Kecee ഗ്രീൻ റൈഡ് ഇലക്ട്രിക് സ്കൂട്ടർ – ഒരു കിലോമീറ്റർ ഓടാൻ വെറും 20 പൈസ മതി

Spread the love

പെട്രോളിനും ഡീസലിനും ദിനംപ്രതി വില വർദ്ധിച്ചുവരുന്ന ഈ ഒരു സാഹചര്യത്തിൽ ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ച് ഉയർന്ന വിലക്ക്  ഇന്ധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വാഹനം ഉപയോഗിക്കുക എന്നത് പലപ്പോഴും സാധ്യമായ ഒരു കാര്യമല്ല. എന്നുമാത്രമല്ല ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം സാധാരണക്കാർക്കിടയിൽ വർദ്ധിക്കുന്നു. നിലവിലുള്ള ഒരു വാഹനം ഉപേക്ഷിച്ച് ഒരു പുതിയ ഇലക്ട്രിക് വാഹനം വാങ്ങുക എന്നത് പലപ്പോഴും ചിലവേറിയ ഒരു കാര്യം ആയതുകൊണ്ട് ഇത്തരം ആശയങ്ങളിൽ നിന്നും പലരും പിന്നോട്ട് വലിയുക യാണ് ചെയ്യുന്നത്. എന്നാൽ തൃശ്ശൂർ ചെപ്പാറ എന്ന സ്ഥലത്ത് ജിജോ എന്ന വ്യക്തി കണ്ടെത്തിയ ഒരു ഇലക്ട്രിക് സ്കൂട്ടറിനെ പറ്റിയാണ് ഇവിടെ പറയുന്നത്. എന്തെല്ലാമാണ് ഈ ഒരു ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രത്യേകതകൾ എന്ന് നോക്കാം.

Kecee ഗ്രീൻ റൈഡ് ഇലക്ട്രിക് സ്കൂട്ടർ

Kecee ഗ്രീൻ റൈഡ് എന്ന പേരിലാണ് ജിജോ ഇത്തരത്തിലുള്ള ഒരു ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയിട്ടുള്ളത്. സ്കൂട്ടർ വാങ്ങുന്നതിനായി മിക്ക ഷോറൂമുകളിൽ പോയിട്ടും ഇഷ്ടമുള്ള ഒരു വണ്ടി കിട്ടാത്തതാണ് ഇത്തരമൊരു ആശയത്തിലേക്ക് ഇദ്ദേഹത്തെ നയിച്ചത്. 2013 ൽ ഒരു ഇലക്ട്രിക് സ്കൂട്ടർ പർച്ചേസ് ചെയ്തു എങ്കിലും അതിന് നിരവധി പോരായ്മകൾ തോന്നിയതായി ഇദ്ദേഹം പറയുന്നു, അതായത് ഉയർന്ന കയറ്റത്തിലോ മറ്റോ വണ്ടി കയറാത്ത ഒരു അവസ്ഥ വരികയും,ബാറ്ററിക്ക് ലൈഫ് ലഭിക്കാത്ത അവസ്ഥ വരികയും ചെയ്തു. എന്നു മാത്രമല്ല വാഹനത്തിന്റെ ഭാരക്കുറവും വാഹനം ഉപയോഗിക്കുന്നതിനുള്ള ഇൻട്രസ്റ്റ് ഇല്ലാതാക്കി.

ഈ ഒരു കാര്യത്തിൽ നിന്നും സ്വന്തമായി ആഗ്രഹിക്കുന്ന രീതിയിൽ ഒരു സ്കൂട്ടർ നിർമ്മിച്ച് എടുക്കുക എന്നതായി ജിജോയുടെ ലക്ഷ്യം. അതിനായി സാധാരണ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഉപയോഗിച്ചിരുന്ന VRL ബാറ്ററി മാറ്റി, ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി ഉപയോഗിച്ചാണ് സ്കൂട്ടർ നിർമ്മിച്ചിട്ടുള്ളത്. ഈ ഒരു ബാറ്ററി ഉപയോഗിക്കുന്നതുവഴി 3000 മുതൽ 3500 സൈക്കിൾ ലഭിക്കും. അതായത് അഞ്ചു മുതൽ എട്ടു വർഷം വരെ എങ്കിലും ഈ ഒരു ബാറ്ററി ഉപയോഗപ്പെടുത്താൻ സാധിക്കും. ഒരു സൈക്ലിങ്ങിന് ഒരു ദിവസം ഒരു തവണ ചാർജ് ചെയ്താൽ മതി.

