വീട്ടിൽ ഇത് ഉണ്ടങ്കിൽ എലിയോ പല്ലിയോ , പാറ്റയോ വീടിന്റെ അരികത്ത് കൂടി പോലും വരില്ല

Spread the love

നമ്മുടെ എല്ലാവരുടെയും വീടുകളിലെ ഒരു പ്രധാന പ്രശ്നംമാണ്  പാറ്റ പല്ലി, കൊതുക് , എലി  എന്നിങ്ങനെയുള്ള പലതരത്തിലുള്ള പ്രാണി, ജീവികളുടെയും   കൊണ്ടുള്ള ശല്യം. പ്രത്യേകിച്ച് പാറ്റകൾ എല്ലാം ഭക്ഷണസാധനങ്ങളിലും പാത്രങ്ങളിലും മറ്റും ഇരിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങൾക്കും കാരണമായേക്കാം. എന്നാൽ ഇതിന് ഒരു പ്രതിവിധി എങ്ങിനെ കണ്ടെത്താം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.

നമ്മളിൽ പലരും കേട്ടിട്ടുണ്ടായിരിക്കും അൾട്രാസോണിക് പെസ്റ്റ് റിപ്പലഴ്സിനെ പറ്റി. എന്നാൽ ഇത് എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് നമ്മളിൽ പലർക്കും അറിയില്ല. ഇത്തരത്തിലുള്ള ഒരു പെസ്റ്റ് റിപ്പല്ലറിന്റെ സഹായത്തോടുകൂടി പാറ്റ, കൊതുക് എന്നിവയെല്ലാം വീട്ടിൽ നിന്ന് തുരത്താൻ സാധിക്കും .

എങ്ങിനെയാണ് അൾട്രാസോണിക് പെസ്റ്റ് റിപല്ലർ വർക്ക് ചെയ്യുന്നത്?

ഒരു അൾട്രാസോണിക് ഉപകരണത്തിന്റെ സഹായത്തോടെ സാധാരണ മനുഷ്യന് കേൾക്കാൻ സാധിക്കുന്ന തിനേക്കാൾ കൂടുതലുള്ള ആവൃത്തിയിലുള്ള ശബ്ദം ഉപയോഗിച്ചുകൊണ്ട് ആണ് ഇത്തരം ഉപകരണങ്ങൾ വർക്ക് ചെയ്യുന്നത്.

Also Read  കുറഞ്ഞ ചിലവിൽ ഫോണിനെ TV ആക്കുന്ന വിദ്യ | വീഡിയോ കാണാം

ഇത്തരത്തിലൊരു അൾട്രാസോണിക് സൗണ്ട് പുറപ്പെടുവിക്കുമ്പോൾ അതിന്റെ ഫ്രീക്വൻസിയിൽ വരുന്ന വ്യത്യാസം കാരണം ഇത്തരത്തിലുള്ള ജീവികൾ കൂട്ടം കൂടുന്നതിൽ നിന്ന് മാറിനിൽക്കുകയും അതുപോലെ അത് സഹിക്കാനാവാതെ അവ പലപ്പോഴും ചത്തു പോവുകയും ചെയ്യുന്നു.

ഇത് കുറെ പഴയ കാലം തൊട്ട് മറ്റു രാജ്യങ്ങളിൽ ഉപയോഗിച്ചുവന്നിരുന്ന ഒരു രീതിയാണ്.അവർ കൃഷിക്കും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടിയും ഈ രീതി ഉപയോഗിച്ചിരുന്നത് എന്ന് മാത്രം.ഇപ്പോൾ ലഭിക്കുന്ന ഇത്തരം അൾട്രാസോണിക് ഉപകരണങ്ങൾ വീട്ടിലെ ഏതെങ്കിലും പ്ലഗ് പോയിന്റ്ൽ കുത്തി കഴിഞ്ഞാൽ അതിൽ നിന്നുമാണ് ശബ്ദം പുറപ്പെടുവിക്കുന്നത്.ഇന്ന് പല ഫ്രീക്വൻസി കളിലും ഡിസൈനുകളിലും ഇത്തരത്തിലുള്ള അൾട്രാസോണിക് മെഷീനുകൾ ലഭിക്കുന്നതാണ്.

