ഇനി മുതൽ മുദ്ര പേപ്പർ ഇല്ല വീട്ടിൽ ഇരുന്ന് പ്രിന്റ് ചെയ്യാം പുതിയ മാറ്റം ഇങ്ങനെ

Spread the love

ഈ മാസം  മുതൽ സർക്കാർ പുതിയ ഒരു പദ്ധതി കൂടി ആവിഷ്കരിചിരിക്കുകയാണ് . ഇ-സ്റ്റാമ്പിങ് സംവിധാനം ആണ് സർക്കാരിന്റെ പുതിയ പദ്ധതി. ഈ പുതിയ പദ്ധതി പ്രകാരം  മുദ്രപത്രങ്ങൾ എല്ലാം ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്തു ആണ് ആവിശ്യകാര്യത്തിന് എടുക്കുന്നത് ,ഇനിമുതൽ  ഇങ്ങനെ മാത്രമേ ചെയ്യാൻ സാധിക്കു. അത് നിർബന്ധം ആക്കിയിരിക്കുക ആണ് സർക്കാർ.

നിലവിൽ ഉണ്ടായിരുന്ന രീതി അനുസരിച്ച് ഒരു ലക്ഷത്തിന് മേലെയുള്ള ഇടപാടുകൾക്ക് ആയിരുന്നു മുദ്രപ്പത്രങ്ങൾ ഓൺലൈനായി ഡൗൺലോഡ് ചെയ്തിരുന്നത്. എന്നാല് ഇനിമുതൽ അതായിത് ഫെബ്രുവരി മുതൽ ഒരു ലക്ഷത്തിന് താഴെയുള്ള ഇടപാടുകൾക്കും മുദ്രപത്രങ്ങളും സ്റ്റാമ്പ് പേപ്പറും എല്ലാം ഓൺലൈൻ ആയി തന്നെ വേണം ഡൗൺലോഡ് ചെയ്യാൻ. കള്ള മുദ്ര പത്രങ്ങൾ കണ്ടുപിടിക്കാൻ വേണ്ടിയുള്ള സർക്കാരിന്റെ ഇടപെടൽ ആണ് ഇത്. ഓൺലൈൻ സംവിധാനം ഇല്ലാത്തവർക്ക് വേണ്ടി അക്ഷയ കേന്ദ്രങ്ങളിലും, ഇൻറർനെറ്റ് കഫേയിലും എല്ലാം ഈ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Also Read  വീട് നികുതി / കെട്ടിട നികുതി ലോകത്ത് എവിടെനിന്നും ഇനി ഓൺലൈനിലൂടെ അടക്കാം

സ്വന്തം ആയി വീട്ടിൽ ഇൻറർനെറ്റ് ലഭിക്കും എങ്കിൽ വീട്ടിലിരുന്ന് തന്നെ ഈ മുദ്ര പത്രങ്ങൾ എല്ലാം ഡൗൺലോഡ് ചെയ്ത് എടുക്കാം. തുടക്കത്തിൽ ഈ രീതി സാധാരണക്കാർക്ക് അല്പം ബുദ്ധിമുട്ട് ആയി തോന്നും എങ്കിലും പിന്നെ ഇത് ആയി പൊരുത്തപ്പെടാൻ എല്ലാർക്കും കഴിയും എന്നാണ് സർക്കാരിന്റെ വിശ്വാസം. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണാം.


Spread the love

Leave a Comment