കുറഞ്ഞ മുതൽ മുടക്കിൽ വീട്ടിൽ തന്നെ ഒരു സംരംഭം തുടങ്ങിയാൽ ഏതുരീതിയിൽ നോക്കിയാലും അത് ഒരു മികച്ച വരുമാനം തന്നെയായിരിക്കും. കാരണം വലിയ സംരംഭങ്ങൾ തുടങ്ങാൻ ലേബർ ചാർജ്, മുറിക്കുള്ള വാടക എന്നിവ ആവശ്യമാണ്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഏതൊരാൾക്കും എളുപ്പത്തിൽ സ്വന്തം വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാവുന്ന ബിസിനസിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
ഏകദേശം 20000 രൂപ മുതൽ മുടക്കിൽ സ്വന്തം വീട്ടിൽ തന്നെ തുടങ്ങാവുന്ന മില്ലിങ് മെഷീൻ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ബിസിനസിനെ പറ്റി കൂടുതൽ അറിയാം.ബിസിനസ് ആരംഭിക്കുന്നതിന് പ്രധാനമായും ആവശ്യമായിട്ടുള്ളത് ഒരു മില്ലിങ് മെഷീൻ, അതുപോലെ വെയിങ് & പാക്കിങ് മെഷീൻ എന്നിവയാണ്.മില്ലിങ് മെഷീന് ഏകദേശം 9000 രൂപ മുതൽ 11,000 വരെ ഓൺലൈനിൽ വിലയായി പറയുന്നത്.
ഇതുപോലെ വെയിങ് & പാക്കിങ് മെഷീൻ ഏകദേശം 5000 രൂപയുടെ അടുത്ത് ചിലവ് പ്രതീക്ഷിച്ചാൽ ആകെ വരുന്നത് ഏകദേശം 15,000 രൂപയുടെ അടുത്ത് മാത്രമായിരിക്കും . എന്നിരുന്നാൽ കൂടി ഏകദേശം 1500 രൂപയുടെ അടുത്താണ് ഇതിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന വരുമാനം. അതുകൊണ്ടുതന്നെ ഒരുപാട് പേരാണ് നിലവിൽ ഈ ഒരു സംരംഭം ആരംഭിച്ചിട്ടുള്ളത്.
എന്തെല്ലാമാണ് മില്ലിംഗ് മെഷീൻ ഉപയോഗിച്ച് പൊടിക്കാൻ സാധിക്കുക?
ഈ ഒരൊറ്റ മില്ലിങ് മെഷീൻ ഉപയോഗിച്ച് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിങ്ങനെ അടുക്കളയിൽ ആവശ്യമായ എല്ലാവിധ പൊടികളും പൊടിച്ചെടുക്കാവുന്നതാണ്.നമ്മൾ ആദ്യം നോക്കുന്നത് വീട്ടിൽ ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുവായ ഒരു കിലോ മുളകുപൊടിക്ക് ഏകദേശം വോൾസെൽ വില 80 രൂപ യാണ് , 100 രൂപയ്ക്ക് വാങ്ങിയാൽ പോലും പൊടിക്കുന്ന കോസ്റ്റ് , പാക്കിങ് മറ്റു ചിലവുകൾ എല്ലാം കൂടി 105 രൂപ കണക്കാക്കാം . മാർക്കറ്റിൽ ഒരുകിലോമുളക് പോടിക്ക് 180 രൂപയാണ് വില വരുന്നത് നിങ്ങൾക്ക് ഇതിൽ ലാഭം ഏകദേശം 75 രൂപ യാണ് . അതുകൊണ്ടുതന്നെ ഒരു ദിവസം 10 കിലോ ഗ്രാം മുളക് പൊടി വില്കുകയാണെകിൽ ഏകദേശം 750 രൂപയുടെ മുകളിൽ തീർച്ചയായും ലാഭം ലഭിക്കുന്നതാണ് .
വീടുകളിലെ നിത്യോപയോഗ വസ്തുക്കൾ ആണ് ഇത്തരം പൊടികൾ എന്നുള്ളതുകൊണ്ട് തന്നെ ഒരിക്കലും മാർക്കറ്റിൽ ഈ വസ്തുക്കൾക്ക് ഡിമാൻഡ് കുറയുന്നുമില്ല. എന്നാൽ നല്ല ക്വാളിറ്റിയുള്ള പൊടികൾ നൽകിയാൽ മാത്രമേ മാർക്കറ്റ് പിടിച്ചെടുക്കാൻ കഴിയൂ എന്നതുമാത്രമാണ് നിങ്ങളുടെ മുൻപിലെ ഒരേ ഒരു കടമ്പ.
ഇതിന് ആവശ്യമായ മില്ലിംഗ് മെഷീൻ ഓൺലൈൻ വെബ്സൈറ്റായ ആമസോണിൽ 9000 രൂപയുടെ താഴെ മാത്രമാണ് വിലയായി പറയുന്നത്. അതുപോലെ പാക്കിങ്ങിനും സീലിങ്ങിനും ആവശ്യമായ മെഷീനുകൾ, പാക്കിങ്ങിനു ആവശ്യമായ പാക്കറ്റുകൾ എന്നിവയും ഇന്ത്യ മാർട്ട് പോലുള്ള ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാണ്.
എല്ലാ ചിലവും കൂട്ടിയാൽ തന്നെ 20000 രൂപയുടെ താഴെ മാത്രം മുതൽമുടക്കുള്ള ഈയൊരു ബിസിനസ് സ്വന്തം വീട്ടിലെ ആളുകൾ എല്ലാവരും ചേർന്ന് കൊണ്ട് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്നതാണ്. കുറഞ്ഞ മുതൽ മുടക്കിൽ ഒരു സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ചെയ്യാവുന്ന ഒരു ബിസിനസ് ആണ് മില്ലിംഗ് മെഷീൻ ഉപയോഗിച്ചുള്ള പൊടി നിർമ്മാണം. ഈ ഒരു അറിവ് ഉപകാരപ്രഥമാണെകിൽ ഷെയർ ചെയ്യൂ . ഈ ബസ്സിനെസിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഫേസ്ബുക് പോസ്റ്റിന്റെ താഴെ കമന്റ് ചെയ്യുക …
Deatail അറിയാൻ താല്പര്യം ഉണ്ട്
Pls Machain details and contact no
Ith evidey kittum .vishadamayi ariyikkuka
Its available…
Pleaee sent details asap…..
Where will i get
I want one machine
Where is it available at Kerela