ബ്രെയിൻ ട്യൂമർ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ ഇവയാണ്

Spread the love

നമ്മൾ പലപ്പോഴും കേൾക്കാറുള്ള ഒരു അസുഖമാണ് ബ്രെയിൻ ട്യൂമർ. എന്നാൽ ഇത്തരം ഒരു രോഗം ഉണ്ടാക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണെന്നും, എപ്പോഴാണ് ഇത് തിരിച്ചറിയാൻ സാധിക്കുക എന്നും പലർക്കും അറിയുന്നുണ്ടാവില്ല. പലപ്പോഴും ഒരു സാധാരണ തലവേദനയെ നമ്മൾ നിസാരമായി കാണാറുണ്ട്. എന്നാൽ അറിഞ്ഞിരിക്കുക എല്ലാ തല വേദനകളെയും നിസാരമായി കാണരുത്. എന്താണ് ബ്രെയിൻ ട്യൂമർ എന്നും, അതിന്റെ രോഗലക്ഷണങ്ങൾ എന്തെല്ലാമാണെന്നും പരിശോധിക്കാം.

തലയ്ക്കകത്ത് വളരുന്ന മുഴകളെയാണ് ബ്രയിൻ ട്യൂമറുകൾ എന്ന് പറയുന്നത് . ഏകദേശം 50 ശതമാനം ആളുകൾക്ക് തലവേദനയുടെ രൂപത്തിലാണ് ബ്രെയിൻ ട്യൂമർ ലക്ഷണം കാണിക്കുന്നത്. എന്നു കരുതി എല്ലാ തലവേദനയും ബ്രെയിൻ ട്യൂമർ അല്ല. സാധാരണയായി പുലർച്ചെ കാണപ്പെടുന്ന തലവേദനയാണ് ബ്രെയിൻ ട്യൂമറിന്റെ ഒരു പ്രധാന ലക്ഷണമായി പറയുന്നത്. അതായത് രാവിലെ എണീക്കുമ്പോൾ തന്നെ ഉണ്ടാകുന്ന തലവേദനയാണ് ഈ രീതിയിൽ പറയുന്നത്. തലവേദന യോടൊപ്പം തന്നെ രാവിലെ എണീക്കുമ്പോൾ ഉണ്ടാകുന്ന ഓക്കാനം, ഛർദ്ദി എന്നിവയും ഇതിന്റെ ലക്ഷണമാണ്. ശർദ്ദിച്ചു കഴിയുമ്പോൾ തലവേദനയ്ക്ക് റിലീഫ് കിട്ടുന്നതും ഇതിന്റെ ഒരു വ്യത്യസ്തയാണ്. എന്നാൽ ഈ പറഞ്ഞ ലക്ഷണങ്ങൾ ഒന്നും ഇല്ലാതെയും 10% തലവേദനകൾ മൈഗ്രൈന് തുല്യമായി ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ എടുത്തുപറയേണ്ട ലക്ഷണങ്ങൾ ഒന്നും ഇല്ലാത്ത അവസ്ഥയും ബ്രെയിൻ ട്യൂറിൽ കാണാവുന്നതാണ്.

എന്നാൽ തലവേദന യോടൊപ്പം മുൻപ് ഫിട്സ് വരാത്ത ഒരു വ്യക്തിക്ക് അത് വരികയാണെങ്കിൽ ഉറപ്പായും അത് വളരെ ഗൗരവത്തോടെ കാണാവുന്ന ഒരു ലക്ഷണമാണ്. മറ്റൊരു ലക്ഷണമായിപ്പറയുന്നത് ന്യൂറോ സിംപ്റ്റംസ് ആണ്. അതായത് ഏതെങ്കിലും ഒരു അവയവത്തിന് ബലക്കുറവ് തോന്നുന്ന അവസ്ഥ. ചിലപ്പോൾ കൈക്ക് ബലം കുറവുള്ള തായോ, കാലിന് ബലക്കുറവ് ഉള്ളതുകൊണ്ട് നടക്കാൻ പ്രയാസമുള്ള തായോ ഒക്കെ ലക്ഷണങ്ങളായി കാണാവുന്നതാണ്.

