ആധാരം രജിസ്റ്റർ ചെയ്യാൻ ചിലവെത്ര ! ഒരു സ്ഥലത്തിന്റെ ന്യായവില എങ്ങിനെയാണ് കണ്ടെത്തുക

Spread the love

ഒരു വീട് വെക്കുന്നതിനോ അതല്ല എങ്കിൽ സ്ഥലമായി വാങ്ങുന്നതിനോ പലപ്പോഴും ആധാരം രജിസ്റ്റർ ചെയ്യേണ്ടതായി വരാറുണ്ട്. ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രം ചെയ്യേണ്ട കാര്യമാണെങ്കിൽ കൂടി ആധാരം രജിസ്റ്റർ ചെയ്യുന്നതിനായി നൽകേണ്ട തുക എത്രയാണെന്ന് നമ്മളിൽ പലർക്കും അറിയില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഇതിന്റെ പേരിൽ വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാകാറുണ്ട്. ആധാരം രജിസ്റ്റർ ചെയ്യുന്നതിന് നൽകേണ്ടിവരുന്ന ചിലവ് എത്രയാണെന്ന് കൃത്യമായി മനസിലാക്കാം.

നമ്മൾ വാങ്ങുന്ന സ്ഥലത്തിന്റെ വിലയുടെ അടിസ്ഥാനത്തിളാണ് മുദ്രപത്രം, രജിസ്ട്രേഷൻ ഫീസ് എന്നിവ തീരുമാനിക്കുന്നത്. യഥാർത്ഥത്തിൽ സ്ഥലം വാങ്ങുന്ന വില, അല്ലായെങ്കിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഒരു നിശ്ചിത തുക ഇതിൽ ഏതാണോ കൂടുതൽ അതാണ് ആധാരത്തിൽ നൽകേണ്ട തുക.

ഒരു സ്ഥലത്തിന്റെ ന്യായവില എങ്ങിനെയാണ് കണ്ടെത്തുക?

Keralaregistration.gov.in എന്ന വെബ്സൈറ്റിൽ ഫെയർ വാല്യൂ ഓഫ് ദി ലാൻഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ നിങ്ങളുടെ സ്ഥലത്തിന്റെ ന്യായവില കണ്ടെത്താനായി സാധിക്കും. ഇവിടെ നൽകിയിട്ടുള്ള ഫോം ഫിൽ ചെയ്യുന്നതിനായി ഡിസ്ട്രിക്ട്,RDO, വില്ലേജ്, താലൂക്ക് എന്നീ വിവരങ്ങളെല്ലാം കൃത്യമായി ഫിൽ ചെയ്തശേഷം വസ്തുവിന്റെ വില നിശ്ചയിക്കുന്നത് ഭൂമിയുടെ തരം അനുസരിച്ചാണ്.

Also Read  റേഷൻ കാർഡ്തെ റ്റ് തിരുത്തേണ്ട രീതി എങ്ങിനെയാണ്?

എന്തെല്ലാമാണ് ഭൂമിയുടെ തരം?

റസിഡൻഷ്യൽ സ്പോട്ട് വിത്ത് പഞ്ചായത്ത് മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങിനെ റോഡ് ആക്സസ് ഉള്ളതോ, റസിഡൻഷ്യൽ പ്ലോട്ട് വിത്ത് നാഷണൽ ഹൈവേ, റസിഡൻഷ്യൽ പ്ലോട്ട് വിത്ത് പ്രൈവറ്റ് ഹൈവേ, റോഡ് ആക്സസ് ഇല്ലാത്ത സ്ഥലം എന്നിങ്ങിനെ ഭൂമിയുടെ തരം അനുസരിച്ചാണ് വില നിശ്ചയിക്കപ്പെടുക.

ഫെയർ വാല്യൂ നിശ്ചയിക്കുന്നത് ഒരു ആർ ഉപയോഗിച്ചാണ്, ഒരു ആർ എന്ന് പറയുന്നത് 2.47 സെന്റാണ്. ഇത് ഉപയോഗിച്ച് ഒരു സെന്റ് സ്ഥലത്തിന്റെ ഫെയർ വാല്യൂ കണ്ടെത്താൻ സാധിക്കും. എന്നാൽ കെട്ടിടങ്ങളുടെ വില നിശ്ചയിക്കുന്നതിന് ഒരു സർട്ടിഫൈഡ് എൻജിനീയറുടെ സഹായം തേടേണ്ടതുണ്ട്.

ഒരു സ്ഥലത്തിന്റെ മുദ്രപത്രം,രജിസ്ട്രേഷൻ ഫീസ് എന്നിവ എങ്ങനെ കണക്കാക്കും?

ഒരു തീരാധാരത്തിനു സ്റ്റാമ്പ്‌ ഡ്യൂട്ടി ഇനത്തിൽ 8%, രജിസ്ട്രേഷൻ ഫീസ് 2% എന്നീ കണക്കിൽ സർക്കാരിന് നൽകണം. അതായത് സ്ഥലത്തിന്റെ വിലയുടെ 10 ശതമാനം സർക്കാറിലേക്ക് നൽകണം. ഉദാഹരണതിന് നിങ്ങൾ 40 ലക്ഷം രൂപയുടെ ഒരു സ്ഥലമാണ് വാങ്ങുന്നത് എങ്കിൽ നാല് ലക്ഷം രൂപയോളം സർക്കാറിലേക്ക് ടാക്സ് ഇനത്തിൽ നൽകേണ്ടിവരും.

Also Read  പാൻ കാർഡും ആധാർ കാർഡും ഓൺലൈനായി എങ്ങനെ ലിങ്ക് ചെയ്യാം

എന്നാൽ ചില സാഹചര്യങ്ങളിൽ ഇവയിൽ വ്യത്യാസം വരാറുണ്ട്. നമ്മൾ വാങ്ങിക്കുന്ന സ്ഥലം അതിനു തൊട്ടുമുൻപുള്ള വ്യക്തി മൂന്ന് മാസം മുൻപാണ് വാങ്ങിച്ചിട്ട് ഉള്ളത് എങ്കിൽ മുദ്ര പത്രത്തിന്റെ ഇരട്ടി ആവശ്യമാണ്. അതായത് അന്ന് ഉപയോഗിച്ചിട്ടുള്ള മുദ്ര പത്രത്തിന്റെ ഇരട്ടി തുക പിന്നീട് നൽകണം .എന്നാൽ രജിസ്ട്രേഷൻ ഫീസിൽ വ്യത്യാസം വരുന്നതല്ല.

ആധാരം എഴുതുന്നതിനുള്ള ഫീസ് എത്രയാണ്?

റജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റിൽ ആധാരം എഴുതുന്നതിനു നൽകേണ്ട ഫീസ് കൃത്യമായി നൽകിയിട്ടുണ്ട്. ആധാരത്തിൽ നൽകിയിട്ടുള്ള മൊത്തം സംഖ്യ മൂന്നു ലക്ഷത്തിന് മുകളിലും 5 ലക്ഷത്തിന് താഴെയും ആണെങ്കിൽ, പരമാവധി ആധാരം എഴുതുന്നതിന് വാങ്ങാവുന്ന ഫീസ് 5000 രൂപയാണ്. 5 ലക്ഷം രൂപയ്ക്ക് മുകളിലും 7 ലക്ഷം രൂപയ്ക്ക് താഴെയുമാണ് ആധാരത്തിലെ തുക എങ്കിൽ അതിന് നൽകേണ്ട എഴുത്തു ഫീസ് 6000 രൂപയാണ്. 7ലക്ഷം രൂപയ്ക്കും 8 ലക്ഷം രൂപയ്ക്കും ഇടയിലാണ് എങ്കിൽ ആധാരത്തിന്റെ എഴുത്തു കൂലി വാങ്ങാവുന്നത് 7000 രൂപയാണ്. 8 ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ സംഖ്യക്കും പരമാവധി വാങ്ങാവുന്നത് 7,500 രൂപയാണ്.

Also Read  ചെക്ക് ലീഫ് ഫിൽ ചെയ്യേണ്ട രീതി

മുകളിൽ പറഞ്ഞതിന് വിപരീതമായി ഏതെങ്കിലും രീതിയിൽ നിങ്ങളിൽ നിന്നും പണം ഈടാക്കുന്നുണ്ട് എങ്കിൽ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്ൽ നിങ്ങൾക്ക് പരാതി നൽകാവുന്നതാണ്.കൂടാതെ ആധാരം എഴുതി തരുന്നവർ നൽകുന്ന റസീപ്റ്റ് രേഖയായി സൂക്ഷിക്കാവുന്നതാണ്. 12/8/2016 ൽ പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് ആധാരം എഴുതുന്നവർ അഡ്വക്കേറ്റ് എന്നിവർക്ക് മാത്രമല്ല സ്ഥലം വാങ്ങുന്നതോ വിൽക്കുന്നതോ ആയ ഏതൊരു വ്യക്തിക്കും സ്വന്തമായി ആധാരം എഴുതി തയ്യാറാക്കാൻ സാധിക്കുന്നതാണ്.ഇതിനായി രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള രൂപ രേഖ നോക്കി അധികമായി കാര്യങ്ങൾ ചേർക്കാനും സാധിക്കുന്നതാണ്. ഒരു ആധാരം രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക.


Spread the love

Leave a Comment