പഴയ ഫ്ലോറിൽ ഇനി സ്വന്തമായി ടൈൽ ഒട്ടിക്കാം പുതിയ ടെക്നോളജി | വീഡിയോ കാണാം

Spread the love

വീടിന്റെ പഴയ ഫ്ലോറിങ് മാറ്റി പുതിയ ഫ്ലോറിങ് കൊടുത്ത് വീടിനെ ഒരു പുതുപുത്തൻ ആക്കി എടുത്താലോ. അതെ നിങ്ങളുടെ വീട് എത്ര പഴക്കമുള്ളതും, ആയിക്കൊള്ളട്ടെ. നിലത്ത് ഒട്ടിച്ചിരിക്കുന്നത് മാർബിൾ ഇറ്റാലിയൻ ഗ്രാനൈറ്റ്,മോസൈക് എന്തുമായിക്കൊള്ളട്ടെ. ഇത്തരത്തിലുള്ള ഫ്ലോറിങ്ങിന് മുകളിലായി പുതിയ ടൈൽസ്  ഒട്ടിച്ചു
എങ്ങനെ പുത്തൻ ആക്കാം എന്നാണ് ഇന്നു നമ്മൾ മനസ്സിലാക്കുന്നത്.

എങ്ങിനെയാണ് പഴയ തറയുടെ മുകളിൽ പുതിയ ടൈൽ ഒട്ടിക്കുന്നത്??

നിങ്ങളുടെ വീടിന്റെ നിലത്ത് ഒട്ടിച്ചിരിക്കുന്നത് ടൈൽസ്, റെഡ് ഓക്സൈഡ് എന്തുമായിക്കൊള്ളട്ടെ. ആദ്യം അതിനു മുകളിൽ കട്ടർ ഉപയോഗിച്ച് മാർക്ക് ചെയ്യുന്നു.( ഇത് നിർബന്ധമല്ല ) ഇനി ഇത്തരത്തിൽ വീടിന്റെ റൂമുകൾ മാത്രമല്ല പടികളും ടൈൽസ് ഒട്ടിക്കാവുന്നതാണ്.

അതുപോലെ ഒട്ടിക്കുന്നതിനു മുൻപായി നിലം നല്ലപോലെ അടിച്ചുവാരി ആസിഡ് വാഷ് ചെയ്യണം.എന്നാൽ മാത്രമേ ഇത് പൂർണ്ണമായും ശരിയാവുകയുള്ളൂ.അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് ക്ലീൻ ചെയ്യണം.

Also Read  വെറും 6 ലക്ഷം രൂപ ഉണ്ടങ്കിൽ ഇങ്ങനെ ഒരു വീട് നിർമിക്കാം | വീഡിയോ കണാം

ഇത് ആസിഡ് വാഷ് കഴിഞ്ഞു 30 മിനിറ്റിനു ശേഷം മാത്രമേ ചെയ്യാൻ പാടുള്ളൂ.അടുത്തതായി ടൈൽസ് ഒട്ടിക്കാൻ പോവുകയാണ്. ഇതിനുവേണ്ടി നിങ്ങൾക്ക് ഏത് ബ്രാൻഡിന്റെ ടൈൽസ് വേണമെങ്കിലും ഉപയോഗിക്കാം.

ഇത് ഒട്ടിക്കാൻ ഉപയോഗിക്കുന്നത് MAPAESET IN എന്ന ബ്രാൻഡിന്റെ ഗം ആണ്. ഇതിനു പുറത്തായി ടൈൽസ് ഒട്ടിക്കാൻ ഉള്ളത് എന്ന് പ്രത്യേകമായി എഴുതിയിട്ട് ഉണ്ടായിരിക്കും. അതുപോലെ C1 എന്ന് എഴുതിയിട്ടുണ്ടോ എന്നും ശ്രദ്ധിക്കണം.

ഇവിടെ ഉപയോഗിക്കുന്നത് 40 കിലോ ബാഗാണ്. എപ്പോഴും തൂക്കം നോക്കി മാത്രം വില കൊടുക്കുക.നല്ല ക്വാളിറ്റി ഉള്ള ഗമിന് ഏകദേശം 20 രൂപയാണ് കിലോക്ക് വില വരുന്നത്.ഇത്തരത്തിൽ ഒരു കിലോ ഉപയോഗിച്ച് രണ്ട് സ്ക്വയർഫീറ്റ് ചെയ്യാവുന്നതാണ്. ഇത് ലോകത്ത് എവിടെയും ലഭിക്കുന്ന ഒരു ബ്രാൻഡ് ആണ്.  Mapei എന്ന ബ്രാൻഡിന്റെ പണികൾ ചെയ്തു തരുന്നത് അവർ തന്നെ ട്രെയിൻ ചെയ്തു വിട്ട് ആൾക്കാരാണ്.

