കേരളത്തിൽ വാഹനം ഓടിക്കുന്ന ഒരു ഡ്രൈവർ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ഫൈനും

Spread the love

നമ്മളിൽ മിക്ക ആളുകളും വാഹനങ്ങൾ ഓടിക്കുന്നവരായിരിക്കും. എന്നാൽ പലപ്പോഴും ട്രാഫിക് റൂളുകൾ പാലിച്ചു കൊണ്ടല്ല പലരും വാഹനമോടിക്കുന്നത്. അതുകൊണ്ടുതന്നെ റോഡുകളിൽ ആക്സിഡന്റുകളുടെ എണ്ണവും കൂടി വരുന്നു. ഈ ഒരു സാഹചര്യത്തിൽ നിലവിൽ ട്രാഫിക് റൂളുകൾ പാലിക്കാതെയുള്ള ഡ്രൈവിങ്ങിന് അത്യാവശ്യം നല്ല ഒരു തുക തന്നെ പിഴ ചുമത്തുന്ന സാഹചര്യങ്ങളും കുറവല്ല. ഇത്തരത്തിൽ ഡ്രൈവിംഗ് ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന അല്ലെങ്കിൽ പാലിക്കാതെ പോകുന്ന ഡ്രൈവിംഗ് നിയമങ്ങൾ എന്തെല്ലാമാണെന്നും, അത് പാലിക്കാതെ വന്നാൽ നിങ്ങളുടെ മേൽ ചുമത്തപ്പെട്ടുന്ന നിയമങ്ങൾ എന്നിവയെ പറ്റിയും കൂടുതലായി അറിയാം.

പലപ്പോഴും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യമാണ് ട്രാഫിക് സിഗ്നൽ റെഡ് കാണിക്കുന്ന സമയത്ത് അത് ശ്രദ്ധിക്കാതെ വണ്ടി മുന്നോട്ട് എടുക്കുക, നോ പാർക്കിംഗ് ഏരിയയിൽ വണ്ടി പാർക്ക് ചെയ്യുക എന്നീ കാര്യങ്ങളെല്ലാം. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നു അതിനാൽ തന്നെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടാൽ വലിയ ഒരു തുക തന്നെ അവർ പിഴ ചുമത്തുന്നതാണ്.ഇത്തരം സാഹചര്യങ്ങളിൽ പാനൽ സെക്ഷൻ 184 പ്രകാരം 1000 രൂപ മുതൽ 5000 രൂപ വരെ പിഴ ചുമത്തപ്പെടുന്നതാണ്. എന്നാൽ ഒന്നിൽ കൂടുതൽ തവണ ഇത് ആവർത്തിക്കുക യാണെങ്കിൽ 10,000 രൂപയാണ് പിഴ ചുമത്തപ്പെട്ടുക. ഡ്രൈവിംഗ് സമയത്ത് കമ്മ്യൂണിക്കേഷൻ ഡിവൈസുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ പിഴ അടയ്ക്കേണ്ടി വരുന്നതാണ്.അപ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഉപയോഗം പാടുള്ളതല്ല എന്ന്.

പാനൽ സെക്ഷൻ 185 പ്രകാരം ആൾക്കഹോൾ ഉപയോഗിച്ച് ഡ്രൈവിംഗ് ചെയ്താൽ പ്രൂഫോഡ് കൂടി പിടിക്കപ്പെട്ടാൽ 10,000 രൂപ പിഴയായും, അതായത് ഹോസ്പിറ്റലിൽ ചെക്ക് ചെയ്യുമ്പോൾ 100ml ബ്ലഡിൽ 30 ml കൂടുതൽ ആൾക്കഹോൾ കാണിക്കുമ്പോഴാണ് ഈ ഒരു പിഴ അടയ്ക്കേണ്ടി വരിക. എന്നാൽ ഒന്നിൽ കൂടുതൽ തവണ ഇത്തരത്തിൽ പിടിക്ക പെട്ടാൽ 15,000 രൂപയാണ് പിഴ. കൂടാതെ ഇത്തരം സാഹചര്യങ്ങളിൽ പിടിക്കപ്പെട്ടാൽ 6മാസത്തിൽ കുറയാതെ യുള്ള തടവ് ശിക്ഷ ലഭിക്കാനുള്ള സാഹചര്യം വരെ നിലവിലുണ്ട്. അതായത് പിടിക്കപ്പെടുന്ന സാഹചര്യത്തിന് അനുസരിച്ച് ആണ് ശിക്ഷ ലഭിക്കുക.

