ഈ ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടോ?എങ്കിൽ പറയുന്ന പേരെന്ത്?ഗുണങ്ങൾ അറിയാമോ?അറിയാതെ പറിച്ചു കളയരുത്

Spread the love

നമ്മുടെയെല്ലാം വീടുകൾ സത്യത്തിൽ ഔഷധസസ്യങ്ങളുടെ കലവറകൾ ആണ്. പേരറിയുന്നതും അറിയാത്തതുമായ പല ചെടികൾ നമ്മുടെ വീടിനു ചുറ്റും കാണാവുന്നതാണ്. എന്നാൽ പലപ്പോഴും അവയുടെ ഉപയോഗം എന്താണ് എന്ന് നമ്മളിൽ പലരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.

ഇത്തരത്തിൽ മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് വട്ട, ഉപ്പില, പൊടിയൻ ഇല,വട്ട മരം, പോടുണ്ണി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നത്. ഇതിന്റെ ഔഷധഗുണങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി മനസ്സിലാക്കാം.

[expander_maker id=”2″ ]Read more hidden text

എന്തെല്ലാമാണ് വട്ട മരത്തിന്റെ പ്രത്യേകതകൾ?

നമ്മുടെ വീടുകളിലും ഗ്രാമപ്രദേശങ്ങളിളുമെല്ലാം വളരെയധികം കാണപ്പെടുന്ന ഒരു ചെടിയാണ് ഉപ്പില,വട്ട എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നത്.ഇവ 12 മീറ്റർ ഉയരം വരെ വലിപ്പത്തിലാണ് കാണപ്പെടുന്നത്. പാൽ പശ ഉൾപ്പെടുന്ന വൃക്ഷങ്ങളിൽ ആണ് ഇവയും വരുന്നത്. ഇവയുടെ ചെറിയ ചെടികളിലും തണ്ടുകളിലും വെൽവെറ്റ് പോലെ രോമങ്ങൾ കാണാൻ സാധിക്കുന്നതാണ്.

Also Read  ഓൺലൈൻ വഴി പണമിടപാട് നടത്തുന്നവർ സൂക്ഷിക്കുക കണ്ണിൽ പെടാത്ത പുതിയ തട്ടിപ്പ് നടക്കുന്നുണ്ട്

ഇവയുടെ പേരിലും ഒളിഞ്ഞിരിക്കുന്നത് നിരവധി സവിശേഷതകൾ ആണ്. അതായത് ഇലകൾ നല്ല വട്ടത്തിൽ കാണുന്നതുകൊണ്ടാണ് ഇവയ്ക്ക് വട്ട എന്ന് തുടങ്ങുന്ന പേരുകൾ വന്നതിന് കാരണം. വട്ടക്കണ്ണി, വട്ടകുറുക്കുട്ടി എന്നീ പേരുകൾ ക്കെല്ലാം പിന്നിലുള്ള രഹസ്യം ഇതുതന്നെയാണ്. സംസ്കൃതത്തിൽ ‘ചണ്ഡാല’ എന്ന പേരിലും ഈ ഒരു ചെടി അറിയപ്പെടുന്നു. മലയാളത്തിൽ തന്നെ ഉപ്പില എന്ന പേരിലാണ് ഇവ കൂടുതലായും അറിയപ്പെടുന്നുണ്ട്.

ചെടിയുടെ രാസഘടന പരിശോധിക്കുകയാണെങ്കിൽ ഇലയിൽ 60.01% ജലം, 1.3% നൈട്രജൻ,0.66% പൊട്ടാസ്യം,0.18% ഫോസ്ഫറസ് എന്നിങ്ങനെയാണ് ഉള്ളത്. അതുകൊണ്ടുതന്നെ മുൻകാലങ്ങളിൽ മഴയ്ക്ക് മുൻപ് ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിനായി ഇവ കൂടുതലായി ഉപയോഗിച്ചിരുന്നു. ശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കുന്നതിൽ ഉപ്പിലെ യുടെ പ്രാധാന്യം ചെറുതല്ല.

Also Read  ഗ്യാസ് സബ്സീഡി വരുന്നു : നിങ്ങൾക്ക് സബ്സീഡി വന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാം

കേരളത്തിൽ വാഴയില ഉപയോഗിച്ച് ചെയ്യുന്ന എല്ലാവിധ കാര്യങ്ങളും ആന്ധ്ര,കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഉപ്പില ഉപയോഗിച്ചു ചെയ്തു വരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഫിലിപ്പൈൻസ് അവരുടെ ഇഷ്ട മദ്യം തയ്യാറാക്കുന്നതിനായി ഇവയുടെ തൊലി, ഔഷധക്കൂട്ടുകൾ കരിമ്പ് എന്നിവ പുളിപ്പിച്ച് ആണ് ഉപയോഗിക്കുന്നത്.

ഇടനില കൃഷിയിലും ഉപ്പില യുടെ പ്രാധാന്യം വളരെ വലുതാണ്. അതായത് കാപ്പിച്ചെടി കൾക്ക് തണുപ്പ് ലഭിക്കുന്നതിനായി ഇടവിളയായി ഉപ്പില വച്ചു പിടിപ്പിക്കുന്നു.

ഉപ്പിലയുടെ ഔഷധ ഗുണങ്ങൾ എന്തെല്ലാമാണ്?

ഉപ്പിലയുടെ ഇല,തൊലി, വേര് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഔഷധം നാട്ടുവൈദ്യത്തിൽ ചുമ, പനി,ഉദരരോഗം എന്നിവയ്ക്കെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട്.
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി വട്ടയുടെ ഇടത്തരം ഇല ബ്രേക്ഫാസ്റ്റിന് ശേഷം വായിലിട്ട് നീര് ചവച്ചിറക്കുന്നത് നല്ലതാണ്‌ . ഈ രീതിയിൽ ഒരു ദിവസം ഒരിലയുടെ നീരാണ് കഴിക്കേണ്ടത്. അതുപോലെ വ്രണങ്ങളെ ഉണക്കുന്നതിൽ വട്ടയില മുകളിൽ പറഞ്ഞ രീതിയിൽ സേവിച്ചാൽ മതി.

Also Read  നിങ്ങളുടെ സ്ഥലത്തിന്റെ ആധാരം ആർക്കും ഇനി ഓൺലൈനിലൂടെ കാണാം

ഇത്തരത്തിൽ ഒന്നിൽകൂടുതൽ നിരവധി ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് വട്ട, ഉപ്പില എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഈയൊരു മരത്തിനുള്ളത്.
അതുകൊണ്ടുതന്നെ നിങ്ങളുടെ വീടിനടുത്തോ ചുറ്റുപാടോ ഇത്തരം മരങ്ങൾ ഉണ്ടെങ്കിൽ അവ സംരക്ഷിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.

[/expander_maker]


Spread the love

Leave a Comment