ഒമിക്രോൺ കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ ലക്ഷണങ്ങൾ . ഒമിക്രോണിനെ എങ്ങനെ തിരിച്ചറിയാം ?

Spread the love

കൊറോണ വൈറസ് പല രീതികളിൽ ആണ് നമ്മെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കൊറോണ വൈറസിന്റെ പുതിയ വക ഭേദമായ ഒമി ക്രോൺ ഏത് രീതിയിലാണ് നമ്മെ കീഴടക്കാൻ പോകുന്നത് എന്ന ആശങ്കയിലാണ് ഓരോരുത്തരും.

കഴിഞ്ഞദിവസം സൗത്താഫ്രിക്കയിൽ ചില കേസുകൾ കണ്ടെത്തിയെങ്കിലും. ഇപ്പോൾ അത് ഏകദേശം പതിനാറോളം രാജ്യങ്ങളിലേക്ക് പടർന്നിരിക്കുന്നു.WHO നൽകുന്ന വിവരങ്ങളനുസരിച്ച് ഇതുവരെ കണ്ടെത്തിയതിൽ കൊറോണ വൈറസിന്റെ ഏറ്റവും ശക്തമായ രൂപമായാണ് ഒമിക്രോൺ അറിയപ്പെടുന്നത്. അതിനുള്ള കാരണം കൂടുതൽ വ്യാപന ശേഷി ഈയൊരു വൈറസിന് കൂടുതലാണ് എന്നത് തന്നെയാണ്.

വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നത് എങ്ങനെയാണ്?

ഓരോ രാജ്യത്തെയും കാലാവസ്ഥ അനുസരിച്ച് വൈറസിനു ജനിതക മാറ്റം വരുന്നു എന്നതും മറ്റൊരു കാര്യമാണ്. സാധാരണഗതിയിൽ വൈറസിന് വലിയ മാറ്റങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് തന്നെ 200 ഓളം ജനിതകമാറ്റമാണ് വയറസിന് വന്നിട്ടുള്ളത്. ഓരോ തവണ ജനിതകമാറ്റം സംഭവിക്കുമ്പോഴും അവ പെരുകുന്നതിനുള്ള സാധ്യത കൂടുതലാണ്.പുതിയ രീതിയിൽ ജനിതകമാറ്റം സംഭവിക്കുമ്പോൾ വൈറസ് അതിന്റെ പഴയ രൂപത്തിലുള്ളവയെല്ലാം പുതിയ രൂപത്തിലേക്ക് മാറ്റം ചെയ്യുന്നു.

Also Read  എത്ര കടുത്ത മാറാത്ത നടുവേദനയും മാറും ഇങ്ങനെ ചെയ്താൽ

ഡെൽറ്റ വൈറസിൽ നിന്നും ഒമിക്രോൺ വൈറസിനെ വ്യത്യസ്തമാക്കുന്നത് എന്താണ്?

കൊറോണ വൈറസിന്റെ ശക്തമായ രൂപമാണ് ഡെൽറ്റ വൈറസ്. അതുകൊണ്ടുതന്നെ ഏകദേശം 60% വ്യാപന ശേഷിയാണ് ഡെൽറ്റ വൈറസിന് സാധാരണ വൈറസിൽ നിന്നും ഉണ്ടായിരുന്നത് . ശക്തമായി ട്ടുള്ള പനി, ബോഡി പെയിൻ എന്നിവയാണ് ഇൻഫെക്ഷൻ മൂലം ഉണ്ടായിരുന്നത്. ഓമിക്രോൺ വൈറസിന് ഡെൽറ്റ വൈറസിനെക്കാളും 500 മടങ്ങാണ് വ്യാപന ശേഷി.

ഒന്നാംഘട്ടത്തിൽ വന്നിരുന്ന കൊറോണ വൈറസിന്റെ ഇൻക്യു പാഷൻ പീരിയഡ് അഞ്ചു മുതൽ 14 ദിവസം വരെ ആയിരുന്നു. എന്നാൽ രണ്ടാം തരംഗത്തിൽ ഉണ്ടായിരുന്ന ഡെൽറ്റ വൈറസിന്റെ ഇൻക്യുബേഷൻ പിരീഡ് രണ്ടു മുതൽ എട്ടു ദിവസം വരെയായി ചുരുങ്ങി.എന്നാൽ ഓമിക്രോൺ വൈറസിന്റെഇൻക്യുബേഷൻ പിരീഡ് എത്രയാണെന്ന് പഠനങ്ങൾ നടക്കുന്നതേയുള്ളൂ.

ഡെൽറ്റ വൈറസിനെ ഓമിക്രോണുമായി കമ്പയർ ചെയ്യുമ്പോൾ സാധാരണ ഉണ്ടായിരുന്നതിൽ നിന്നു കുറവ് ലക്ഷണങ്ങൾ അതായത് ചെറിയ തൊണ്ടവേദന, മൂക്കൊലിപ്പ്, കൈ കാൽ വേദന എന്നിങ്ങനെയാണ് ലക്ഷണങ്ങളായി കാണുന്നത്. സൗത്താഫ്രിക്കയിൽ തുടക്കത്തിൽ ഏകദേശം 30 പേർക്കാണ് രോഗം കണ്ടെത്തിയത്.