Also Read  വെറും 7 ലക്ഷം രൂപയിൽ മൊത്തം പണിതീർത്ത മോഡേൺ വീട്

എന്നാൽ അൺ കോൺഷ്യസ് ആയി അതായത് മാനസികമായോ ശാരീരികമായോ ഫിറ്റ് അല്ലാത്ത അവസ്ഥയിൽ ആണ് പിടിക്കപ്പെടുന്നത് എങ്കിൽ സെക്ഷൻ 186 പ്രകാരം ശിക്ഷ നടപ്പാക്കുന്നതാണ്. അതായത് ആദ്യത്തെ തവണ പിടിക്കപ്പെട്ടാൽ 1000 രൂപയും വീണ്ടും ആവർത്തിക്കപ്പെടുകയാണ് ആണെങ്കിൽ 2000 രൂപയുമാണ് പിഴ ചുമത്തുക. സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ ഡ്രൈവിംഗ് ചെയ്യുകയാണെങ്കിൽ ചാനൽ സെക്ഷൻ 194 B(1) പ്രകാരം 1000 രൂപയാണ് പിഴ ചുമത്തപ്പെടുക.

14 വയസ്സിന് താഴെയുള്ള കുട്ടികൾ വാഹനത്തിൽ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അവർക്കായുള്ള പ്രത്യേക സീറ്റ് അതല്ല എങ്കിൽ സീറ്റ് ബെൽറ്റ് ഉപയോഗിച്ചില്ല എങ്കിൽ പാനൽ സെക്ഷൻ 194 B(2) പ്രകാരം 2000 രൂപ വരെ പിഴ ഈടാക്കാവുന്നതാണ്. പാനൽ സെക്ഷൻ 194 D പ്രകാരം ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാതെ ഇരിക്കുന്നതിന് 1000 രൂപ പിഴ ചുമത്തപ്പെട്ടു ന്നതാണ്. എന്നാൽ ഒരിക്കൽ പിടിക്കപ്പെട്ട് കഴിഞ്ഞ് വീണ്ടും ഇത് ആവർത്തിക്കുകയാണെങ്കിൽ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥന് മൂന്നുമാസംവരെ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ സാധിക്കുന്നതാണ്.

Also Read  ജോലിയില്ലാതെ ഒരു ക്രെഡിറ്റ് കാർഡ് എങ്ങനെ ലഭിക്കും

ബൈക്കിൽ ട്രിപ്പിൾസ് നടത്തുകയാണെങ്കിൽ പാനൽ സെക്ഷൻ 194 C പ്രകാരം 1000 രൂപ പിഴ ചുമത്തപ്പെട്ടു ന്നതാണ്. എന്നാൽ വീണ്ടും ഇതേ രീതിയിൽ പിടിക്കപ്പെടുക യാണെങ്കിൽ മൂന്ന് മാസം വരെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഉദ്യോഗസ്ഥന് അധികാരമുണ്ട്. വാഹനത്തിന്റെ പുറകിൽ ഇരിക്കുന്ന വ്യക്തിക്ക് ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ ഇല്ലായെങ്കിൽ പാനൽ സെക്ഷൻ 194 C പ്രകാരം 1000 രൂപ ഫൈൻ ചുമതലപ്പെടുത്തുകയും, ഇത് വീണ്ടും റിപ്പീറ്റ് ചെയ്യുകയാണെങ്കിൽ മൂന്നുമാസംവരെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്.

ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുമ്പോൾ എക്സോസ്റ്റ് പൈപ്പിന്റെ സൈലൻസറിൽ ആൾട്ടറേഷൻ നടത്തി കൂടുതൽ ശബ്ദം വരുന്ന രീതിയിൽ ഉപയോഗിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പാനൽ സെക്ഷൻ 194 F പ്രകാരം 1000 രൂപ പിഴ ചുമത്തപ്പെടുന്നതാണ്. വീണ്ടും ഇത് ആവർത്തിക്കുകയാണെങ്കിൽ 2000 രൂപ പിഴ ചുമത്തപ്പെട്ടു ന്നതാണ്.

