തൊഴിലില്ലാത്തവർക്ക് കേരള സർക്കാർ 1,00,000 രൂപ ലോൺ നൽകുന്നു

Spread the love

ഇന്ന് നമ്മുടെ നാട്ടിൽ ഒരുപാട് പേരാണ് പഠിച്ചിറങ്ങിയതിനു ശേഷം ജോലി ഒന്നും ലഭിക്കാതെ വളരെയധികം കഷ്ടപ്പെടുന്നത്. എന്നാൽ പഠിച്ചിറങ്ങി ഇതുവരെ സ്വന്തമായി ജോലി ഒന്നും ലഭിക്കാതെ ഇരിക്കുന്നവർക്കും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്കും എല്ലാം സഹായകരമാകുന്ന രീതിയിൽ കേരള ഗവൺമെന്റ് എംപ്ലോയ്മെന്റ് എക്സ്ചെഞ്ചിന്റെ സഹകരണത്തോടുകൂടി പുതിയൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കളിൽ പേര് രജിസ്റ്റർ ചെയ്തു തൊഴിലില്ലാതെ ഇരിക്കുന്നവർക്ക് സ്വന്തമായി സംരംഭങ്ങൾ തുടങ്ങുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എന്തെല്ലാമാണ് ഈ പദ്ധതിയുടെ പ്രത്യേകതകൾ എന്നും ആർക്കെല്ലാം ഇത്തരത്തിലൊരു പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുമെന്നും നോക്കാം.

കേരള സെൽഫ് എംപ്ലോയ്മെന്റ് സ്കീം എന്നാണ് ഈ പദ്ധതിയുടെ പേര്. പേരുപോലെതന്നെ സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള ഏതൊരാൾക്കും പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുന്നതാണ്.

Also Read  വിവാഹം കഴിക്കാൻ ലോൺ 2 ലക്ഷം രൂപ ലഭിക്കും | എങ്ങനെ അപേക്ഷിക്കാം

ആനുകൂല്യത്തിന്റെ ഭാഗമായി സ്വന്തമായി സംരംഭങ്ങൾ തുടങ്ങുന്നതിന് 100000 രൂപ ഗവൺമെന്റ്ൽ നിന്നും വായ്പയായി ലഭിക്കുന്നതാണ്. ഈ തുകയുടെ 20 ശതമാനം ഗവൺമെന്റ്ൽ നിന്നും സബ്സിഡിയും ലഭിക്കുന്നതാണ്. പദ്ധതിയുടെ ഭാഗമാകുന്ന വ്യക്തിയുടെ മാതാ പിതാക്കൾക്ക് അതല്ല എങ്കിൽ ഭാര്യ അല്ലെങ്കിൽ ഭർത്താവിന് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കളിൽ പേര് രജിസ്റ്റർ ചെയ്ത ഒരു ലക്ഷം രൂപയുടെ താഴെ വാർഷിക വരുമാനം വരുന്ന വ്യക്തികൾക്കാണ് സ്വന്തമായി സംരംഭം തുടങ്ങുന്നതിനുള്ള ഈ വായ്പക്കായി അപേക്ഷിക്കാനുള്ള യോഗ്യത.

ITI/ITC എന്നീ ടെക്നിക്കൽ മേഖലകളിൽ പ്രാവീണ്യം നേടിയവർക്ക് കഴിവ് പ്രകടിപ്പിക്കുന്ന രീതിയിൽ ഉള്ള സംരംഭങ്ങൾ തുക വിനിയോഗിച്ചു ചെയ്യാവുന്നതാണ്. ഇതുപോലെ ഡിഗ്രി തലം വരെ പഠിച്ച യുവതികൾക്കും ഇതുവരെ ജോലി ലഭിച്ചിട്ടില്ലാത്തവരാണെങ്കിൽ ഈ അവസരം വിനിയോഗപെടുത്താവുന്നതാണ്. ടെക്നിക്കൽ മേഖലയിൽ പ്രാവീണ്യം നേടിയവർക്ക് അത്തരം സംരഭങ്ങൾ തുടങ്ങാൻ മുൻഗണന ലഭിക്കുന്നതാണ്.

Also Read  നിങ്ങൾ പ്രവാസിയാണോ ഇതാ ഒരു സന്തോഷ വാർത്ത 30 ലക്ഷം വരെ ലോൺ

പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് അതാത് ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി യാതൊരു ഫീസും നൽകാതെ തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന സംരംഭത്തെ കുറിച്ചുള്ള ഒരു പ്രോജക്ട് റിപ്പോർട്ട്, വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കുറവാണെന്നു കാണിക്കുന്നതിനുള്ള വരുമാന സർട്ടിഫിക്കറ്റ്,എന്നിവ നിർബന്ധമായും ഹാജരാക്കേണ്ടതാണ്.നിങ്ങൾ എലിജിബിൾ ആണോ എന്ന് ചെക്ക് ചെയ്തശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസിൽ നിന്നും ബന്ധപ്പെട്ട ഓഫീസർ വെരിഫൈ ചെയ്യുകയും എലിജിബിൾ ആണെങ്കിൽ പ്രോജക്ടിന് അപ്രൂവൽ നൽകുകയും ചെയ്യുന്നതാണ്

നിങ്ങളുടെഅപേക്ഷ സ്വീകരിച്ച ഉടനെ തന്നെ ഏത് നാഷണലൈസ്ഡ് ബാങ്ക് വഴിയും അതല്ല എങ്കിൽ സഹകരണ, ഷെഡ്യൂള് ബാങ്കുകൾവഴി, KSFE വഴി എല്ലാം നിങ്ങൾക്ക് ലോൺ ലഭിക്കുന്നതാണ്. സംരംഭം തുടങ്ങുന്നതിനുള്ള അപ്രൂവൽ നൽകേണ്ടത് KESRU വിനു കീഴിലുള്ള അതോറിറ്റിയും, അതുപോലെ സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരാണ്.അതാത് ജില്ലകളിലെ എംപ്ലോയ്മെന്റ് ഡയറക്ടറാണ് എല്ലാവിധ തീരുമാനങ്ങളും എടുക്കുന്നതിനുള്ള അതോറിറ്റി.

Also Read  ഏറ്റവും കുറഞ്ഞ പലിശയിൽ LLC ഭവന വായ്പ്പ | വിശദമായി അറിയാം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കളിൽ രജിസ്റ്റർചെയ്ത തൊഴിൽ രഹിതർക്ക് മാത്രമാണ് പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുകയുള്ളൂ. തൊഴിൽ ലഭിക്കാൻ വളരെയധികം കഷ്ടമുള്ള ഈ കാലത്ത് തീർച്ചയായും ഈ അവസരം നല്ല  രീതിയിൽ ഉപയോഗപ്പെടുത്തുക. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ , എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വെബ്സൈറ്റ് ലിങ്ക് താഴെ ചേർക്കാം ..

തൊഴിൽ രഹിതർക്ക് വായ്പാസഹായം വിവരങ്ങളറിയാം. Click Here 
സ്വന്തമായി വീടില്ലാവർക്ക് ഭവന നിർമാണ വായ്പാ പദ്ധതി Click Here 
Kerala Self Employment Scheme Click Here 

 


Spread the love

Leave a Comment