Also Read  ന്യുമോണിയ തിരിച്ചറിയാം ഈ മൂന്ന് വഴികളിലൂടെ

ഇവരെല്ലാവരും 40 വയസ്സിനു താഴെ പ്രായമുള്ളവരായിരുന്നു.ഇവരിൽ പകുതിപ്പേർ വാക്സിൻ എടുത്തവരും പകുതിപ്പേർ വാക്സിൻ എടുക്കാത്ത വരുമായിരുന്നു. എന്നാൽ രണ്ടു വിഭാഗത്തിലും ഒരേ രീതിയിലുള്ള മൈൽഡ് ലക്ഷണങ്ങൾ തന്നെയാണ് കണ്ടെത്തിയത്.അതു കൊണ്ട് ആർക്കും ആശുപത്രിവാസം ആവശ്യമില്ലാതെതന്നെ അസുഖം ഭേദപ്പെട്ടു. ഇതിനെ തുടർന്നുള്ള പഠനങ്ങൾ നടത്തിയപ്പോഴാണ് ഇത് ഡെൽറ്റ വൈറസിന് ജനിതക മാറ്റം സംഭവിച്ച് ഉണ്ടായ ഓമിക്രോൺ ആണെന്ന് കണ്ടെത്തിയത്.

നിലവിൽ നടന്ന പഠനങ്ങൾ അനുസരിച്ച് ഓമിക്രോൺ വൈറസ് ഉണ്ടാക്കുന്ന ലക്ഷണങ്ങൾ വളരെ മൈൽഡ് ആയതും അതുകൊണ്ടുതന്നെ അപകട ശേഷി കുറഞ്ഞതുമാണ്. എന്നാൽ ഒരേ സമയം തന്നെ ഒരുപാട് പേരിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണ്. റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ ഒന്നും തന്നെ രോഗികളുടെ ലക്ഷണങ്ങൾ വലുതല്ല എന്നാൽ വൈറസിന്റെ പ്രഹരശേഷി കൂടുതലാണ്.

കോവിഡ് വാക്സിൻ എടുത്തവരിലും വൈറസ് കൂടുതലായി പെറ്റുപെരുകുന്നുണ്ട് എന്നതാണ് മറ്റൊരു ആശങ്ക.ഹോങ് കൊങ്ങിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ രണ്ടുപേർ ഫൈസർ വാക്സിൻ എടുത്തവരായിരുന്നു.എന്നാൽ ഇവരിലും വൈറസിന്റെ ഉയർന്നതോതിലുള്ള സാന്നിധ്യം കണ്ടെത്തി.

Also Read  ഇങ്ങനെ ചെയ്താൽ എത്ര നിറമില്ലാത്ത മുഖവും വെളുത്ത തുടിക്കും ഡോക്ടർ പറയുന്നത് കേൾക്കു

കേരളത്തിൽ ഓമിക്രോൺ പടരാനുള്ള സാധ്യത എത്ര മാത്രമാണ് ?

കേരളത്തിൽ ഓമിക്രോൺ സാധ്യത എത്രമാത്രമുണ്ടെന്ന് നോക്കുകയാണെങ്കിൽ പടരാനുള്ള സാധ്യത കൂടുതലാണ് എന്ന് തന്നെ പറയാം. ഇതിനുള്ള പ്രധാന കാരണം കേരളത്തിൽ മിക്ക ആളുകളും ലൈഫ്സ്റ്റൈൽ രോഗങ്ങൾ ഉള്ളവരാണ്. അതുകൊണ്ട് തന്നെ പ്രമേഹം, കരൾ, ഹൃദ്രോഗം എന്നിവ ഉള്ളവർക്ക് ഇത് കൂടുതലായി പകരാനുള്ള സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ കൂടുതൽ മാരകമായ ലക്ഷണങ്ങൾ കാണിക്കുന്നതിനോ, ജീവഹാനി ഉണ്ടാക്കുന്നതിനോ ചിലപ്പോൾ കാരണമാകാം. എന്നിരുന്നാലും വാക്സിൻ എടുത്തവർക്ക് ഓമിക്രോൺ വൈറസിനോടുള്ള പ്രതിരോധം 60 ശതമാനമെങ്കിലും നിലനിൽക്കും എന്ന് തന്നെയാണ് പഠനങ്ങൾ പറയുന്നത്.

ഏത് വൈറസ് വ്യാപനം തടയുന്നതിലും മാസ്ക്,സാനിറ്റൈസർ സാമൂഹിക അകലം എന്നിവയുടെ പ്രാധാന്യം ചെറുതല്ല എന്ന തിരിച്ചറിവാണ് ഇവിടെ നമുക്ക് പ്രധാനമായും വേണ്ടത് എന്ന് ഓർക്കുക.


Spread the love

Leave a Comment