കോവിഡ് നമ്മുടെ ജീവിത രീതിയെ മാറ്റി മറിച്ചപ്പോൾ സാധാരണക്കാർക്ക് ആശ്വാസം പകരുന്ന ഒരുപാട് പദ്ധതികൾ നമ്മുടെ സംസ്ഥാനകേന്ദ്ര സർക്കാർ നടപ്പിലാക്കിയിരുന്നു.അതുകൊണ്ട് തന്നെ ആണ് കോവിഡ് കാലത്തെ ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ മറികടക്കാൻ കേരളീയരെ സഹായിച്ചത്.ഇപ്പോൾ കേരള സർക്കാർ മറ്റൊരു സഹായ പദ്ധതി മുന്നോട്ട് വച്ചിരിക്കുക ആണ്.
മാസം അയ്യായിരം രൂപയും മറ്റു അനുകൂല്യങ്ങളും ലഭ്യമാക്കുന്ന ഒരു പദ്ധതി ആണ് കേരള സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്.സംസ്ഥാനത്ത് കൃഷിയും അനുബന്ധ തൊഴിൽ പ്രവർത്തനങ്ങളും ആയി കഴിയുന്ന മുപ്പത് ലക്ഷം ആളുകളെ പുതിതായി രൂപീകരിച്ച കാർഷിക ക്ഷേമ ബോർഡിൽ ഒരു മാസത്തിനുള്ളിൽ അംഗങ്ങൾ ആകാനുള്ള പദ്ധതി ആണ് സംസ്ഥാന കൃഷി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.ഇതിൽ അംഗങ്ങൾ ആയവർക്ക് ഭവനവും മറ്റു അനുകൂല്യങ്ങളും ലഭ്യമാക്കുന്നതും പരിഗണനയിൽ ഉണ്ട്.
ഇതിൽ അംഗങ്ങൾ ആകുന്നവർക്ക് പ്രതിമാസം 3000 രൂപ മുതൽ 5000രൂപ വരെ പെൻഷൻ ഏർപ്പെടുത്താൻ ആണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ അംഗം ആകാൻ 100 രൂപ ആണ് രജിസ്‌ട്രേഷൻ ഫീസ്.
എങ്ങനെ അപേക്ഷിക്കാം.?
- ഓൺലൈൻ വഴിയും കൃഷി ഭവൻ അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാൻ കഴിയുന്നു.
എന്തൊക്കെ അനുകൂല്യങ്ങൾ ലഭിക്കുന്നു.?
- പ്രതിമാസം 3000 രൂപ മുതൽ പെൻഷൻ ലഭിക്കുന്നു.
- അംഗങ്ങൾ ആയവരുടെ മക്കൾക്ക് വിദ്യാഭാസ അനുകൂല്യം.
- മക്കളുടെ വിവാഹതിന് ധനസഹായം.
- തൊഴിൽ എടുക്കാൻ കഴിയാത്തവർക്ക് അവശത പെൻഷൻ.
- മരണനാന്തര അനുകൂല്യം.
- പ്രസവ അനുകൂല്യം.
- അപകട ഇൻഷുറൻസ്.
- ചികിത്സ ധനസഹായം.
ഏത് പ്രായത്തിൽ ഉള്ളവർക്ക് അംഗം ആകാം.?
- 18 വയസ്സ് മുതൽ 55 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.
എപ്പോൾ മുതൽ പെൻഷൻ ലഭിക്കും.?
- അംഗങ്ങൾ ആയി അഞ്ചു വർഷത്തിനുള്ളിൽ പെൻഷൻ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായോ അക്ഷയ കേന്ദ്രവുമായോ ബന്ധപ്പെടുക.ഈ ഒരു മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക