പെട്രോളിന് വില ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ അതിനൊരു പ്രതിവിധി എന്നോണം മാർക്കറ്റിൽ ഇലക്ട്രിക് ബൈക്കുകൾ ഇറങ്ങിക്കഴിഞ്ഞു. എന്ന് മാത്രമല്ല ഏതൊരാൾക്കും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന രീതിയിൽ പുറത്തിറങ്ങിയിരിക്കുന്ന ഇത്തരം ഇലക്ട്രിക് ബൈക്കുകളുടെ പ്രത്യേകതകൾ എന്തെല്ലാം ആണ് എന്നാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
സാധാരണയായി പ്രായമായവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും എല്ലാം ലൈസൻസ് അല്ലെങ്കിൽ മറ്റു പല പ്രശ്നങ്ങളുടെയും പേരിൽ ബൈക്കുകൾ ഓടിക്കാൻ സാധിക്കാതതായി വരാറുണ്ട്. എന്നാൽ ഇത്തരമൊരു ഇലക്ട്രിക് ബൈക്കിന്റെ സഹായത്തോടുകൂടി ആർക്കുവേണമെങ്കിലും പെട്ടെന്ന് കണ്ട്രോൾ ചെയ്യാൻ പറ്റുന്ന രീതിയിലാണ് ഇലക്ട്രിക് ബൈക്കുകൾ നിരത്തിലിറങ്ങുന്നത്.
ലൈസൻസ് വേണ്ട എന്നതും മറ്റൊരു പ്രത്യേകതയാണ്.ലിഥിയം അയൺ ബാറ്ററികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത്തരം വാഹനങ്ങൾ ഒരു കിലോമീറ്റർ ഓടുന്നതിന് വെറും പത്ത് പൈസയാണ് ചെലവായി വരുന്നുള്ളൂ.
മറ്റൊരു സവിശേഷത ഇത്തരത്തിലുള്ള വാഹനങ്ങളുടെ സർവീസുകൾ വളരെ എളുപ്പത്തിൽ ചെയ്യാം എന്നതാണ് . നിങ്ങൾ വണ്ടി എടുത്തു കഴിഞ്ഞാൽ മൂന്നുവർഷം വരെയുള്ള സർവീസ് നിങ്ങൾക്ക് ഷോറുമിൽ നിന്നും ലഭിക്കുന്നതാണ്.ഏതൊരാൾക്കും എളുപ്പത്തിൽ സ്വന്തം വീട്ടിൽ വച്ച് തന്നെ ഇത്തരം ബാറ്ററികൾ ചാർജ് ചെയ്തു ബൈക്കിൽ തിരിച്ച് പ്ലഗ് ചെയ്യാവുന്നതാണ്.
ഓരോ മോഡലും മാറുന്നതിനനുസരിച്ച് അതിലുള്ള കപ്പാസിറ്റിയും മൈലേജും വർധിക്കുന്നതാണ്.പ്രധാനമായും രണ്ടു തരത്തിലുള്ള ബാറ്ററികൾ ആണ് ഇതിൽ ഉപയോഗിക്കുന്നത് ലിഥിയം അയൺ ബാറ്ററി കളും അല്ല ലെഡ് ആസിഡ് ബാറ്ററികളും ഇതിൽ ലിഥിയം അയൺ ബാറ്ററി കൾചാർജ് ചെയ്തതിനുശേഷം ഉപയോഗിക്കുന്നു എങ്കിൽ ലഡ് ആസിഡ് ബാറ്ററികൾ ഒന്നിൽ കൂടുതൽ ഉണ്ടായിരിക്കും എന്നതാണ് പ്രത്യേകത.
ലെഡ് ആസിഡ് ബാറ്ററി ആണെങ്കിൽ വണ്ടി കൊണ്ടുപോയാണ് ചാർജ്ജ് ചെയ്യേണ്ടതായി വരിക.
വണ്ടി ഓടിക്കാൻ പേടിയുള്ളവർക്കും ലൈസൻസ് ഇല്ലാത്തതിന്റെ പേരിൽ വണ്ടി ഓടിക്കാൻ സാധിക്കാത്തവർക്കും വണ്ടി ഓടിച്ചു തുടങ്ങുന്ന തുടക്കക്കാർക്കും ഉപകാരപ്രദമായ രീതിയിൽ ആണ് ഇത്തരം വണ്ടികൾ ഡിസൈൻ ചെയ്തിട്ടുള്ളത്. ബാറ്ററികൾ എളുപ്പം ചാർജ് ചെയ്തെടുക്കാം എന്നതുകൊണ്ട് ചാർജ് പെട്ടെന്ന് തീർന്നു പോയാലും കഷ്ടപ്പെടേണ്ടി വരുന്നില്ല.
40000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയുള്ള വ്യത്യസ്ത മോഡലുകളിൽ ഉത്തരം ഇലക്ട്രിക് ബൈക്കുകൾ നിരത്തിലിറങ്ങി തുടങ്ങിയിരിക്കുന്നു. നിങ്ങൾക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കി ഇഷ്ടപ്പെടുക യാണെങ്കിൽ മാത്രം വണ്ടികൾ എടുത്താൽ മതി.
അപ്പോൾ ഇനി അത്യാവശ്യ കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ നിങ്ങൾക്കു സ്വന്തമായി കാര്യങ്ങൾ ചെയ്തു തീർക്കാം.ഇലക്ട്രിക് ബൈക്കുകളെ പറ്റിയും ഷോപ്പിനെ പറ്റിയും കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.
Very good