സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ വലിയ ഒരു മുതൽ മുടക്കിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നത് പലപ്പോഴും വളരെ ഏറെ കഷ്ടം ഏറിയ കാര്യമാണ്. അതുകൊണ്ടുതന്നെ അതിന് ആവശ്യമായ വായ്പകൾ എടുത്തു കൊണ്ടാണ് എല്ലാവരും സംരംഭങ്ങൾ ആരംഭിക്കുന്നത്. എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാറിന് കീഴിൽ തന്നെ ഇത്തരത്തിൽ ബിസിനസുകൾ തുടങ്ങാൻ ആവശ്യമായ വായ്പകൾ ഏതെല്ലാം എന്നാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം ( PMEGP ) പദ്ധതി
പ്രധാനമായും അഞ്ച് ബിസിനസ് വായ്പകളെ പറ്റിയാണ് ഇന്ന് നമ്മൾ നോക്കുന്നത്. ആദ്യത്തെ വായ്പയാണ് പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം അല്ലെങ്കിൽ PMEGP എന്ന് അറിയപ്പെടുന്നത്.ഈ ഒരു ബിസിനസ് വായ്പ മുഖേന നിങ്ങൾ തുടങ്ങുന്നത് ഒരു ഉത്പാദന മേഖലയിൽ ഉള്ള സംരംഭം ആണെങ്കിൽ 25 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കുന്നതാണ്.
സർവീസ് മേഖലയിൽ ആണ് സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നു എങ്കിൽ 5 ലക്ഷം രൂപ വരെയും,വായ്പയായി ലഭിക്കുന്നതാണ്.നിങ്ങൾ എടുക്കുന്ന വായ്പാ തുകയുടെ 15 മുതൽ 35 ശതമാനം വരെ സബ്സിഡി ആയും ലഭിക്കുന്നതാണ്.ഓരോരുത്തരുടെയും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സബ്സിഡി തുക നിശ്ചയിക്കുന്നത്.നിങ്ങൾ തുടങ്ങാനുദ്ദേശിക്കുന്ന പ്രൊജക്ടിന്റെ ആകെ തുകയുടെ 90 ശതമാനം വരെ വായ്പയായി ലഭിക്കുന്നതാണ്.മൂന്നു മുതൽ ഏഴു വർഷത്തെ കാലാവധിയിൽ ലോൺ തുക തിരിച്ച് അടക്കേണ്ടതാണ്. ഏകദേശം 11 മുതൽ 12 ശതമാനം വരെയാണ് പലിശയായി നൽകേണ്ടി വരിക.
എട്ടാം ക്ലാസ് യോഗ്യത ഉള്ള ഏതൊരാൾക്കും 10 ലക്ഷം രൂപ വരെയുള്ള ലോണിന് അപേക്ഷിക്കാവുന്നതാണ്.അതായത് എട്ടാം ക്ലാസ് ആണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യതയായി പറയുന്നത്.ഈ ഒരു വ്യവസായ വായ്പയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് വ്യവസായ വകുപ്പു വഴിയോ ഓൺലൈനായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.ഖാദി,ക്വയർ ബോർഡ് എന്നിവയുടെയെല്ലാം സഹകരണത്തോടെയാണ് ലോണുകൾ ലഭ്യമാക്കുന്നത്.നിങ്ങളുടെ പ്രൊജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലോണിനുള്ള യോഗ്യത തീരുമാനിക്കുന്നത്.അപേക്ഷിച്ച് ആറുമാസത്തിനകം ലോണ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള സെൽഫ് എംപ്ലോയ്മെന്റ് സ്കീം
മറ്റൊരു ബിസിനസ് വായ്പാ പദ്ധതിയാണ് കേരള സെൽഫ് എംപ്ലോയ്മെന്റ് സ്കീം ഫോർ രജിസ്റ്റേഡ് അൺ എംപ്ലോയ്മെന്റ് അല്ലെങ്കിൽ KESRU പദ്ധതി.കേരള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിൽ രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരായ ആളുകൾക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു സ്കീം ആണ് ഇത്. ടെക്നിക്കൽ മേഖലയിൽ പഠിച്ചിറങ്ങിയവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്ന ഒരു പദ്ധതിയാണ് ഇത്.ഇത്തരക്കാർക്ക് മുൻഗണന ലഭിക്കുന്നതാണ്. എന്നാൽ ഭാവിയിൽ തൊഴിൽരഹിത വേതന ത്തിന് ഇവർ അർഹരായിരിക്കുകയില്ല. നിങ്ങൾ വായ്പയായി എടുക്കുന്ന തുകയുടെ 20 ശതമാനം സബ്സിഡിയായി ലഭിക്കുന്നതാണ്.അതാത് ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
മൾട്ടിപർപ്പസ് ജോബ്സ് ക്ലബ്ബാണ് അടുത്ത ബിസിനസ് വായ്പാ പദ്ധതി. 2ൽ കൂടുതൽ ആളുകൾ ചേർന്ന് ബിസിനസ് തുടങ്ങാൻ ഉദ്ദേശിക്കുന്നു എങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഈ വായ്പാ പദ്ധതിക്ക് അപേക്ഷ നൽകാവുന്നതാണ്. 10 ലക്ഷം രൂപയുടെ താഴെയുള്ള ബിസിനസുകൾക്ക് മാത്രമാണ് വായ്പയായി ഈ തുക ലഭിക്കുകയുള്ളൂ.
