സ്വന്തമായി ഒരു കാർ സ്വന്തമാക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നിരുന്നാൽ കൂടി സാമ്പത്തികമായ കാരണങ്ങളാൽ എല്ലാവർക്കും ഇത്തരത്തിൽ ഒരു നിശ്ചിത തുകയ്ക്ക് മുകളിൽ അടച്ച് കാർ വാങ്ങാൻ സാധിക്കണമെന്നില്ല.
എന്നാൽ നിങ്ങളുടെ കയ്യിൽ കുറച്ച്സ്വ ർണമുണ്ടെങ്കിൽ സ്വർണ്ണ വായ്പ എടുത്ത് നിങ്ങൾക്ക് അതുപയോഗിച്ച് എങ്ങിനെ കാർ വാങ്ങാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത്.സാധാരണയായി കാർ വായ്പക്ക് പലിശയായി ഈടാക്കുന്നത് 9 ശതമാനം തൊട്ട് 11.5 ശതമാനം വരെയാണ്. ഓരോ ബാങ്കുകളിലും ഇതിന്റെ നിരക്കിൽ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്.
എന്തെല്ലാമാണ് ഇത്തരത്തിൽ എടുക്കുന്ന ഗോൾഡ് ലോണിന്റെ പ്രത്യേകതകൾ?
അതായത് നിങ്ങൾ ഒരു നാഷണലൈസ്ഡ് ബാങ്കിൽ പോയി ഇത്തരത്തിൽ ഗോൾഡ് ലോണിന് അപ്ലൈ ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു തുക പാസായിട്ടുണ്ട് എങ്കിൽ കൂടി നിങ്ങൾ അതേസമയത്തുതന്നെ ആ തുക എടുക്കണമെന്നില്ല. നിങ്ങൾക്ക് എപ്പോഴാണോ ആവശ്യം ആ സമയത്ത് മാത്രം നിങ്ങൾ തുക എടുത്താൽ മതിയായിരിക്കും.
എന്നു മാത്രമല്ല നിങ്ങൾ എടുക്കുന്ന തുകയുടെ പലിശ മാത്രമേ നിങ്ങൾ അടയ്ക്കേണ്ട തായി വരുന്നുള്ളൂ അതായത് നിങ്ങൾ എടുക്കുന്ന മുതലിന് അധികമായി തുക നിങ്ങൾ നൽകേണ്ടി വരില്ല.ഇത്തരത്തിലുള്ള സംവിധാനം GOLD OD എന്നാണ് അറിയപ്പെടുന്നത്.
എന്നാൽ നിങ്ങൾ കാർ വാങ്ങുന്നതിനായി കാർ ലോൺ എടുക്കുമ്പോൾ അപ്പോൾ തൊട്ട് തന്നെ നിങ്ങൾ ഓരോ മാസവും ആ തുകയ്ക്ക് ചേർത്താണ് പലിശ നൽകേണ്ടി വരിക. സാധാരണയായി അഞ്ചു മുതൽ ഏഴ് വർഷം വരെയാണ് കാർ വായ്പയുടെ കാലാവധി. ഇങ്ങനെ നോക്കുമ്പോൾ നിങ്ങൾ ഓരോ മാസവും ഇഎംഐ അടയ്ക്കേണ്ട തുക ഗോൾഡ് ഓടി യിൽ വരുന്ന തുകയേക്കാൾ കൂടുതലായിരിക്കും.
അതുപോലെ ഗോൾഡ് ഓടിയിൽ പലിശയായി വരുന്നത് 7.5% തൊട്ടാണ്.ഇതിൽ നിങ്ങൾക്ക് 50 ലക്ഷം രൂപ വരെ ലോണായി നേടാവുന്നതാണ്.അതുപോലെ കാർ ലോൺ ആവുമ്പോൾ നിങ്ങളെടുക്കുന്ന തുകയുടെ ഇഎംഐ വളരെ കൂടുതലായിരിക്കും.
നിങ്ങൾ ഗോൾഡ് ഓഡി യിലൂടെയാണ് ഒരു തുക വായ്പയായി എടുക്കുന്നത് എങ്കിൽ നിങ്ങൾ എടുത്തിരിക്കുന്ന തുക എത്രയാണ് അതിന്റെ പലിശ മാത്രമേ നിങ്ങൾക്ക് അടയ്ക്കേണ്ടത് ആയി വരുന്നുള്ളൂ എന്നാൽ ഒരു കാർ ലോൺന്റെ ഇഎംഐ എന്നുപറയുന്നത് അതിന്റെ തുകയും പലിശയും ചേർന്നതാണ്.
അതുപോലെ നിങ്ങൾ എല്ലാ മാസവും അടയ്ക്കേണ്ട തുക ഒരു നിശ്ചിത എമൗണ്ട് ആകണമെന്ന് കാർ ലോണിൽ നിർബന്ധമാണ്. എന്നാൽ ഗോൾഡ് ലോൺ എടുത്താൽ അങ്ങിനെ ഒരു പ്രശ്നവും വരുന്നില്ല. നിങ്ങൾക്ക് എത്രയാണോ അടയ്ക്കാൻ സാധിക്കുന്നത് അത് ഓരോ ഗഡുക്കളായി നിങ്ങൾക്ക് അടച്ചു തീർക്കാവുന്നതാണ്.പലിശ ഇനത്തിൽ തന്നെ ഏകദേശം ഒരുലക്ഷം രൂപയുടെ വ്യത്യാസം ആണ് വരുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
അപ്പോൾ നിങ്ങളുടെ കയ്യിൽ സ്വർണമുണ്ടെങ്കിൽ നിങ്ങൾ ഒരു കാർ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിലും എന്താണ് ഈ രണ്ടു ലോണുകളും തമ്മിലുള്ള വ്യത്യാസം എന്ന് വ്യക്തമായി മനസ്സിലാക്കിയതിനുശേഷം നിങ്ങൾക്ക് ഗോൾഡ് ഓഡി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. ഈ ഒരു അറിവ് ഉപകാരപ്രദമാണെകിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …