നവജീവന്‍ പദ്ധതി : 50,000 രൂപ വായ്പ സഹായം 12500 രൂപ തിരിച്ചടക്കണ്ട

Spread the love

കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി പേരാണ് പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികളാണ് സാധാരണക്കാരുടെ സഹായത്തിനായി ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാന സർക്കാർ ഭക്ഷ്യ കിറ്റ് വിതരണവും മറ്റ് ആനുകൂല്യങ്ങളും എല്ലാം കൃത്യമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതോടൊപ്പം മുതിർന്ന പൗരന്മാർക്ക് ഒരു കൈത്താങ്ങ് എന്നോണം പുറത്തിറക്കിയിരിക്കുന്ന ഓരോ വായ്പ സഹായ പദ്ധതിയാണ് നവജീവൻ കേരള. എന്തെല്ലാമാണ് ഈ പദ്ധതിയുടെ പ്രത്യേകതകൾ എന്നും, ആർക്കെല്ലാം പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുമെന്നും പരിശോധിക്കാം.

നവജീവൻ കേരള വായ്പ സഹായ പദ്ധതിപ്രകാരം സംസ്ഥാന സർക്കാരിൽ നിന്നും മുതിർന്ന പൗരന്മാർക്ക് 50000 രൂപയുടെ വായ്പാ സഹായം സബ്സിഡി സൗകര്യത്തോടു കൂടി തന്നെ ലഭിക്കുന്നതാണ്. സംസ്ഥാനത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ പദ്ധതി തീർച്ചയായും മുതിർന്ന പൗരൻമാർക്ക് ഒരു വലിയ സഹായം തന്നെയാണ്. 50 വയസ്സിനു മുകളിൽ പ്രായമുള്ള വർക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക.

Also Read  വെറും 1000 അടച്ചാൽ 5 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതി , ആരും അറിയാതെ പോകരുത്

65 വയസ്സ് വരെയാണ് പ്രായപരിധി ആയി പറയുന്നത്. ലഭിക്കുന്ന വായ്പാ തുകയായ അമ്പതിനായിരം രൂപയുടെ 25 ശതമാനം സർക്കാരിൽ നിന്നും സബ്സിഡിയായി ലഭിക്കുന്നതാണ്. അതായത് നിങ്ങൾക്ക് ലഭിക്കുന്ന തുകയിൽ 12,500 രൂപ തിരിച്ചടയ്ക്കേണ്ടതില്ല. സർക്കാറിൽ നിന്നും ലഭിക്കുന്ന എല്ലാവിധ ഇളവുകൾക്കും അനുസരിച്ച് ബാക്കി തുകയും പലിശയും മാത്രം തിരിച്ചടച്ചാൽ മതിയാകും.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ കൃത്യമായി കാർഡ് എല്ലാവർഷവും പുതുക്കി കൊണ്ടിരിക്കുന്നവർക്ക് ഈ ഒരു ഒരു വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു സ്ഥിര തൊഴിൽ അല്ലെങ്കിൽ സ്ഥിരവരുമാനം ഇല്ലാത്ത മുതിർന്നവർ ആയ പൗരന്മാർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ് ഈ ഒരു അവസരം. നൈപുണ്യമുള്ള മേഖലയിൽ ഒരു തൊഴിൽ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഒരു വലിയ സഹായം തന്നെയായിരിക്കും ഇത്തരമൊരു പദ്ധതി.

Also Read  മാതൃ ജ്യോതി പദ്ധതി - കേരളത്തിലെ അമ്മമാർക്ക് മാസം 2000 രൂപ വീതം

നിങ്ങൾ കാർഡ് പുതുക്കി കൊണ്ടിരിക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിലവിൽ കാർഡ് ഉള്ളവർക്കാണ് മുൻഗണന ലഭിക്കുക. പുതിയതായി പദ്ധതിയിൽ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക് കാർഡ് എടുത്ത ശേഷം അപേക്ഷ നൽകാവുന്നതാണ്. ഓരോ ജില്ലയിലും നിയമിച്ചിട്ടുള്ള വിദഗ്ധസമിതി ഇന്റർവ്യൂ വഴിയായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക. കേരളത്തിലെ സ്‌കെഡ്യൂൾഡ്, സഹകരണ ബാങ്കുകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുക. ഇതിൽ 25 ശതമാനം ആനുകൂല്യം സ്ത്രീകൾക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്. ബാക്കി 25 ശതമാനം ബിപിഎൽ,ഏ. വൈ. ഐ കാർഡ് കാർക്കും ഉപയോഗിക്കാവുന്നതാണ്.

Also Read  പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് സമ്മാനം 2,000 രൂപ ബാങ്ക് അക്കൗണ്ടിൽ എത്തും

ബാക്കി വരുന്ന 50 ശതമാനമാണ് പൊതു വിഭാഗക്കാർക്കായി ലഭിക്കുക. സ്വന്തം സംസ്ഥാനത്ത് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് വേണ്ടിയോ, തയ്യൽക്കട, ഇന്റർനെറ്റ് കഫേ, കുട,സോപ്പ് നിർമ്മാണ യൂണിറ്റ് എന്നിങ്ങനെയുള്ള സംരംഭങ്ങൾക്ക് എല്ലാം തുക ഉപയോഗപ്പെടുത്താവുന്നതാണ്. സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് തീർച്ചയായും നവജീവൻ കേരള എന്ന ഈ ഒരു പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കൾ വഴി ബന്ധപ്പെടാവുന്നതാണ്.


Spread the love

Leave a Comment