KSEB ബിൽ ഓൺലൈനായി എങ്ങനെ അടയ്ക്കാം

Spread the love

കോവിഡ് പശ്ചാത്തലത്തിൽ പുറത്തിറങ്ങാൻ പറ്റാത്ത ഈയൊരു സാഹചര്യത്തിൽ മിക്ക ആൾക്കാരും എല്ലാ കാര്യങ്ങളും ഓൺലൈൻ വഴിയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ലോക്ഡൗൺ സമയത്ത് കെഎസ്ഇബി ഓഫീസ് പ്രവർത്തന രീതിയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. അതുകൊണ്ടുതന്ന ഇതെല്ലാം കണക്കാക്കി മാത്രമാണ് ബില്ല് അടയ്ക്കുന്നതിനുവേണ്ടി കെഎസ്ഇബി ഓഫീസിൽ പോവാൻ സാധിക്കുകയുള്ളൂ. മാത്രമല്ല ചിലപ്പോൾ നിങ്ങൾ കെഎസ്ഇബി ഓഫീസിൽ പോകുമ്പോൾ ഒരു നീണ്ട ക്യൂ തന്നെ കാണേണ്ടി വരും. ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ അത് തീർത്തും ഒഴിവാക്കേണ്ടതാണ്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് കെഎസ്ഇബി ബിൽ എങ്ങിനെ ഓൺലൈൻ വഴി അടക്കാം എന്നാണ് നോക്കുന്നത്.

How to pay KSEB bill online in Kerala 2021

Step 1: ബ്രൗസർ ഓപ്പൺ ചെയ്തശേഷം ഗൂഗിളിൽ കെഎസ്ഇബി എന്ന സെർച്ച് ചെയ്യുമ്പോൾ കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.kseb.in എന്ന വെബ്സൈറ്റ് വരുന്നതാണ്. ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Also Read  വെറും 3000 രൂപയ്‌ക്ക് വീട്ടിൽ ഒരു സിനിമ തീയേറ്റർ നിർമിക്കാം

സ്റ്റെപ് 2: ഇപ്പോൾ കെഎസ്ഇബിയുടെ ഒഫീഷ്യൽ സൈറ്റിൽ നിങ്ങൾ എത്തിച്ചേരുന്നതാണ്.
ഇതിൽ വലതുവശത്തായി online services എന്ന് കാണാവുന്നതാണ്. ഇത് ക്ലിക്ക് ചെയ്യുക.

Step 3: തുടർന്ന് വരുന്ന പേജിൽ QUICK PAY എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

Step 4: പ്രധാനമായും രണ്ടു രീതിയിൽ ബില്ല് പേ ചെയ്യാവുന്നതാണ് ആദ്യത്തേത് കൺസ്യൂമർ നമ്പർ നൽകിയും രണ്ടാമത്തേത് നിങ്ങൾ രജിസ്റ്റർ ചെയ്തഫോൺ നമ്പർ ഉപയോഗിച്ചും.
കെഎസ്ഇബിയിൽ മൊബൈൽ നമ്പർ രജിസ്റ്റർ
ചെയ്തവരാണെങ്കിൽ മൊബൈൽ നമ്പർ എന്ന് കാണുന്ന ബോക്സിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം മൊബൈൽ നമ്പർ എന്റർ ചെയ്ത് താഴെ നൽകിയിട്ടുള്ള ക്യാപ്ച്ച ടൈപ്പ് ചെയ്യുക.submit to see the bill എന്ന് click ചെയ്യുക. ഇപ്പോൾ നിങ്ങളുടെ ബിൽ ഡീറ്റെയിൽസ് ലഭിക്കുന്നതാണ്.

Also Read  വീട്ടിലിരുന്ന് ലേർണേഴ്‌സ് ഡ്രൈവിംഗ് ലൈസൻസ് എടുക്കാം

സ്റ്റെപ് 5: മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാത്ത ഒരാൾ ആണ് എങ്കിൽ consumer number എന്ന് കാണുന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. Consumer number അറിയില്ല എങ്കിൽ കെഎസ്ഇബി ബില്ലിന്റെ മുകൾഭാഗത്ത് C# എന്ന് കാണുന്ന ഒരു 13 അക്ക നമ്പർ നൽകിയിട്ടുണ്ട്. അത് അടിച്ചു നൽകിയശേഷം താഴെ നൽകിയിട്ടുള്ള ക്യാപ്ച്ച എന്റർ ചെയ്യുക.submit to see the bill ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ ബിൽ വിവരങ്ങൾ ലഭിക്കുന്നതാണ്. നിങ്ങൾ അടയ്ക്കേണ്ട തുക കാണാവുന്നതാണ്.മൊബൈൽ നമ്പർ എന്റർ ചെയ്ത ശേഷം proceed to pay എന്ന് കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Also Read  ഫോണിൽ നെറ്റ് ഇല്ലങ്കിലും ഏത് അകൗണ്ടിലേക്കും പണം അയക്കാം

സ്റ്റെപ് 6: ലഭിക്കുന്ന പെയ്മെന്റ് ഓപ്ഷനിൽ നിന്നും ക്രെഡിറ്റ് കാർഡ്,ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയിൽ ഏതാണോ ആവശ്യമുള്ളത് ആ രീതി തിരഞ്ഞെടുക്കാവുന്നതാണ്.

സ്റ്റെപ് 7: പെയ്മെന്റ് ചെയ്തുകഴിഞ്ഞാൽ payment done successfully എന്ന ഒരു റസീപ്റ്റ് ലഭിക്കുന്നതാണ്.ഇത് നിങ്ങൾക്ക് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

ഈ രീതിയിൽ ആർക്കുവേണമെങ്കിലും വീട്ടിലിരുന്ന് കൊണ്ട് തന്നെ സുരക്ഷിതമായി കെഎസ്ഇബി ബിൽ അടയ്ക്കാവുന്നതാണ്. പരമാവധി ഇത്തരം ഒരു അവസരം പ്രയോജനപ്പെടുത്തുക പുറത്തിറങ്ങാതെ ഇരിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.


Spread the love

Leave a Comment