ലോക്ക് ഡൌൺ ഇ – പാസ് എങ്ങനെ ഡൌൺലോഡ് ചെയ്യാം

Spread the love

കോവിഡ് വ്യാപനം ദിനംപ്രതി വർദ്ധിച്ചു വന്നതിന്റെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കർശന നടപടികൾ സ്വീകരിച്ചിരുന്നു എങ്കിലും കൂടുതൽ കർശനമാക്കുന്ന തിനുവേണ്ടി മെയ്‌ 8 ശനിയാഴ്ച മുതൽ പതിനാറാം തീയതി വരെ കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. അതുമാത്രമല്ല ഇതിന്റെ ഭാഗമായി പൊതുജനങ്ങൾ പാലിക്കേണ്ട മാർഗ നിർദേശങ്ങളെ പറ്റിയും മുഖ്യമന്ത്രി അറിയിപ്പ് നൽകിയിരുന്നു. ശനിയാഴ്ച രാവിലെ ആറുമണി മുതൽ ആരംഭിച്ച ലോക്ക്ഡൗണിൽ അത്യാവശ്യ യാത്രകൾക്കായി നിരവധി പേരാണ് പോലീസ് പാസിനായി കാത്തിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ യാത്രാ പാസ്സ് ലഭിക്കുമെന്ന അറിയിപ്പ് വന്നിട്ടുണ്ട് എങ്കിലും പലർക്കും എങ്ങനെയാണ് പാസ് ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടത് എന്ന് അറിയുന്നുണ്ടാവില്ല. എങ്ങിനെ അത്യാവശ്യ യാത്രകൾക്ക് വേണ്ടി പോലീസ് പാസ് ലഭിക്കുമെന്ന് പരിശോധിക്കാം.

പ്രധാനമായും രണ്ടു രീതിയിലാണ് പാസുകൾ ലഭിക്കുക ഒന്ന് ഓൺലൈൻ വഴിയും രണ്ടാമത്തേത് ഓഫ്‌ലൈൻ വഴിയും. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.  ഓൺലൈൻ വഴി അപ്ലൈ ചെയ്യുന്നവർക്ക് അതാത് ജില്ലയിലെ പോലീസ് മേധാവിയുടെ വെബ്സൈറ്റ് വഴി പിഡിഎഫ് രൂപത്തിൽ പാസ് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. എന്നാൽ പെട്ടെന്ന് പോലീസ് പാസ് ആവശ്യമായിട്ടുള്ള വർക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ നിന്നും പാസിനായി അപേക്ഷ നൽകുകയും അതുവഴി ഓഫ്‌ലൈനായി തന്നെ പാസ് ലഭിക്കുകയും ചെയ്യുന്നതാണ്.

Also Read  കാലവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് ഫൈൻ ഇല്ലാതെ ഓൺലൈൻ വഴി പുതുക്കാം

ഇത്തരം യാത്രാ പാസുകളിൽ കൃത്യമായ റൂട്ട്,യാത്ര ആരംഭിക്കുന്ന സ്ഥലം, പോകേണ്ട സ്ഥലം എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം നൽകേണ്ടതാണ്. എന്നാൽ പാസുകൾ ഉപയോഗിക്കാൻ സാധിക്കുന്ന സന്ദർഭങ്ങൾ അത്യാവശ്യമായി വരുന്ന ആശുപത്രി കാര്യങ്ങൾ, മരണവുമായി ബന്ധപ്പെട്ടുള്ള സന്ദർശനങ്ങൾക്ക്, ഒഴിവാക്കാൻ സാധിക്കാത്ത വിവാഹ കാര്യങ്ങൾക്ക് എന്നിവയ്ക്കെല്ലാം ആണ്.കൂടാതെ കമ്പനി തൊഴിലാളികൾ, അവശ്യ സർവീസുമായി ബന്ധപ്പെട്ട ജോലിക്കാർ എന്നിവർക്കെല്ലാം പാസിനായി അപ്ലൈ ചെയ്യാവുന്നതാണ്.

അത്യാവശ്യഘട്ടത്തിൽ കമ്പനിയുടെ ഐഡികാർഡ് കാണിച്ചാലും അവർക്ക് പോലീസിൽ നിന്നും യാത്രനുമതി ലഭിക്കുന്നതാണ്. വീട്ടുജോലി, കൂലിപ്പണി, ദിവസവേതനത്തിന് വർക്ക് ചെയ്യുന്നവർ എന്നിവർക്ക് യാത്രാ പാസ് ആവശ്യമില്ല. എന്നാൽ ഇവർക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം കയ്യിൽ കരുതേണ്ടതുണ്ട്. അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കേണ്ടതാണ്.പാസില്ലാതെ പുറത്തിറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അനാവശ്യ യാത്രകൾക്ക് തീർച്ചയായും ഫൈൻ ഈടാക്കുന്നത് ആയിരിക്കും. അനാവശ്യ യാത്രകൾ ഒഴിവാക്കി എല്ലാവരും വീടുകളിൽ സുരക്ഷിതരായി തുടരാൻ ശ്രദ്ധിക്കുക.

Also Read  ആധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം | സ്വന്തമായി ഭൂമി ഉള്ളവർ അറിയുക

Spread the love

Leave a Comment