ഹോൺ ഉപയോഗിക്കാൻ പാടില്ലാത്ത സ്ഥലങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതി പരിസരം, ആശുപത്രി എന്നിവിടങ്ങളിൽ ഫോൺ ഉപയോഗിച്ചാൽ പാനൽ സെക്ഷൻ 194 F പ്രകാരം 1000 രൂപയാണ് പിഴയായി ചുമത്തുക. വീണ്ടും ആവർത്തിച്ചാൽ ഇത് 2000 രൂപയായി മാറും. ഇൻഷുറൻസ് ഇല്ലാത്ത വാഹനം നിരത്തുകളിൽ ഇറക്കിയാൽ പാനൽ സെക്ഷൻ 196 പ്രകാരം 2000 രൂപയാണ് ഫൈൻ ആയി നൽകേണ്ടി വരിക. ഇത് വീണ്ടും ആവർത്തിക്കുകയാണെങ്കിൽ 4000 രൂപ അടയ്ക്കേണ്ടി വരുന്നതാണ്.

കൂടുതൽ പുക പുറന്തള്ളുന്ന രീതിയിലോ, സൈലൻസർ വർക്ക് ചെയ്യാത്ത അവസ്ഥയിലോ വാഹനം ഉപയോഗിച്ച് വായു മലിനീകരണം ഉണ്ടാക്കുകയാണെങ്കിൽ പാനൽ സെക്ഷൻ 190(2) പ്രകാരം 10,000 രൂപയാണ് പിഴ ചുമത്തപ്പെട്ടുക. ഓരോ തവണ ആവർത്തിക്കുമ്പോഴും ഈ രീതിയിൽ പിഴ ചുമത്തപ്പെട്ടു ന്നതാണ്.

Also Read  സ്ത്രീകൾക്ക് ലോൺ | 3 ലക്ഷം രൂപ വരെ കിട്ടും | ഇപ്പോൾ അപേക്ഷ കൊടുക്കാം |

നിങ്ങൾക്ക് വാഹനം ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഏതെങ്കിലും രീതിയിലുള്ള ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ട തിനുശേഷവും തുടർന്ന് വാഹനമോടിച്ച് അത് അപകടത്തിന് കാരണമാകുന്നത് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ പെടുക യാണെങ്കിൽ പാനൽ സെക്ഷൻ 190(1) പ്രകാരം 5000 രൂപ പിഴ ചുമത്തപ്പെട്ടു കയും വീണ്ടും ആവർത്തിക്കുകയാണെങ്കിൽ 10000 രൂപ പിഴ നൽകേണ്ടി വരികയും ചെയ്യുന്നതാണ്. കൂടാതെ ഇത്തരം സാഹചര്യത്തിൽ പിടിക്കപ്പെടുക യാണെങ്കിൽ ആറുമാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതിനും കാരണമായേക്കാം.

നിങ്ങൾ ഉപയോഗിക്കുന്ന വാഹനത്തിൽ അൺ ഓധറൈസ്ഡ് ആയ കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ അതായത് ബ്രേക്ക്, ടയർ എന്നിവയിലെല്ലാം ആൾട്ടറേഷൻ നടത്തപ്പെടുകയാണ് എങ്കിൽ പാനൽ സെക്ഷൻ 198 പ്രകാരം 1000 രൂപ പിഴ ചുമത്തപ്പെട്ടു കയും, വീണ്ടും ഇത് ആവർത്തിച്ചാൽ 2000 രൂപ പിഴ അടയ്ക്കേണ്ടി വരികയും ചെയ്യുന്നതാണ്.

നിങ്ങൾ വാഹനമോടിക്കുന്ന ഒരാളാണ് എങ്കിൽ എല്ലാവിധ ട്രാഫിക് റൂളുകളും പാലിച്ചുകൊണ്ട് മാത്രം വണ്ടി ഓടിക്കാൻ ആയി ശ്രദ്ധിക്കുക. അല്ലാത്തപക്ഷം മുകളിൽ പറഞ്ഞ പിഴകൾ അടക്കേണ്ട തായി വരും. വാഹനം ഓടിക്കുമ്പോൾ നിങ്ങളുടെ ജീവനു മാത്രമല്ല മറ്റുള്ളവരുടെ ജീവനും കൂടി സുരക്ഷിതം ആകുന്ന രീതിയിൽ മാത്രം ഡ്രൈവിങ് ചെയ്യാനായി ശ്രദ്ധിക്കുക.

https://youtu.be/aFMc-fR3dBU


Spread the love

Leave a Comment