ആർപി ഫൌണ്ടേഷൻ : പാവപെട്ടവർക്ക് ധന സഹായം എത്തുന്നു 25,000 രൂപ വീതം

Spread the love

ആർപി ഫൌണ്ടേഷൻ :  കൊറോണയുടെ പശ്ചതലത്തിൽ ജോലി നഷ്ടപ്പെട്ടും, ജോലിക്ക് പോകാൻ സാധിക്കാതെ യും നിരവധി സാധാരണക്കാരായ ജനങ്ങളാണ് ബുദ്ധിമുട്ടി കൊണ്ടിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ എല്ലാവരും പ്രധാനമായും അന്വേഷിക്കുന്നത് ഏതെങ്കിലും രീതിയിലുള്ള ധനസഹായ പദ്ധതികൾ ലഭിക്കുമോ എന്നതിനെ പറ്റിയാണ്. ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിലവിൽ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ പലപ്പോഴും സാധാരണക്കാരായ പലർക്കും ഇത്തരം ആനുകൂല്യങ്ങളെ പറ്റി അറിയുകയോ, അതിനാവശ്യമായ കാര്യങ്ങൾ എങ്ങിനെ ചെയ്യണം എന്നതിനെ പറ്റിയോ പ്രത്യേകിച്ച് ധാരണ ഇല്ല എന്നതാണ് സത്യം. എന്നുമാത്രമല്ല പല ധന സഹായ പദ്ധതികളും പ്രത്യേക വിഭാഗങ്ങളിൽ പെട്ടവർക്ക് മാത്രമായി ഒതുങ്ങുമ്പോൾ,’ രവി പിള്ള ഫൗണ്ടേഷൻ ‘ ഒരുപാട് സാമൂഹ്യക്ഷേമ സഹായങ്ങൾ സാധാരണക്കാർക്കായി നൽകിവരുന്നുണ്ട്. കൊവിഡ് ബാധിച്ച് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വർക്കും, നിലവിൽ ജോലിക്ക് പോകാൻ സാധിക്കാതെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കെല്ലാം ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. കൂടുതൽ സാധാരണക്കാരിലേക്ക് എത്തുന്നതിന് വേണ്ടി രവി പിള്ള ഫൗണ്ടേഷൻ തുടങ്ങിയിരിക്കുന്നു ഒരു ധനസഹായ പദ്ധതിയെപ്പറ്റി അറിയാം.

Also Read  കേരളത്തിലെ അമ്മമാർക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോറിക്ഷ | ആർക്കൊക്കെ ലഭിക്കും

രവി പിള്ള ഫൗണ്ടേഷന് കീഴിൽ 15 കോടി രൂപയുടെ ധനസഹായം ആണ് ഇത്തരത്തിൽ എല്ലാ സാധാരണക്കാർക്കും ഉപകാരപ്പെടുന്ന രീതിയിൽ ആവിഷ്കരിക്കുന്നത്. ഇതിൽ 10 കോടി രൂപ ജനങ്ങൾക്ക് നേരിട്ട് ലഭിക്കുന്ന രീതിയിലും അഞ്ചു കോടി രൂപ സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതിയിലേക്ക് നൽകിക്കൊണ്ടാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. ഓണത്തിന് മുൻപ് തന്നെ ആനുകൂല്യം ലഭിക്കുന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്.

അതുകൊണ്ടുതന്നെ നേരിട്ടോ ബാങ്ക് അക്കൗണ്ടുകൾ മുഖാന്തരമോ അർഹരായവർക്ക് എത്രയും പെട്ടെന്ന് തന്നെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതാണ് . ഈ വർഷത്തിൽ കോവിഡ്-19 മഹാമാരി പിടിപെട്ട എല്ലാവർക്കും ഈ ഒരു സാമ്പത്തിക സഹായത്തിനായി അപേക്ഷ നൽകാവുന്നതാണ്. പെൺകുട്ടികളുടെ വിവാഹ ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന രക്ഷിതാക്കൾ, വിധവകളായ സ്ത്രീകൾ, വാടക വീട്ടിൽ താമസിക്കുന്നവർ, മരുന്നു വാങ്ങാൻ ഉള്ള സാമ്പത്തികസ്ഥിതി ഇല്ലാത്തവർ എന്നിങ്ങനെ നിസ്സഹായരായി സംസ്ഥാനത്തിൽ തുടരുന്ന ആർക്കുവേണമെങ്കിലും പദ്ധതിയിൽ അപേക്ഷകൾ നൽകാവുന്നതാണ്.

