വസ്തു വാങ്ങുന്നവരും വിൽക്കുന്നവരും ഒരിക്കലും ഈ വസ്തുത അറിയാതെ പോകരുത്. സാധാരണയായി ആധാരം എഴുതാൻ നമ്മൾ ആധാരമെഴുത്ത് ഓഫീസിനെ യാണ് സമീപിക്കുക.
അവരാകട്ടെ ഒരു വലിയ തുക നമ്മുടെ കയ്യിൽ നിന്നും കൈപ്പറ്റുകയും ചെയ്യും. എന്നാലിപ്പോൾ ഏതൊരു സാധാരണക്കാരനും സ്വന്തമായി ആധാരം എഴുതാവുന്നതാണ്.
എന്നാൽ നമ്മുടെ മനസ്ഥിതി കൊണ്ട് പലർക്കും ഇത് ആക്സപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ ഒരുപാട് ബുദ്ധിമുട്ടേണ്ട തായി ഒന്നുമില്ല.
എങ്ങിനെ ആധാരം സ്വന്തമായി എഴുതാം???
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ആധാരം രജിസ്ട്രേഷൻ സൈറ്റിൽ കയറുക.അവിടെ നിങ്ങൾക്ക് 19 തരം ആധാരങ്ങളുടെ പകർപ്പ് ലഭ്യമാണ്.നിങ്ങൾക്ക് ആവശ്യമുള്ളത് ഏതാണോ അത് തിരഞ്ഞെടുത്ത ശേഷം അതിലെ പൂരിപ്പിക്കാനുള്ള ഭാഗങ്ങൾ കൃത്യമായി ഫിൽ ചെയ്യുക.
അല്ലാതെ ആധാരം പരത്തി എഴുതേണ്ട ഒരു ആവശ്യകതയും ഇല്ല.ഇനി നിങ്ങൾക്ക് സ്വന്തമായി പൂരിപ്പിക്കാൻ അറിയില്ല എങ്കിൽ നിങ്ങൾക്ക് ആരെയാണോ വിശ്വാസം അവരെ സമീപിച്ച് ഇത് ചെയ്യിക്കാവുന്നതാണ്.
ഇനി നിങ്ങൾ നിങ്ങളുടെ കയ്യിൽ നിന്നും ഒരു രൂപ പോലും ചിലവാക്കേണ്ടി ഇല്ല ആധാരം എഴുതാൻ അപ്പോൾ ഇനി എപ്പോഴാണ് നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത് അപ്പോൾ ഉറപ്പായും ഇത് പ്രയോജനപ്പെടുത്തുക.