Also Read  വെറും 200 രൂപയ്ക്കും വീടിനു ആവശ്യമായ കർട്ടനുകൾ ഇടാം

ടൈൽസ് ഒട്ടിക്കുന്നത് എപ്രകാരമാണ്??

ആദ്യമായി ഇതിനുള്ള ഗം ആണ് സെറ്റ് ചെയ്യേണ്ടത്. 40 കിലോ ഗ്രാം Mapeset c1 ബ്രാൻഡിന് 10 ലിറ്റർ വെള്ളമാണ് ഉപയോഗിക്കേണ്ടത്. ഇത് കൃത്യമായ അളവിൽ തന്നെ ഒഴിക്കണം.ഈ ഗം പൊട്ടിച്ചു കഴിഞ്ഞാൽ ഏഴു മണിക്കൂറിന് അകത്ത് ഒട്ടിച്ചിരിക്കണം. അല്ലാത്തപക്ഷം വേസ്റ്റ് ആയി പോകുന്നതാണ്.

കേരളത്തിലിത് നാലു മണിക്കൂറിനുള്ളിൽ ഒട്ടിക്കണം.അടുത്തതായി ഈ ഗം നിലത്ത് അപ്ലൈ ചെയ്തു കൊടുക്കണം.അതുപോലെ ഒട്ടിക്കാൻ ഉപയോഗിക്കുന്ന ടൈൽസിന്റെ താഴെയും ഈ ഗം അപ്ലൈ ചെയ്യണം.

ഒരിക്കലും ഗം ന്റെ കൂടെ സിമന്റ് ചേർക്കാൻ പാടില്ല. അതിനുശേഷം ഇത് ഫിക്സ്ർ വച്ച് ടൈൽസ് നിലത്ത് ഒട്ടിക്കുക.ഇത് പ്രധാനമായും രണ്ടു കളറുകളിൽ ലഭ്യമാണ് ഒന്ന് വൈറ്റ്ര,ണ്ടാമത്തേത് ഗ്രേ. മാർബിളിൽ എല്ലാം ഉപയോഗിക്കുമ്പോൾ വൈറ്റ് ഉപയോഗിക്കാവുന്നതാണ്.

അതുപോലെ രണ്ടു ടൈലുകൾ ക്ക് ഇടയിലായി ഒരു സ്പേസർ. വെക്കണം ഇത് ഗ്യാപ്പ് ഇല്ലാതെ വേണം വെക്കാൻ.ഇനി ഡോറിന്റെ ഭാഗങ്ങളിലെല്ലാം ഇത് സാധാരണ പോലെ തന്നെ ചെയ്യാവുന്നതാണ്. ചിലപ്പോൾ ഡോറിന്റെ ചെറിയൊരു ഭാഗം കട്ട് ചെയ്ത് കളയേണ്ടതായി വരും.

Also Read  മാർബിളും ടൈലും മാറിനിൽക്കും വെറും 390 രൂപയ്ക്ക് നിങ്ങളുടെ ഫ്ലോർ വെട്ടിത്തിളങ്ങും

ഇങ്ങനെ ടയിൽ ഒട്ടിക്കുമ്പോൾ തന്നെ അത് സെറ്റ് ആകുന്നതാണ് അതുകൊണ്ട് ഉപയോഗിക്കുന്നതിൽ കുഴപ്പമൊന്നും ഉണ്ടാകില്ല.അതായത് വെറും 10 മിനിറ്റ് സമയം കൊണ്ട് ഇത് സെറ്റ് ആകും എന്ന് അർത്ഥം.

ഇതേ പോലെ സ്റ്റെപ്പുകൾ ഉണ്ടെങ്കിൽ അതിലും ടൈൽസ് ഒട്ടിച്ച് ഭംഗി. ആക്കാവുന്നതാണ് റൂമുകൾ തമ്മിൽ ചെറിയ വലിപ്പവ്യത്യാസം ഉണ്ടെങ്കിലും അത് അഡ്ജസ്റ്റ് ചെയ്ത് ടൈൽ ഒട്ടിക്കാവുന്നതാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്.

സമയവും പണിയും കുറവാണ് എന്നുമാത്രമല്ല ഇനി നിലം കുത്തി പൊട്ടിക്കേണ്ടതിന്റെ ആവശ്യകതയും ഇല്ല.അപ്പോൾ ഇനി പഴയ വീടുകളെ പുതിയത് ആക്കി എടുക്കാം. കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.


Spread the love

Leave a Comment