Also Read  ഇലക്ട്രിസിറ്റി ബില്ലിൽ പേരുള്ള ആൾ മരണപ്പെട്ടാൽ ഉടമസ്ഥാവകാശം മാറ്റുവാൻ ചെയ്യേണ്ട കാര്യങ്ങൾ

ഡിസൈൻ നോക്കുകയാണെങ്കിൽ duo ബൈക്കിൽ നിന്നും കുറച്ച് വ്യത്യാസങ്ങൾ വരുത്തിയാണ് ഈ ഒരു സ്കൂട്ടർ രൂപകല്പന ചെയ്തിട്ടുള്ളത്. ഇവിടെ ലിഥിയം ഫോസ്‌ഫെറ്റ് ബാറ്ററികളാണ് ഉപയോഗിച്ചിട്ടുള്ളത് എങ്കിലും, ലിഥിയം ടൈറ്റാനിയം ബാറ്ററി ഉപയോഗിക്കുകയാണെങ്കിൽ ഏകദേശം 54 വർഷത്തെ ബാറ്ററി ലൈഫ് ലഭിക്കും. എന്നാൽ ഒരു സ്കൂട്ടറിനകത്ത് ഇത്തരത്തിലുള്ള ഒരു ബാറ്ററി വയ്ക്കുന്നതിനുള്ള സ്പെയ്സ് ഒരുപാട് ആവശ്യമായി വരുമെന്നതാണ് അത്തരം ബാറ്ററികൾ ഒഴിവാക്കുന്നതിന് കാരണമായത്. മറ്റ് ഇലക്ട്രിക് സ്കൂട്ടറുകൾ കയറ്റം കയറുന്നതിന് പ്രയാസമുണ്ട് എങ്കിൽ ഈ ഒരു ബൈക്കിന് അത്തരത്തിലുള്ള ഒരു പ്രശ്നം വരുന്നില്ല, അതായത് കയറ്റത്തിൽ നിർത്തി വണ്ടി എടുത്തിട്ട് ആണെങ്കിലും സുഖമായി കയറ്റം കയറും.

ബൈക്കുകളുടെ പാർട്സുകൾ നൽകുന്നവരെ സമീപിക്കുക യാണെങ്കിൽ ഇത്തരത്തിൽ ഒരു ബൈക്ക് നിർമ്മിക്കുന്നതിന് ആവശ്യമായ എല്ലാവിധ മെറ്റീരിയലും ലഭിക്കുന്നതാണ്. ഒരു duo ബൈക്കിന് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ ഉപയോഗിച്ചുകൊണ്ടും ഇത്തരത്തിൽ ഒരു ബൈക്ക് നിർമ്മിക്കാം. എൽഡിസി ഗിയർ ടൈപ്പ് മോട്ടോർ ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്, ഇതിൽ 80 എന്ന ഓയിൽ ഫിൽ ചെയ്ത് നൽകണം. ഇത് ഒരോ അഞ്ചു വർഷം കൂടുമ്പോൾ ടോപ്അപ്പ്‌ ചെയ്ത് നൽകിയാൽ മതി. സാധാരണ duo വിൽ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. ബാറ്ററിക്ക് ഒരു കേയ്സ് നൽകിയതോടൊപ്പം തന്നെ ഒരു അഡീഷണൽ കേയ്സ് കൂടി നൽകിയിട്ടുള്ളത് കൂടുതൽ സുരക്ഷ നൽകുന്നു.

Also Read  ഈ ഒരു ട്രിക്ക് അറിഞ്ഞാൽ എത്ര തിരക്കുള്ള റോട്ടിലും അനായാസം വണ്ടി ഓടിക്കാം

ഇത്തരത്തിൽ ഒരു വണ്ടി നിർമ്മിക്കുന്നതിന് ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഇദ്ദേഹത്തിന് ചിലവായി വന്നത് എങ്കിലും, കൂടുതൽ എണ്ണം ഉൽപാദിപ്പിക്കുന്നത് വഴി ചിലവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് ജിജോ പറയുന്നത്. അതായത് ഏകദേശം എൺപതിനായിരം രൂപ ചിലവിൽ ഇത്തരത്തിൽ ഒരു സ്കൂട്ടർ സ്വന്തമാക്കാം.

Kecee എന്ന ബ്രാൻഡ് നെയിം നൽകിയിട്ടുള്ള ഈ ഒരു സ്കൂട്ടറിന് മുൻ വശത്തായി ഒരു അഡീഷണൽ മീറ്റർ നൽകിയിട്ടുള്ളത് പ്രധാന മീറ്റർ നോക്കാതെ തന്നെ കൃത്യമായി കണക്കുകൾ മനസ്സിലാക്കുന്നതിന് സഹായിക്കും.സാധാരണ വണ്ടികളിൽ ഉപയോഗിക്കുന്ന അതേ രീതിയിൽ തന്നെയാണ് ഇൻഡിക്കേറ്റർ,ലൈറ്റ് എന്നിവ നൽകിയിട്ടുള്ളത്. ചാർജ് ചെയ്യുന്നതിനുള്ള ഭാഗം കോമൺ കോഡ് വയറിൽ ആണ് നൽകിയിട്ടുള്ളത്. ബാറ്ററി എവിടെ വേണമെങ്കിലും എടുത്തുകൊണ്ടുപോയി ചാർജ് ചെയ്യാവുന്നതാണ്. നോർമൽ പ്ലഗ് ഉപയോഗിച്ച് തന്നെ ചാർജ് ചെയ്യാവുന്നതാണ്.