Also Read  ഇനി പഴയ ബാറ്ററികൾ ഒന്നും കളയരുത് | ബാറ്ററികൾ തൂക്കി വിൽക്കുന്നതിന് മുൻപ് ഇതൊന്ന് കാണുക | വീഡിയോ കണാം

എന്തെല്ലാമാണ് ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും?

യഥാർത്ഥത്തിൽ ഇത്തരമൊരു അൾട്രാസോണിക് പെസ്റ്റ് മെഷീനിനെ പറ്റി വ്യക്തമായ ഒരു അഭിപ്രായം ആർക്കും പറയാൻ സാധിക്കുന്നില്ല. പല പഠനങ്ങളും സൂചിപ്പിക്കുന്നത് ചീവീടുകൾ പോലുള്ള ജീവികളിൽ ഇത് വലിയ മാറ്റം സൃഷ്ടിക്കുന്നു എന്നിരുന്നാൽ വീടുകളിലെ പ്രധാന ശല്യക്കാരായ പാറ്റകൾ, പല്ലികൾ എന്നിവയൊന്നും മുഴുവനായും ഇതിന്റെ ഉപയോഗത്താൽ പോകുന്നില്ല എന്നതാണ്.

എന്നുമാത്രമല്ല ഇതിന്റെ അധികമായുള്ള ഉപയോഗം വീടിന്റെ ഫർണിച്ചറുകൾക്കും മറ്റും നാശങ്ങൾ ഉണ്ടാക്കുവാനും അതുപോലെ ടെലിഫോണിക് കോൺവെർ സെഷനുകളിൽ interruption ഉണ്ടാക്കുന്നതിനും കാരണമാകുന്നു എന്നാണ് പറയപ്പെടുന്നത്.

എന്നാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ബ്രാന്റിന് അനുസരിച്ചാണ് മിക്കപ്പോഴും ഇതിന്റെ ക്വാളിറ്റി തിരിച്ചറിയപ്പെടുന്നത്. അതുകൊണ്ട് മാർക്കറ്റിൽ നിന്നും ലഭിക്കുന്ന ഏറ്റവും നല്ല സാധനം വാങ്ങിച്ചു ഉപയോഗിച്ചാൽ ഒരു പരിധിവരെ ഈ ഉപകരണങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.

Also Read  കെ.എസ്.ഇ.ബി ബിൽ കാൽകുലേറ്റ് ചെയ്യാൻ പഠിക്കാം

നിങ്ങൾക്ക് ഒരു പരീക്ഷണം എന്ന രീതിയിൽ ഇത്തരത്തിൽ ഒരു ഉപകരണം ഉപയോഗിച്ച് പെസ്റ്റ് കണ്ട്രോൾ ചെയ്തു നോക്കാം. എന്നിരുന്നാലും ഇതിന്റെ വില വച്ചുനോക്കുമ്പോൾ മറ്റു കെമിക്കൽ രീതികളാണ് കൂടുതൽ ഉപകാരപ്രദം എന്നാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.

ഉയർന്ന അള്ട്രാസൗണ്ട് ഉള്ള സൗണ്ട് ഉപയോഗിച്ചുകൊണ്ട് വർക്ക് ചെയ്യുന്ന ഈ ഉപകരണം പൂർണ്ണ പരാജയമാണെന്നും പറയാൻ സാധിക്കുന്നില്ല. അതുകൊണ്ട് നിങ്ങളുടെ ഇഷ്ടാനുസരണം ഏതു രീതി വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. ആമസോണിൽ ഇതിന്റെ വിലവരുന്നത് 125 രൂപ മുതൽ 300 രൂപ വരെ യാണ് . ഈ ഒരു അറിവ് ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യാൻ മടിക്കരുത് .


Spread the love

Leave a Comment