Also Read  മിനിട്ടുകൾക്കുള്ളിൽ വിദ്യാഭ്യാസ ലോൺ റെഡി-10 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ

അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഒരു സാക്ഷിപത്രം നൽകേണ്ടതുണ്ട്. നിങ്ങളുടെ പ്രദേശത്തെ എംഎൽഎ, എംപി, കലക്ടർ, മന്ത്രിമാർ തുടങ്ങിയവരുടെ ആരെങ്കിലുടെയും സാക്ഷ്യപത്രമാണ് ഇത്തരത്തിൽ വാങ്ങേണ്ടത്. നിങ്ങളുടെ ജീവിത നിലവാരം കാണിക്കുന്ന രീതിയിൽ തയ്യാറാക്കിയ സാക്ഷ്യപത്രമാണ് നൽകേണ്ടത്. വ്യാജ അപേക്ഷകൾ സമർപ്പിക്കാതെ ഇരിക്കാനാണ് ഇത്തരത്തിൽ ഉയർന്ന നിലയിൽ ഉള്ളവരുടെ സാക്ഷ്യപത്രം തന്നെ ആവശ്യപ്പെടുന്നത്. അതായത് ഇതിനെ ഒരു റെക്കമണ്ടേഷൻ എന്ന രീതിയിൽ തന്നെ കാണാവുന്നതാണ്.

നിങ്ങളുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കാണിക്കുന്ന രീതിയിൽ ഒരു കത്തെഴുതിയും, അതോടൊപ്പം ആവശ്യമായ രേഖകൾ ആയ റേഷൻ കാർഡ് കോപ്പി, വരുമാന സർട്ടിഫിക്കറ്റ് കോപ്പി, തൊഴിൽ നഷ്ടപ്പെട്ടതിന്റെ രേഖകൾ, ബാങ്ക് പാസ്ബുക്ക് കോപ്പി, വല്ല രോഗവും ഉള്ളവരാണെങ്കിൽ അത് തെളിയിക്കുന്നതിന് ആവശ്യമായ രേഖ, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, മറ്റ് വിശദാംശങ്ങൾ എന്നിവ സഹിതം തപാൽമാർഗം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തപാൽമാർഗം കത്ത് അയക്കേണ്ട വർക്ക് താഴെ നൽകിയിട്ടുള്ള അഡ്രസ് മുഖേനയോ, ഇമെയിൽ ഐഡി വഴിയോ അപേക്ഷകൾ നൽകാവുന്നതാണ്.

Also Read  തുടർ പഠനത്തിനായി വായ്‌പ്പാ CSIS സബ്സിഡി സ്കീം | വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

നിലവിൽ പ്രവാസികളായി ഉള്ളവർക്ക് അതല്ല എങ്കിൽ നാട്ടിൽ തിരിച്ചെത്തിയ വരോ ആയ പ്രവാസികൾക്ക് ‘പ്രവാസി തണൽ ‘എന്ന പദ്ധതി വഴി കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ പെൺ മക്കൾക്ക് 25000 രൂപ സാമ്പത്തിക സഹായമായി ലഭിക്കുന്നതുമാണ്. നോർക്ക റൂട്ട്സ് വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് സ്ഥിരനിക്ഷേപം എന്ന രീതിയിലും, 18 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾക്ക് വിവാഹ ധനസഹായം എന്ന രീതിയിലുമാണ് ഈ തുക നൽകുന്നത്.

സാധാരണക്കാരായ ജനങ്ങൾക്ക് തപാൽ വഴി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അഡ്രസ്

RP ഫൌണ്ടേഷൻ
PB NO:23
ഹെഡ് പോസ്റ്റ് ഓഫീസ്,
കൊല്ലം -01,
കേരള,ഇന്ത്യ

ഇമെയിൽ – ഐഡി : [email protected] com

സാമ്പത്തിക സഹായം ആവശ്യമുള്ളവർ ഉറപ്പായും എത്രയും പെട്ടെന്ന് തന്നെ അപേക്ഷകൾ സമർപ്പിക്കുക.


Spread the love

Leave a Comment