ടൗണിൽ ഒറ്റ ചാർജിൽ 100 കിലോമീറ്റർ വരെ ഈയൊരു വാഹനം ഉപയോഗിക്കാവുന്നതാണ്. നോർമൽ സ്പീഡ് ആയി പറയുന്നത് 20 കിലോമീറ്റർ ആണ്. 50 കിലോമീറ്റർ വരെയാണ് മാക്സിമം സ്പീഡ് ആയി എടുക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ കയറ്റത്തിൽ എല്ലാം 50 കിലോമീറ്റർ വരെ മാത്രമാണ് സ്പീഡ് ലഭിക്കുക. രണ്ടു പേരെ വെച്ച് സുഖമായി വണ്ടി ഉപയോഗിക്കാവുന്നതാണ്. രണ്ട് യൂണിറ്റ് കറണ്ട് ആണ് ചാർജ് ചെയ്യുന്നതിന് ആവശ്യമായി വരുന്നത്. അതായത് ഒരു കിലോമീറ്റർ ടൗൺ പോലുള്ള സ്ഥലങ്ങളിൽ ഓടുന്നതിന് ഏകദേശം 20 പൈസ മാത്രമാണ് ചിലവായി വരുന്നത്. എന്നാൽ കയറ്റങ്ങളിൽ മൈലേജ് കുറവായതുകൊണ്ട് തന്നെ ഒരു രൂപ നിരക്കിൽ ചിലവ് വരും. വെറും 200 രൂപ ചിലവാക്കിയാൽ 60 കിലോമീറ്റർ ഓടാവുന്നതാണ്.

Also Read  ഏറ്റവും മികച്ച മൈലേജ് ഉള്ള ഡീസൽ കാറുകൾ ഇവയാണ്

ഇതിൽ ഉപയോഗിച്ചിട്ടുള്ള മോട്ടോർ വാട്ടർപ്രൂഫ് ആണ്, സാധാരണ സ്കൂട്ടറിൽ ഉപയോഗിക്കുന്ന അതേ സ്വിച്ചുകൾ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിട്ടുള്ളത്. ഇവയിൽ ഉപയോഗിച്ചിട്ടുള്ള മെറ്റീരിയലുകൾ എല്ലാം വാട്ടർപ്രൂഫ് ആയതുകൊണ്ട് തന്നെ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവില്ല എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്. നിലവിൽ 25 കിലോമീറ്റർ സ്പീഡിൽ പോകുന്ന രീതിയിലാണ് വാഹനം സെറ്റ് ചെയ്തിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഈ ഒരു വാഹനത്തിനായി പ്രത്യേക പെർമിഷൻ എടുക്കേണ്ട ആവശ്യം വന്നിട്ടില്ല. ഭാവിയിൽ പാറ്റന്റ് ലഭിച്ച് സ്കൂട്ടർ ഉപയോഗിക്കാൻ സാധിക്കും എന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.

നിലവിൽ സ്കൂട്ടറിൽ ആണ് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയിട്ടുള്ളത് എങ്കിലും ഭാവിയിൽ കാറിലും ഈയൊരു രീതി പരീക്ഷിച്ച് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും എന്നാണ് ജിജോ പറയുന്നത്. ഇതിനുമുമ്പ് ഇദ്ദേഹം ഇത്തരത്തിൽ ഒരു പൾസർ ബൈക്ക് രൂപം മാറ്റി ബാറ്ററി യിലേക്ക് കൺവേർട്ട് ചെയ്തെടുത്ത ഉപയോഗിക്കുന്നുമുണ്ട്. വി ആർ ൽ ബാറ്ററിയാണ് ഈ ഒരു ബൈക്കിൽ ഉപയോഗപ്പെടുത്തി യിട്ടുള്ളത്.

ദിനംപ്രതി വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങൾക്ക് വില വർദ്ധിച്ചു വരുന്ന ഈയൊരു സാഹചര്യത്തിൽ തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യം തന്നെയാണ് ജിജോ എന്ന വ്യക്തി നിർമ്മിച്ചെടുത്ത kecee എന്ന് ലേബലിലുള്ള ഈയൊരു സ്കൂട്ടർ. സ്കൂട്ടറിനെ പറ്റി കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർക്ക് താഴെ നൽകിയിട്ടുള്ള ബന്ധപ്പെടാവുന്നതാണ്.

Contact -8113999111


Spread the love

Leave a Comment