Also Read  ബ്ലഡ് ഷുഗർ തുടക്കത്തിലേ പൂർണമായും മാറ്റാൻ ആഹാര രീതി

എന്നാൽ ബ്രയിൻ ട്യൂമറുകൾ എവിടെനിന്ന് ഉണ്ടാകുന്നു എന്നതിനെ ആശ്രയിച്ചാണ് ലക്ഷണങ്ങൾ കാണിക്കുക. അതായത് ബ്രെയിനിനെ തന്നെ വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്, ലെഫ്റ്റ് സൈഡ്,റൈറ്റ് സൈഡ് എന്നിങ്ങനെ തരം തിരിച്ചിട്ടുള്ള ഓരോ സൈഡിലും നാല് ലോബുകൾ വീതം ഉണ്ട്. അതായത് മുൻവശത്തുള്ളത് ഫ്രണ്ടൽ ലോബ്, സൈഡ് വശത്തെ പെരിറ്റൽ ലോബ്, ചെവിയുടെ വശത്ത് കാണുന്നത് ടെമ്പറൽ ലോബ്, പുറകുവശത്ത് ഓക്സിപെട്ടൽ ലോബ് എന്നിങ്ങിനെ തരം തിരിച്ചിരിക്കുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ലക്ഷണങ്ങൾ ഉടലെടുക്കുന്നത്.

അതായത് ഫ്രോണ്ടൽ ലോബിൽ നിന്നും ഉണ്ടാകുന്ന ലക്ഷണങ്ങളിൽ സൈക്കാട്രി പ്രശ്നങ്ങൾ കാണാവുന്നതാണ്. എന്നാൽ പരേട്ടൽ ലോബിൽ നിന്നും ഉണ്ടാകുന്ന ട്യൂമറുകൾ സെൻസ് ചെയ്യാനുള്ള കഴിവിനെയാണ് ബാധിക്കുക. അതായത് കൈക്കോ,കാലിനോ ഉണ്ടാകുന്ന തരിപ്പ്, ചില ഭാഗങ്ങൾ ഡെഡ് ആയി തോന്നുന്ന അവസ്ഥ ഇവയെല്ലാം ഇത്തരം ട്യൂമറുകളുടെ ലക്ഷണമാണ്. ഡിമെൻഷ്യ പോലുള്ള മെമ്മറിയെ ബാധിക്കുന്ന അസുഖ ലക്ഷണങ്ങൾ ആയാണ് ടെമ്പർ ലോബിൽ നിന്നും ഉള്ള ട്യൂമറുകൾ കാണിക്കുന്ന ലക്ഷണം. മറ്റുചിലർക്ക് ഹാലൂസിനേഷൻ രൂപത്തിലും ഇത്തരം ട്യൂമറുകളുടെ ലക്ഷണങ്ങൾ കാണപ്പെടാറുണ്ട്. എന്നാൽ ചെവിയുടെ പിൻഭാഗത്തുള്ള പ്രോബിൽ നിന്നും വരുന്ന ട്യൂമറുകളുടെ ലക്ഷണം കാഴ്ച്ച കുറവ് പോലുള്ളവയാണ്.

ഇത്തരത്തിലുള്ള ഓരോ ലക്ഷണങ്ങളും ട്യൂമർ ഉണ്ട് എങ്കിൽ സ്വാഭാവികമായി തന്നെ നമുക്ക് അനുഭവപ്പെടുന്നതാണ്. എന്നാൽ മറ്റൊരു കാര്യം ബ്രെയിൻ ട്യൂമറുകളുടെ പരിശോധനയ്ക്ക് യാതൊരു തര ബ്ലഡ് ടെസ്റ്റുകൾ ഇല്ല എന്നതാണ്. അതായത് സ്കാനിങ് വഴി മാത്രമാണ് അസുഖം കണ്ടെത്താൻ സാധിക്കുകയുള്ളൂ. പ്രധാനമായും രണ്ടു തരത്തിലുള്ള സ്കാനുകളാണ് ബ്രയിൻ ട്യൂമറുകൾ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്നത്.CT സ്കാൻ, MRI സ്കാൻ എന്നിവ വഴിയാണ് ട്യൂമറുകൾ കണ്ടെത്താൻ കഴിയുക. എന്നാൽ എംആർഐ സ്കാനിംഗ് വഴി കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്.

Also Read  ശരീരത്തില്‍ കാത്സ്യവും വിടമിന്‍ ഡി യും കുറവ് ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ പരിഹാരം

പ്രധാനമായും ചെറുപ്പകാലത്തു 50 വയസ്സിനു ശേഷവും ആണ് ബ്രയിൻ ട്യൂമറുകൾ കൂടുതൽ വരാനുള്ള ചാൻസ്. എന്നാൽ എന്തുകൊണ്ട് ട്യൂമറുകൾ വരുന്നു എന്നതിനെപ്പറ്റി ഇപ്പോഴും വ്യക്തമായ ഒരു തെളിവ് ലഭിച്ചിട്ടില്ല. എന്നാൽ ചില പഠനങ്ങൾ പ്രകാരം പറയുന്നത് ചില കെമിക്കലുകൾ മൂലം ഉണ്ടാകുന്ന അതായത് ഓയിൽ ഇൻഡസ്ട്രി, റബ്ബർ ഇൻഡസ്ട്രി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ആ കെമിക്കലുകളുമായി ഇടപെടേണ്ടി വരുന്നത് ബ്രയിൻ ട്യൂമറുകൾ ഉണ്ടാകുന്നതിന് ഒരു കാരണമായേക്കാമെന്നതാണ്. എന്നാൽ ഇവ പ്രൂവ് ചെയ്തിട്ടില്ല.

