രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി സർക്കാർ നിരവധി പദ്ധതികൾ ആണ് ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതം സുഗമമാക്കുന്നതിനും, സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി ആവിഷ്കരിക്കപ്പെടുന്ന ഇത്തരം പദ്ധതികളിൽ ഒന്നാണ് ‘ കിസാൻ സമ്മാൻ നിധി ‘. കർഷകർക്കു വേണ്ടി പ്രത്യേകമായി രൂപീകരിച്ചിട്ടുള്ള ഈ ഒരു പദ്ധതിയുടെ ആനുകൂല്യം നിരവധി കർഷകരാണ് നമ്മുടെ സംസ്ഥാനത്ത് നിലവിൽ വാങ്ങി കൊണ്ടിരിക്കുന്നത്. കിസാൻ സമ്മാൻ നിധി സംബന്ധിച്ച പുതിയ അറിയിപ്പിനെ പറ്റി കൂടുതൽ മനസ്സിലാക്കാം.
ഒരു വർഷം മൂന്ന് ഗഡുക്കളായി 6000 രൂപ എന്ന കണക്കിലാണ് കിസാൻ സമ്മാൻ നിധി യുടെ ആനുകൂല്യം കർഷകരിലേക്ക് എത്തുന്നത്. അതായത് ഒരു വർഷം ഒരു ഗഡു വിൽ 2000 രൂപയാണ് പദ്ധതി പ്രകാരം കർഷകർക്ക് ലഭിക്കുന്നത്. നാലുമാസത്തെ ഇടവേളകളിലാണ് മൂന്ന് ഗഡുക്കൾ നൽകുന്നത്. ഇത്തരത്തിൽ എട്ടു ഗഡുക്കൾ വാങ്ങി 18000 രൂപ അക്കൗണ്ടിൽ ലഭിച്ച നിരവധി പേരാണ് ഉള്ളത്. പൂർണ്ണമായും തിരിച്ചടയ്ക്കേണ്ടാത്ത ഒരു സഹായം ആയതുകൊണ്ടുതന്നെ കർഷകർക്ക് ഒരു പെൻഷൻ പദ്ധതി എന്ന രീതിയിൽ ഇതിനെ കാണാവുന്നതാണ്.
2018 ഡിസംബർ മാസത്തിൽ ആരംഭിച്ച കിസാൻ സമ്മാൻ നിധി രാജ്യത്തെ എല്ലാ സംസ്ഥാനത്തെ കർഷകർക്കും ഒരേരീതിയിൽ പ്രയോജനപ്പെടുന്ന ഒരു പദ്ധതിയാണ്. നിരവധി പേർ അംഗത്വം എടുത്തിട്ടുണ്ട് എങ്കിലും നിലവിൽ അംഗത്വം എടുക്കാത്തവർക്ക് പദ്ധതിയിൽ ചേരാൻ സാധിക്കുന്നതാണ്. 2019 ഫെബ്രുവരി മാസം വരെ ഭൂമിക്ക് കൈവശ രേഖകൾ ലഭിച്ചവരും, റേഷൻ കാർഡിലെ മറ്റാരും പദ്ധതിയിൽ അംഗത്വം ഇല്ലാത്തവർക്കും ആനുകൂല്യം നേടാവുന്നതാണ്. അതായത് ഒരു കുടുംബത്തിലെ റേഷൻ കാർഡിലെ ഒരു വ്യക്തിക്ക് മാത്രമാണ് ആനുകൂല്യം നേടാൻ സാധിക്കുക. കേന്ദ്ര-സംസ്ഥാന സർക്കാർ ജോലികൾ ഉള്ളവർ, ആദായ നികുതി അടയ്ക്കുന്നവർ, പ്രൊഫഷണൽ ജോലിചെയ്യുന്നവർ എന്നിവർക്ക് പദ്ധതിയിലേക്ക് അപേക്ഷ നൽകാൻ സാധിക്കുന്നതല്ല
കൂടാതെ കൃഷിസ്ഥലത്തോടൊപ്പം മറ്റ് സാധന ജംഗമ വസ്തുക്കൾ ഇല്ലാത്തവർക്ക് മാത്രമാണ് പദ്ധതിയിൽ അംഗത്വം എടുക്കാൻ യോഗ്യത.
ഓൺലൈൻ വഴിയോ അതല്ല എങ്കിൽ അപേക്ഷ ഡൗൺലോഡ് ചെയ്തെടുത്ത് കൃഷി ഓഫീസിൽ നൽകിയോ പദ്ധതിയിൽ ഭാഗമാകാംവുന്നതാണ്. പദ്ധതി തുകയുടെ ഒൻപതാമത്തെ ഗഡു ഓണത്തോടനുബന്ധിച്ച് ലഭിക്കുമെന്നാണ് അറിയിപ്പുകൾ ലഭിക്കുന്നത്
അടുത്ത മാസത്തോടെ തുക വിതരണം ആരംഭിക്കും. ഓഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ നവംബർ മാസങ്ങളിലായി മുഴുവൻ കർഷകരിലേക്ക് ആനുകൂല്യം എത്തിച്ചേരുന്നതാണ്. പുതിയതായി അപേക്ഷ നൽകിയവർക്ക് കുടിശ്ശിക ഉൾപ്പെടെയാണ് പദ്ധതി തുക ലഭിക്കുക. നിലവിൽ 11 കോടി ഉപഭോക്താക്കളാണ് കിസാൻ സമ്മാൻ നിധി ആനുകൂല്യം നേടിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ മാത്രം 25 ലക്ഷത്തിൽപരം കർഷകർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി നിങ്ങൾ അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ ഫോൺ നമ്പർ, ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് നിലവിൽ തുക മുടങ്ങിയിട്ടുണ്ടെങ്കിൽ അത്, എത്ര തുക ലഭിച്ചു എന്നീ വിവരങ്ങൾ എല്ലാം കൃത്യമായി മനസ്സിലാക്കാവുന്നതാണ്.
തീർച്ചയായും കർഷകരെ സംബന്ധിച്ച് വളരെയധികം സന്തോഷകരമായ ഒരു വാർത്ത തന്നെയാണ് പുതിയ ഗഡു സംബന്ധിച്ച ഈയൊരു വിവരം എന്ന കാര്യത്തിൽ സംശയമില്ല.