വൻ വിലക്കുറവിൽ യൂസ്ഡ് ടയറുകളും അലോയ് വീലുകളും ലഭിക്കുന്ന സ്ഥലം

Spread the love

നമ്മളിൽ പലരും വണ്ടി ഭ്രാന്തന്മാർ ആണ്. അതുകൊണ്ടുതന്നെ കുറഞ്ഞ വിലയിൽ വണ്ടികൾക്കാവശ്യമായ എല്ലാവിധ ആക്സസറീസും എവിടെ നിന്ന് ലഭിക്കും എന്നാണ് പലരും അന്വേഷിക്കുന്നത്.  വളരെ കുറഞ്ഞ വിലയിൽ കാറിനു ആവശ്യമായ ആലോയ്‌സ് പോലുള്ള ആക്സസറീസ് ലഭിക്കുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

കാറുകൾക്ക് ആവശ്യമായ അലോയ് വീൽസ് , മോഡിഫിക്കേഷൻ ചെയ്യുന്നതിന് ആവശ്യമായ മറ്റ് ഐറ്റംസ് എന്നിവയെല്ലാം വളരെ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാണ്.ഇന്നോവയ്ക്കാവശ്യമായ 4 സെറ്റ് അലോയ് വീൽസ് എല്ലാം 12,000 രൂപ നിരക്കിലാണ് വിൽക്കപ്പെടുന്നത്.ഇന്നോവ,സ്കോഡ, പോളോ എന്നിവയ്ക്കെല്ലാം ഉപയോഗിക്കാവുന്ന രീതിയിലുള്ള അലോയ് വീൽസ് 16 ഇഞ്ച് സൈസിൽ വരുന്നതിന് 3500 രൂപ നിരക്കിലാണ് ഒരെണ്ണത്തിന് ഈടാക്കുന്നത്.

Also Read  മെഗാ ലേലം : കുറഞ്ഞ വിലയിൽ ഇഷ്ടമുള്ള വാഹനം സ്വന്തമാക്കാം

അതുപോലെ 2000 രൂപ നിരക്കിലാണ് ടയറിന് എല്ലാം വില ഈടാക്കുന്നത്. സെക്കന്റ്‌ ഹാൻഡ് ആൾട്ടോ ടയറുകൾ എല്ലാം 500 രൂപ നിരക്കിലാണ് വിൽക്കപ്പെടുന്നത്.അതുപോലെ സ്വിഫ്റ്റിന് ആവശ്യമായ ടയറുകൾ 500 രൂപ മുതൽ തുടങ്ങി 700 രൂപ വരെ വിലയിൽ ലഭിക്കുന്നതാണ്.ഇവിടെ നിന്നും വാങ്ങുന്ന ടയറുകൾ ഒരു നിശ്ചിത ഉപയോഗത്തിനു ശേഷം നിശ്ചിത വിലയ്ക്ക് ഇവർക്ക് തന്നെ തിരികെ നൽകാവുന്നതാണ്.

എന്നാൽ ടയറുകൾ വാങ്ങുന്നതിനു മുൻപ് അത് പുതിയതാണോ ഉപയോഗിച്ചത് ആണോ എന്ന് ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം വാങ്ങാൻ ശ്രമിക്കുക.I20,സ്വിഫ്റ്റ് എന്നിവയ്ക്കെല്ലാം ഉപയോഗിക്കാൻ പറ്റുന്ന അലോയ് 12000 രൂപ നിരക്കിൽ നാലെണ്ണം വാങ്ങാവുന്നതാണ്. ഷോപ്പിൽ നിന്നും ഇതിന്റെ ഇരട്ടിയിലേറെ വില കൊടുത്ത് വേണം പർച്ചേസ് ചെയ്യാൻ.ഇവിടെ നിന്നും വാങ്ങുന്ന സാധനങ്ങൾക്ക് ഏതെങ്കിലും രീതിയിലുള്ള കംപ്ലൈന്റ് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇവരെ തന്നെ സമീപിക്കാവുന്നതാണ്.

Also Read  ഇ- ഓട്ടോ റിക്ഷ വാങ്ങാൻ 3 ലക്ഷം രൂപ വായ്പ്പ 3000 രൂപ സബ്‌സീഡിയും

സ്കോർപിയോ പോലുള്ള വണ്ടികൾക്ക് ഉപയോഗിക്കുന്ന ഒറിജിനൽ ഡിസ്ക് പാഡ് കളെല്ലാം ഇവിടെ നിന്നും കുറഞ്ഞ വിലക്ക് വാങ്ങാവുന്നതാണ്.ഇത്തരത്തിൽ കുറഞ്ഞ വിലയിൽ കാറുകൾക്ക് ആവശ്യമായ സെക്കൻഡ് അലോയ് ഐറ്റംസ് ലഭിക്കണമെങ്കിൽ കോയമ്പത്തൂർ ഉക്കടം മാർക്കറ്റിലുള്ള SUN TYRES എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.

 


Spread the love

Leave a Comment