മറ്റു ചില പഠനങ്ങൾ പറയുന്നത് ആക്സിഡന്റ് ൽ സംഭവിക്കുന്ന ട്രോമ കൾ ട്യൂമറുകൾ ഉണ്ടാകാൻ ചാൻസ് ഉണ്ട് എന്നതാണ്. എന്നാൽ ഇതിനും വ്യക്തമായ തെളിവുകൾ ഒന്നും തന്നെയില്ല. മറ്റുചിലർക്ക് ഉള്ള ഒരു സംശയം ആയിരിക്കും പാരമ്പര്യമായി വരുമോ എന്നത്. എന്നാൽ അഞ്ച് ശതമാനം പേരിൽ ഇത്തരത്തിൽ പാരമ്പര്യമായി ബ്രെയിൻ ട്യൂമർ വരുന്നതിനുള്ള ചാൻസ് ഉണ്ട്.

ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷനുകൾ ബ്രയിൻ ട്യൂമറുകൾ ഉണ്ടാക്കുന്നതിന് ഉള്ള ചാൻസിനെ പറ്റി പഠനങ്ങൾ ഇതുവരെ തെളിയിച്ചിട്ടില്ല. എന്നാൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അറിയിച്ചിട്ടുള്ളത് അമിതമായ ഫോൺ ഉപയോഗം ആരോഗ്യത്തിനു നല്ലതല്ല എന്നതു തന്നെയാണ്. പ്രത്യേകിച്ച് മൊബൈൽഫോൺ ചെവിയോട് ചേർത്ത് വെച്ച് സംസാരിക്കുന്നത് ഒഴിവാക്കി ഹെഡ്സെറ്റുകൾ, ഇയർ ഫോണുകൾ എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ കുറയ്ക്കുന്നതിന് സഹായിക്കും.

Also Read  മെയ് 9 വരെ ലോക്ക് ഡൌൺ നാളെ മുതൽ പുറത്തിറങ്ങാൻ പറ്റില്ല

ബ്രെയിൻ ട്യൂമറിനുള്ള ചികിത്സാരീതി എന്താണ്?

ബ്രയിൻ ട്യൂമറുകൾ കണ്ടെത്തി കഴിഞ്ഞാൽ മിക്ക കേസുകളിലും ആദ്യമായി ചെയ്യുന്നത് സർജറിയാണ്. എന്നാൽ മാത്രമാണ് ട്യൂമറുകൾ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ പലർക്കും ഉള്ള പേടി ഇത്തരത്തിൽ സർജറി ചെയ്യുമ്പോൾ അത് സംസാരശേഷി പോലുള്ള കാര്യങ്ങളെ ബാധിക്കുമോ എന്നതാണ്. എന്നാൽ ഇവയിൽ കുറച്ച് സത്യമുണ്ട് എങ്കിലും അഡ്വാൻസ്ഡ് മെഡിക്കൽ ടെക്നോളജി ഉപയോഗപ്പെടുത്തുന്നത് മൂലം ബ്രെയിൻ സർജറി കൾ നടത്തുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറവാണ്. അതായത് മൈക്രോ സർജിക്കൽ ഉപകരണങ്ങൾ ഇത്തരത്തിലുണ്ടാകുന്ന കോംപ്ലിക്കേഷൻസ് കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സർജറികൾ ചെയ്തു കഴിഞ്ഞാലും ഇന്ന് മിക്ക ആൾക്കാർക്കും പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല.

മറ്റൊരു ചികിത്സാ രീതി റേഡിയേഷനാണ്. റേഡിയോ തെറാപ്പി ചെയ്യുന്നതുവഴി ട്യൂമറുകൾ കരിച്ചു കളയുകയാണ് ചെയ്യുന്നത്. ഇതിന് ബ്രെയിൻ ട്യൂമർ ഇല്ലാതാക്കുന്നതിൽ വളരെ വലിയ ഒരു പങ്കു തന്നെ ഉണ്ട്. എന്നാൽ കീമോതെറാപ്പിക്ക് പരിമിതികളുണ്ട്. കാരണം അതിന് ഉപയോഗിക്കുന്ന പല മരുന്നുകളും ട്യൂമറുകളുടെ അകത്തേക്ക് പ്രവേശിക്കാത്ത കാരണം ഇത് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നതല്ല. പ്രധാനമായും മുകളിൽ പറഞ്ഞ മൂന്ന് രീതികളാണ് ബ്രെയിൻ ട്യൂമറിനുള്ള ചികിത്സ രീതികൾ.


Spread the love

Leave a Comment