ഇൻവെസ്റ്റ്മെന്റ് ആവശ്യമില്ല വീടുകളിൽ തുടങ്ങാം ഈ ബിസ്സിനെസ്സ്

Spread the love

സ്വന്തമായി ഒരു സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കാത്തവരായി ഇന്നത്തെ കാലത്ത് ആരും തന്നെ ഉണ്ടായിരിക്കയില്ല. കാരണം ഒരു അധിക വരുമാനം എന്ന നിലയിൽ എന്തെങ്കിലും ഒരു സംരംഭം ആരംഭിച്ച് അതിൽനിന്ന് ലാഭം ഉണ്ടാക്കുക എന്നതാണ് പലരും ചിന്തിക്കുന്നത്. എന്നാൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മൂലധനമാണ് പലപ്പോഴും എല്ലാവരെയും പിന്നോട്ട് വലിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ വളരെ കുറഞ്ഞ മുതൽ മുടക്കിൽ പുരുഷന്മാർക്കും ,സ്ത്രീകൾക്കും, ജോലി ഇല്ലാത്തവർക്കും, ജോലിയുടെ ഭാഗം ആയിട്ടുള്ളവർക്കും ആരംഭിക്കാവുന്ന രീതിയിലുള്ള ഒരു ബിസിനസിനെ പറ്റിയാണ് നമ്മൾ ഇവിടെ പറയുന്നത്.

ഇന്ന് മിക്ക ആളുകളും വീടുകളിൽ കൃഷി ചെയ്യുന്നവരായിരിക്കും. പുറത്തുനിന്നു വാങ്ങുന്ന പച്ചക്കറികൾക്ക് പ്രാധാന്യം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ സ്വന്തമായി ഒരു പച്ചക്കറി കൃഷി തോട്ടം തുടങ്ങുക എന്നതാണ് പലരും ചിന്തിക്കുന്നത്. എന്നാൽ സ്ഥലപരിമിതി വലിയൊരു പ്രശ്നമാണ്. ഇത്തരം സാഹചര്യത്തിലാണ് ഗ്രോ ബാഗ് കൃഷികൾക്ക് പ്രാധാന്യമേറുന്നത്. ഗ്രോ ബാഗുകൾ നിർമിച്ചുനൽകുന്ന ഒരു ബിസിനസ് എങ്ങനെ ചെയ്യാം എന്ന് നോക്കാം.

Also Read  വെറും 8 രൂപയ്ക്ക് തേങ്ങാ ലഭിക്കുന്ന സ്ഥലം | കുറഞ്ഞ വിലക്ക് വാങ്ങി ബിസ്സിനെസ്സ് ചെയ്യാം

എന്തെല്ലാമാണ് ഗ്രോബാഗ് ബിസിനസിന് ആവശ്യമായിട്ടുള്ളത്?

ഇതിനായി ആകെ ചിലവ് വരുന്നത് ഗ്രോബാഗുകൾ നിർമ്മിക്കാനാവശ്യമായ
ഷീറ്റുകൾക്ക് ആണ്. ഒരു റോൾ എന്ന കണക്കിൽ ബൾക്കായി വാങ്ങി ക്കാവുന്നതാണ്. ഇത്തരത്തിൽ വാങ്ങുന്ന ഷീറ്റ് ഒരു നിശ്ചിത അളവിൽ മുറിച്ചെടുത്ത് ബാഗുകൾ ആക്കി മാറ്റുകയാണ് ചെയ്യുന്നത്.ഗ്രോബാഗിന്റെ നീളം എന്നു പറയുന്നത് 30 സെന്റീമീറ്റർ , വീതി ആയി കണക്കാക്കുന്നത് 13 സെന്റീമീറ്റർ ആണ്. ഇത്തരത്തിൽ ഒരു റോൾ ഉപയോഗിച്ച് ഏകദേശം പത്ത് ബാഗുകൾ വരെ നിങ്ങൾക്ക് നിർമിക്കാവുന്നതാണ്.

Also Read  ഈ ഒറ്റ മെഷീൻ മതി 12 ബിസ്സിനെസ്സ് ചെയ്യാം

ഇങ്ങിനെ നിർമ്മിക്കുന്ന കവറുകളിൽ സ്ക്രീൻ പ്രിന്റിംഗ് കൂടി ഉൾപ്പെടുത്തുന്നതോടെ കൂടുതൽ ഭംഗിയാക്കി ഗ്രോ ബാഗുകൾ നിർമ്മിച്ച് നല്കാവുന്നതാണ്.സാധാരണ വാങ്ങുന്ന ബാഗി നേക്കാൾ 10 രൂപ വരെഅധികം ഇത്തരം ബാഗുകൾക്ക് ഈടാക്കാവുന്നതാണ്.ഒരു കിലോഗ്രാം 90 രൂപ മുതൽ 170 രൂപ നിരക്കിൽ കടയിൽ നിന്നും വാങ്ങാവുന്നതാണ്.

ഇതിൽ നിന്നും 10 ഗ്രോബാഗുകൾ വരെ നിർമിക്കാവുന്നതാണ്. വലിയ ഫാമുകളിലും മറ്റും ചെന്ന് ഓർഡറുകൾ എടുക്കുകയാണെങ്കിൽ ഇത് ഒരു സ്ഥിരവരുമാനം എന്ന രീതിയിൽ നടത്താവുന്നതാണ്. ഇതിനായി ഏതു രീതിയിലുള്ള ചിലവും വരുന്നില്ല എന്നതും പ്രത്യേകതയാണ്. ഇത്തരമൊരു ബിസിനസിന് പ്രത്യേക ലൈസൻസിന്റെ ആവശ്യവും വരുന്നില്ല.അതുകൊണ്ട് കുറഞ്ഞ മുതൽ മുടക്കിൽ ഒരു സംരംഭം എന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുത്താവുന്നതാണ് ഗ്രോ ബാഗ് നിർമ്മാണം.

Also Read  28 രൂപ മുതൽ നല്ല ക്വാളിറ്റി ടീഷർട്ട് വോൾസെയിൽ ആയി ലഭിക്കുന്ന സ്ഥലം

Spread the love

1 thought on “ഇൻവെസ്റ്റ്മെന്റ് ആവശ്യമില്ല വീടുകളിൽ തുടങ്ങാം ഈ ബിസ്സിനെസ്സ്”

Leave a Comment