ഇനി ഏവർക്കും 5,000 രൂപ പെൻഷൻ.ജൂൺ 2 മുതൽ അപേക്ഷിക്കാം.സംസ്ഥാന സർക്കാർ പദ്ധതി

Spread the love

സംസ്ഥാനത്ത് നിരവധി പേരാണ് കോവിഡ് കാരണം ജോലിക്ക് പോകാനും മറ്റും സാധിക്കാതെ സാമ്പത്തികമായി ബുദ്ധിമുട്ടി കൊണ്ടിരിക്കുന്നത്.ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് നിലവിൽ സർക്കാർ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി വിവിധ വായ്പാ പദ്ധതികളും, സാമ്പത്തിക സഹായങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ജൂൺ മാസം മുതൽ എല്ലാവർക്കും ലഭ്യമാകുന്ന ഒരു ആനുകൂല്യത്തെ പറ്റിയാണ് ഇന്നു നമ്മൾ നോക്കുന്നത്.

കോവിഡ് പ്രതിസന്ധി മറികടക്കുക എന്ന ഉദ്ദേശത്തോടുകൂടി ഗവൺമെന്റും ബാങ്കുകളും ഒന്നിച്ച് ഏകദേശം 100 കോടി രൂപയുടെ വായ്പ സഹായ പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. കോ വിഡ് ബാധിച്ച് ജോലി നഷ്ടപ്പെട്ടവർക്കും സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലുള്ള വായ്പ സഹായ പദ്ധതികളാണ് ഇത്തരത്തിൽ ആവിഷ്കരിക്കുന്നത്. കോവിഡ് ചികിൽസാ ആവശ്യങ്ങൾക്ക് 25,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പ സഹായമാണ് ഇതുവഴി പ്രഖ്യാപിച്ചിട്ടുള്ളത്.

Also Read  പ്രവാസികൾക്ക് വെറും 550 രൂപയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി

റിസർവ് ബാങ്കിന്റെ നിർദേശപ്രകാരമാണ് ബാങ്കുകൾ ഇത്തരം നടപടി സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. സർക്കാരിൽനിന്നും ശമ്പളം, പെൻഷൻ എന്നിവ കൈപറ്റാത്ത ജനങ്ങൾക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. നിലവിൽ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ നിരവധിപേരാണ് ജോലിക്ക് പോകാനും മറ്റും സാധിക്കാതെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇത്തരക്കാർക്ക് തീർച്ചയായും ഇത് വളരെ വലിയ ഒരു സഹായം തന്നെ ആയിരിക്കും.

ലോക്ക് ഡൌൺ നാലാം ഘട്ടം ഇന്ന് ആരംഭിച്ച തോടുകൂടി കൂടുതൽ കാലത്തേക്ക് രാജ്യം ഇതേ രീതിയിൽ അടച്ചിടേണ്ടി വരുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ട് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.ജൂൺ മാസം രണ്ടാം തീയതി മുതൽ കർഷക പെൻഷൻ ലഭ്യമാക്കുന്നതിന് വേണ്ടി 5000 രൂപയുടെ ഒരു പെൻഷൻ പദ്ധതി തുടങ്ങുകയാണ് സംസ്ഥാന സർക്കാർ. 2020 ഒക്ടോബർ 15ന് ആരംഭിച്ച കർഷക ക്ഷേമനിധി ബോർഡിന്റെ കീഴിലാണ് ഇത്തരത്തിലൊരു പെൻഷൻ പദ്ധതിക്ക് രൂപം നൽകുന്നത്. ഇതുവഴി ഏകദേശം 20 ലക്ഷം പേർക്ക് പെൻഷൻ പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Also Read  കാറിന്റെ വാണിംഗ് ലൈറ്റുകൾ കത്തിക്കിടന്നാൽ പ്രശ്നമാണോ ? വിശദമായി അറിയാം

ഏറ്റവും കുറവ് തുകയായി 100 രൂപയാണ് അടയ്ക്കേണ്ടി വരിക, കൂടാതെ സർക്കാറിൽനിന്ന് 250 രൂപ വരെ ഈ ഒരു പെൻഷൻഫണ്ടിലേക്ക് നിക്ഷേപിക്കുന്നത് ആയിരിക്കും. ഇത്തരത്തിൽ കർഷക ക്ഷേമനിധി പെൻഷൻ ആവശ്യമുള്ളവർക്ക് ജൂൺ മാസം രണ്ടാം തീയതി മുതൽ അപേക്ഷകൾ നൽകാവുന്നതാണ്. പദ്ധതിയിൽ ഭാഗമാ കുന്നവർക്ക് 60 വയസ്സിനുശേഷം 5000 രൂപ വരെ പെൻഷൻ തുകയായി ലഭിക്കുന്നതായിരിക്കും.

പെൻഷൻ സ്കീമിന്റെ ഭാഗമാകുന്നവർക്ക് എടിഎം രൂപത്തിൽ ഒരു അംഗത്വ കാർഡ് ലഭിക്കുന്നതായിരിക്കും. ജൂൺ മാസം രണ്ടാം തീയതി മുതൽ ആരംഭിക്കുന്ന പെൻഷൻ പദ്ധതിയിൽ കൃത്യമായി അംശാദായം അടയ്ക്കുന്നവർക്ക് പെൻഷൻ തുക 60 വയസ്സിനുശേഷം പെൻഷൻ ലഭിക്കുന്നതായിരിക്കും. 18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള കൃഷി പ്രധാന വരുമാനമാർഗം ആക്കിയ കുറഞ്ഞത് മൂന്നു വർഷമെങ്കിലും കൃഷി നടത്തിയ വർക്കാണ് പദ്ധതിയിൽ ഭാഗമാവാൻ സാധിക്കുക.

Also Read  ലോൺ വേണോ ? മിനിറ്റുകൾക്കുള്ളിൽ മൊബൈലിലൂടെ 50,000 വരെ ലോൺ ലഭിക്കും

വാർഷികവരുമാനം അഞ്ചു ലക്ഷത്തിൽ കൂടാൻ പാടുള്ളതല്ല. 5 സെന്റ്റി ന് മുകളിലും 15 ഏക്കറിന് താഴെയും കൃഷിസ്ഥലം അല്ലെങ്കിൽ പാട്ടത്തിന് ഭൂമി എടുത്തവർക്ക് ഇത്തരത്തിൽ പെൻഷനായി അപേക്ഷ നൽകാവുന്നതാണ്. കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങൾ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഈ ഒരു സാഹചര്യത്തിൽ തീർച്ചയായും വളരെയധികം സഹായകരം തന്നെയാണ് ഇത്തരം പദ്ധതികൾ.


Spread the love

Leave a Comment