശ്ചയിക്കുന്നത്.അതിനുശേഷം പെരിമീറ്റർ വെച്ചതിനുശേഷം ഡ്രില്ലർ ഉപയോഗിച്ച് ഫിറ്റ് ചെയ്യുക. വലിയ ഭാഗം താഴെയും ചെറിയ ഭാഗം മുകളിലും ആയാണ് പെരിമീറ്റർ വെക്കേണ്ടത്എന്ന് ശ്രദ്ധിക്കണം. പെരു മീറ്ററിനെ വേണ്ട അളവിൽ ഫിറ്റ്‌ ചെയ്തശേഷം സ്ക്രൂ ഉപയോഗിച്ച് ചുമരിൽ ഫിക്സ് ചെയ്യുന്നു.പെരിമീറ്റർ നിങ്ങൾക്ക് ആവശ്യാനുസരണം പുറത്തേക്കും, അകത്തേക്കും ആയി മടക്കി എടുക്കാവുന്നതാണ്.പെരിമീറ്റർ L ഷേപ്പ്ൽ ഓൾറെഡി ഇട്ടുവെച്ചാൽ ഇത് ഫിറ്റ് ചെയ്യാൻ വളരെ എളുപ്പമായിരിക്കും.

Also Read  വീട് നിർമാണം കരാർ കൊടുക്കുകയാണോ സ്വന്തം ചെയ്യുകയാണോ നല്ലത്

ഇത്തരത്തിൽ എല്ലാഭാഗത്തും ചെയ്തു വെച്ച ശേഷം വാളിൽ കണക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി ഓൾറെഡി വയർ കണക്ട് ചെയ്തു വെച്ചിട്ട് ഉണ്ടായിരിക്കും.പാനൽ ബോർഡ് ഉപയോഗിക്കുമ്പോൾ എല്ലാ വർക്കും ചെയ്യേണ്ടത് ബോർഡിന്റെ പുറകുവശത്ത് ആയിരിക്കണം. ബീമിന്റെ ഹൈറ്റ്, width എന്നിവ അനുസരിച്ചായിരിക്കണം മാർക്ക് ചെയ്യേണ്ടത്.ബോർഡിനെ ഫിനിഷിംഗ് കിട്ടാൻ ചെത്തി വൃത്തിയാക്കാവുന്നതാണ്. ഇല്ലായെങ്കിൽ ബോർഡ് ഫിറ്റ് ചെയ്യുമ്പോൾ അതിന് മുഴുവനായും ഭംഗി ലഭിക്കണമെന്നില്ല.ഈ ബോക്സ് ഫിറ്റ് ചെയ്ത ശേഷം പി ഒ പി ഉപയോഗിച്ചാണ് ബാക്കി ഭാഗം അടയ്ക്കേണ്ടത്.

Also Read  വീട് വെക്കുമ്പോൾ അറിഞ്ഞിരിക്കണ്ട നിയമങ്ങൾ

ഇതിനായി പി ഒ പി സെറ്റ് ചെയ്യേണ്ടത് എങ്ങനെയാണെന്ന് നോക്കാം.പി ഒ പി അത്യാവശ്യം ലൂസ് ആയി തന്നെ മിക്സ് ചെയ്തു അതിലേക്ക് ചകിരി ലൂസായി ചേർത്ത് കൊടുക്കുക.പി ഓ പി നല്ലപോലെ ചകിരിയിൽ മിക്സ് ചെയ്ത ശേഷം ബോർഡിന്റെ അകത്തേക്ക് കോർണറിൽ ആയി ഇട്ടു കൊടുക്കുക.ഇത് ബോക്സ് വെക്കുന്നതിനു മുൻപായും ചെയ്യാവുന്നതാണ്. ഇതിനായി ആദ്യം പി ഓ പി തേച്ച ചകിരി ഫിക്സ് ചെയ്ത ശേഷം അതിൽ ബോക്സ് വെച്ച് screw ചെയ്യുകയാണ് വേണ്ടത്. അതിനുശേഷം ബാക്കി ഭാഗം പുട്ടിയിട്ട് വൃത്തിയാക്കാൻ ശ്രമിക്കണം അല്ലാത്തപക്ഷം എസി വെക്കുമ്പോൾ തണുപ്പ് ലീക്ക് ആവുന്നതിനും പല്ലികളെ പോലുള്ളവയുടെ ശല്യത്തിനും കാരണമാകും.

Also Read  കുറഞ്ഞ വിലയിൽ വീട് പണിക്ക് ആവശ്യമായ ബ്രാൻഡഡ് പ്രോടക്ടുകൾ ലഭിക്കുന്ന സ്ഥലം

ശേഷം ബോർഡ് ഫിറ്റ് ചെയ്യുകയാണ് വേണ്ടത്. ഇതിനായി ചെറിയൊരു പെരിമീറ്റർ കഷണം അതിനകത്ത് വയ്ക്കണം.ശേഷം എല്ലാ ഭാഗത്തും സ്ക്രൂ ചെയ്ത് ഫിറ്റ് ചെയ്യുക. അതുപോലെ എല്ലാ കോർണറിലും പെരിമീറ്റർ L ഷേപ്പ്ൽ എടുത്ത് ഫിറ്റ് ചെയ്തു കൊടുക്കണം എന്നാൽ മാത്രമേ പൂർണമായും ഫിനിഷിംഗ് ലഭിക്കുകയുള്ളൂ.ബാക്കി വരുന്ന എല്ലാ ഭാഗത്തു പൂട്ടിയിട്ട് വൃത്തിയാക്കുക.

അപ്പോൾ ഇനി ജിപ്സം വർക്ക് ചെയ്ത് വീടിനെ കൂടുതൽ ഭംഗിയാക്കാം. താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ട് കൃത്യമായ അളവുകളും മറ്റു മനസ്സിലാക്കാവുന്നതാണ്.


Spread the love

Leave a Comment