എസ് എസ് എൽ സി പരീക്ഷാ ഫലം ലഭ്യമാവുന്ന വെബ് സൈറ്റുകൾ

Spread the love

എസ് എസ് എൽ സി പരീക്ഷാ ഫലം ലഭ്യമാവുന്ന വെബ് സൈറ്റുകൾ : ഈ വർഷം നമ്മുടെ സംസ്ഥാനത്ത് എസ്എസ്എൽസി എഴുതിയ വിദ്യാർത്ഥികളുടെ എണ്ണം റെഗുലർ വിഭാഗത്തിൽ 4,22,226 പേരും, പ്രൈവറ്റ് വിഭാഗത്തിൽ 990 പേരുമാണ്. നമുക്കെല്ലാം അറിയാവുന്നതാണ് ഇന്ന് എസ്എസ്എൽസി റിസൾട്ട് ഫലപ്രഖ്യാപന ദിവസമാണ്. എല്ലാവരും ഒരേ സമയം റിസൾട്ട് ചെക്ക് ചെയ്യുമ്പോൾ അത് സെർവർ ഇഷ്യൂസ് ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാകും. ഒരുപാട് സൈറ്റുകൾ റിസൾട്ട് ചെക്ക് ചെയ്യുന്നതിനായി ലഭ്യമാണ് എങ്കിലും, എല്ലാവരും ഒരേ സമയം റിസൾട്ട് ചെക്ക് ചെയ്യുമ്പോൾ അത് ഹാങ്ങ് ആകുന്നനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഒരു ചെറിയ ട്രിക്ക് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ എസ്എസ്എൽസി റിസൾട്ട് ലഭിക്കുന്നതാണ്.ഇത്തരത്തിൽ ആദ്യം തന്നെ നിങ്ങളുടെ SSLC റിസൾട്ട് അറിയുന്നതിനായി ചെയ്യേണ്ട കാര്യം എന്താണെന്ന് നോക്കാം.

പ്രധാനമായും രണ്ടു രീതികളാണ് ഇവിടെ ഉപയോഗപ്പെടുത്താൻ സാധിക്കുക. ആദ്യത്തെ രീതി എന്നു പറയുന്നത് ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ച് റിസൾട്ട് ചെക്ക് ചെയ്യുന്ന രീതിയാണ്. അടുത്ത രീതി എല്ലാ വെബ്സൈറ്റുകളിലൂടെയും ലിങ്ക് ലഭിക്കുന്ന ഒരു മെത്തേഡ് ആണ്.

Also Read  വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം മോട്ടോർ വാൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം

ആദ്യത്തെ രീതി കേരള ഗവൺമെന്റിന്റെ തന്നെ ഒരു ആപ്പ് ഉപയോഗിച്ച് റിസൾട്ട് പരിശോധിക്കുന്ന രീതിയാണ്.’ സഫലം’ എന്ന അപ്ലിക്കേഷൻ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. പ്ലേസ്റ്റോറിൽ കയറി ആപ്പ് ഇൻസ്റ്റാൾ ചെയ്തു, ഓപ്പൺ ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ രജിസ്റ്റർ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ നൽകാനുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്. അതിനുശേഷം റിസൾട്ട് പേജ് ലഭ്യമാകുന്നതാണ്. ഇതിൽ നിങ്ങളുടെ റിസൾട്ട് കൃത്യമായി അറിയാവുന്നതാണ്. റിസൾട്ട് അനലൈസർ എന്ന ഓപ്ഷൻ ഉപയോഗിച്ച്, എല്ലാ ജില്ലകളിലെയും വിജയശതമാനം കൃത്യമായി മനസ്സിലാക്കാവുന്നതാണ്. ഇതുവഴി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് റിസൾട്ട് അറിയാൻ സാധിക്കുന്നതാണ്.

Also Read  ഇനി വീട്ടിൽ കറണ്ട് പോകില്ല - ചിലവ് കുറഞ്ഞ വിലയിൽ സോളാർ സിസ്റ്റം

മറ്റൊരു രീതി, അതായത് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് തിരഞ്ഞെടുക്കാവുന്നതാണ് ഈ ഒരു രീതി. ഏഴോ എട്ടോ സൈറ്റുകളിൽ എസ്എസ്എൽസി റിസൾട്ട് ഇപ്പോൾ ലഭ്യമാണ്. keralaresults.nic.in എന്ന വെബ്സൈറ്റ് വഴി ഔദ്യോഗിക റിസൾട്ട് വളരെ എളുപ്പത്തിൽ തന്നെ ലഭ്യമാകുന്നതാണ്. ഇതിൽ ഏതെങ്കിലും ഒരു രീതി ഉപയോഗിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് നിങ്ങളുടെ SSLC റിസൾട്ട് അറിയാവുന്നതാണ്.

എസ് എസ് എൽ സി ഫലം ലഭ്യമാവുന്ന വെബ് സൈറ്റുകൾ

  • http://keralapareekshabhavan.in
  • https://sslcexam.kerala.gov.in
  • http://www.results.kite.kerala.gov.in
  • https://results.kerala.nic.in
  • http://www.prd.kerala.gov.in
  • http://www.sietkerala.gov.in
Also Read  എങ്ങനെയാണ് പണം പ്രിന്റ് ചെയ്യുന്നത് എന്ത് കൊണ്ട് ഒരുപാട് പണം പ്രിന്റ് ചെയ്തു ഇന്ത്യയുടെ കടം വീട്ടികൂടാ

ഫലം കാത്തിരിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിജയാശംസകൾ


Spread the love

Leave a Comment