ഇനി പണമില്ലാത്തതിന്റെ പേരിൽ വിവാഹം നടക്കാതെ ഇരിക്കില്ല. കേരള സർക്കാർ ന്യൂനപക്ഷ പിന്നോക്ക വിഭാഗക്കാരുടെ വിവാഹ ആവശ്യങ്ങൾക്കായി പുതിയതായി ഒരു ലോൺ അനുവദിക്കുന്നു.കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ബാക്ക് വേർഡ് ക്ലാസ് ഡെവലപ്മെന്റ്(KSBCDC) ആണ് ഇത്തരത്തിൽ ലോൺ അനുവദിക്കുന്നത്.
എന്തെല്ലാമാണ് ഈ വിവാഹ ലോണിന്റെ പ്രത്യേകതകൾ?
ന്യൂനപക്ഷ വിഭാഗങ്ങളിലും എസ് സി എസ് ടി പിന്നോക്ക വിഭാഗത്തിലും നിൽക്കുന്ന പെൺകുട്ടികളുടെ വിവാഹം നടത്തുന്നതിനുള്ള ചിലവ് കൾക്കുള്ള തുകയായി 200000 രൂപയാണ് വായ്പയായി ലഭ്യമാക്കുക.
പെൺകുട്ടിയുടെ മാതാപിതാക്കൾക്കോ, പെൺകുട്ടിക്കോ, സഹോദരങ്ങൾക്കോ അപേക്ഷിക്കാവുന്ന രീതിയിലാണ് വായ്പ രൂപീകരിച്ചിരിക്കുന്നത്. 6% പലിശ നിരക്കിൽ 5 വർഷം കാലാവധിയിലാണ് ലോൺ തിരിച്ചടയ്ക്കേണ്ടത്.
എന്നാൽ ഈ ലോണിന് അപേക്ഷിക്കുന്നവരുടെ വാർഷികവരുമാനം 3 ലക്ഷം രൂപയിൽ കൂടുതൽ ആയിരിക്കാൻ പാടുള്ളതല്ല. 18 വയസ്സു മുതൽ 60 വയസ്സ് വരെയുള്ള ആർക്കുവേണമെങ്കിലും വിവാഹ ലോണിന് അപേക്ഷിക്കാവുന്നതാണ്.
അഞ്ചുവർഷം അല്ലെങ്കിൽ 60 മാസം എന്ന കണക്കിലാണ് തിരിച്ചടവ് കാലാവധി. അതായത് ഓരോ മാസവും ഏകദേശം 6% പലിശ നിരക്കിൽ 3900 രൂപയാണ് അടയ്ക്കേണ്ടി വരുന്നത്.കൃത്യമായി എല്ലാ മാസവും തിരിച്ചടവ് നടത്തുകയാണെങ്കിൽ പലിശനിരക്ക് വർഷത്തിൽ അഞ്ച് ശതമാനമായി കുറയുന്നതാണ്.
എങ്ങിനെയാണ് വിവാഹ ലോണിന് അപേക്ഷിക്കേണ്ടത്?
KSBCDC ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, എസ് ബി ഐ യുടെ ശാഖകൾ വഴിയോ ഏതു ജില്ലക്കാർക്ക് വേണമെങ്കിലും ഈ ഒരു വായ്പ ലഭിക്കുന്നതാണ്.ഇത്തരത്തിൽ അപേക്ഷകൾ വാങ്ങിയതിനു ശേഷം അതിനോടൊപ്പം രേഖകൾ ആയ ആധാർ കാർഡ്, ഐഡി കാർഡ്, ജനന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, കരമടച്ച രസീത് എന്നിവയുടെ കോപ്പി സഹിതം സമർപ്പിക്കേണ്ടതാണ്.
30 രൂപയാണ് അപേക്ഷാ ഫീസ്. വിവാഹാനന്തരം മേരേജ് സർട്ടിഫിക്കറ്റ് കൂടി ഇതിനോടൊപ്പം നൽകേണ്ടതാണ്.ഇത്തരത്തിൽ വായ്പ ലഭിക്കുന്നതിന് ജാമ്യം ആവശ്യമായി വരുന്നുണ്ട്.കേരള സർക്കാർ,സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവരുടെ ഉദ്യോഗസ്ഥ ജാമ്യമോ അതല്ലെങ്കിൽ നിങ്ങളുടെ ഏതെങ്കിലും വസ്തുവോ, എൽഐസി പോളിസി യോ ജാമ്യമായി നൽകാവുന്നതാണ്.
അപ്പോൾ ആറ് ശതമാനം പലിശയ്ക്ക് ഇത്തരത്തിലുള്ള ഒരു വിവാഹ ലോൺ ഓരോ പെൺകുട്ടിക്കും തീർച്ചയായും ഒരു സഹായം തന്നെയാണ്.അപേക്ഷയെ പറ്റിയും വായ്പകളെ പറ്റിയും കൂടുതൽ അറിയുന്നതിന് വേണ്ടി താഴെ നൽകിയിരിക്കുന്ന ksbcdc യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.https://ksbcdc.com/index.php
Ph: 0471 2577539
കച്ചവടത്തിന്ന് ലോൺ കിട്ടുമോ മുളകച്ചവ മാ ണ്
എൻ്റെ നാട്ടിൽ മുളയാണ് ബിസിനസ്