അപേക്ഷ നൽകുന്നവർക്ക് വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെ മാത്രമേ ഉണ്ടായിരിക്കാൻ പാടുകയുള്ളൂ.നിങ്ങൾ അപേക്ഷിക്കുന്ന തുകയുടെ 25 ശതമാനം സബ്സിഡിയായി ലഭിക്കുന്നതാണ്. 21 വയസ്സു മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി ആയി പറയുന്നത്.വനിതകൾക്കും ഐടിസി, ഐടിഐ ഇങ്ങനെയുള്ള മേഖലകളിൽ പ്രാവീണ്യം ഉള്ളവർക്കും മുൻഗണന ലഭിക്കുന്നതായിരിക്കും.അപേക്ഷിക്കാൻ യോഗ്യതയുള്ളവർക്ക് ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ബന്ധപ്പെടാവുന്നതാണ്.
കൈവല്യ പദ്ധതി
മറ്റൊരു ബിസിനസ് വായ്പാ പദ്ധതിയാണ് കൈവല്യ.18 വയസ്സു മുതൽ 55 വയസ്സ് വരെയുള്ള ഭിന്നശേഷിക്കാർക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നൽകുന്ന ബിസിനസ് വായ്പാപദ്ധതി ആണ് കൈവല്യ.50000 രൂപ വരെ ലോൺ ആയി ലഭിക്കുന്ന ഈ പദ്ധതിയിൽ ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾക്കോ ഭർത്താവ് അല്ലെങ്കിൽ ഭാര്യയ്ക്കു പങ്കാളികളായി ബിസിനസ് ചെയ്യാവുന്നതാണ്.പ്രോജക്ട് റിപ്പോർട്ട് അനുസരിച്ച് ഒരു ലക്ഷം രൂപവരെ ലോൺ ലഭിക്കുന്ന ഈ പദ്ധതിയിൽ അമ്പതിനായിരം രൂപയ്ക്ക് പലിശ നൽകേണ്ടതില്ല.അപേക്ഷിക്കാൻ യോഗ്യത ഉള്ളവർക്ക് ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അപേക്ഷിക്കാവുന്നതാണ്.
ശരണ്യ പദ്ധതി
ബിസിനസുകൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഉപയോഗപ്പെടുത്താവുന്ന മറ്റൊരു വായ്പാ പദ്ധതിയാണ് ശരണ്യ.പ്രധാനമായും സ്ത്രീകളെ ഉദ്ദേശിച്ചു കൊണ്ട് നൽകുന്ന ഈ വായ്പ പദ്ധതിയിൽ വിധവകൾ, 30 വയസ്സിനു ശേഷം അവിവാഹിതരായി തുടരുന്ന സ്ത്രീകൾ,നിത്യ രോഗിയായി കിടക്കുന്നവരുടെ ഭാര്യമാർ, പട്ടികജാതി പട്ടികവർഗ്ഗ വനിതകൾ, ഭിന്നശേഷിക്കാരായ സ്ത്രീകൾ എന്നിവർക്കെല്ലാം അപേക്ഷിക്കാവുന്നതാണ്.
വാർഷിക വരുമാനം 2 ലക്ഷം രൂപയുടെ താഴെയുള്ള 55 വയസ്സ് വരെയുള്ള യുവതികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.പ്രോജക്ട് റിപ്പോർട്ട് അനുസരിച്ച് ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കാവുന്ന ഈ പദ്ധതിയിൽ 50,000 രൂപയ്ക്ക് യാതൊരുവിധ പലിശയും നൽകേണ്ടതില്ല. ഇതിനു മുകളിലുള്ള തുകയ്ക്ക് 3 ശതമാനമാണ് പലിശയായ ഈടാക്കുന്നത്.ലോൺ തുകയുടെ 50 ശതമാനം സബ്സിഡി ലഭിക്കുന്നതാണ്.
സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ് ഈ ബിസിനസ് ലോണുകൾ. വ്യക്തമായ ഒരു പ്രോജക്ട് റിപ്പോർട്ട് സഹിതം ബാങ്കുകൾവഴി ബന്ധപ്പെട്ടാൽ ഉറപ്പായും നിങ്ങൾക്ക് ലോൺ ലഭിക്കുന്നതാണ്. സ്വന്തമായി ഒരു സംരംഭം എന്ന ആശയം എത്രയും പെട്ടെന്ന് സാക്ഷാത്കരിക്കാൻ സാധിക്കട്ടെ.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക..