നിങ്ങളുടെ സെര്ടിഫിക്കറ്റ് ഓൺലൈനിൽ ഉണ്ട് കേരള ഗവർമെന്റ് വെബ് പോർട്ടൽ

Spread the love

റവന്യു ഡിപ്പാർട്മെന്റ് സർട്ടിഫിക്കറ്റുകൾ ഇനി ഓൺലൈനായി നേടാവുന്നതാണ്. സാധാരണയായി ഇത്തരം സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനായി സർക്കാർ ഓഫീസുകളിൽ ഒരുപാട് കയറിയിറങ്ങേണ്ട തായി വന്നിരുന്നു.

എന്നാൽ പുതിയ രീതി അനുസരിച്ച് ജനന മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ മുപ്പതോളം സർട്ടിഫിക്കറ്റുകൾ ഇനി ഓൺലൈനായി ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. എങ്ങിനെയാണ് ഓൺലൈനായി ഇത്തരം സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നത് എന്നാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്.

ആദ്യമായി നിങ്ങളുടെ ഫോണിലെ ബ്രൗസർ ഓപ്പൺ ചെയ്ത് www.kerala.gov.in എന്ന സൈറ്റ് ഓപ്പൺ ചെയ്യുക. ഇപ്പോൾ നിങ്ങൾ കേരള ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ എത്തിച്ചേരുന്നതാണ്. കേരള വെബ് പോർട്ടൽ എന്നാണ് ഈ സൈറ്റിന്റെ പേര്.

Also Read  വീട് പണിക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പകുതി വിയിൽ ലഭിക്കുന്ന സ്ഥലം

ഇത്തരത്തിൽ വരുന്ന ഹോം പേജിൽ കേരള ഗവൺമെന്റിന്റെ എല്ലാവിധ സർവീസുകളും നിങ്ങൾക്ക് കാണാവുന്നതാണ്.ഇവിടെ ഹോം ബട്ടന്റെ തൊട്ടടുത്ത് കാണുന്ന eservice എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ വരുന്ന പേജിൽ സർട്ടിഫിക്കറ്റ് എന്ന് കാണുന്ന ഭാഗം ക്ലിക്ക് ചെയ്യുക.ഇപ്പോൾ സർട്ടിഫിക്കറ്റ് സർവീസ് എന്ന് കാണുന്ന ഒരു ബോക്സ് കാണാവുന്നതാണ്.ഇവിടെ റവന്യൂ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് പ്രൊവൈഡ് ചെയ്യുന്ന എല്ലാവിധ സർട്ടിഫിക്കറ്റുകളുടെ ഡീറ്റെയിൽസ് കാണാവുന്നതാണ്.

ഇതിൽനിന്ന് നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത് ഏത് സർട്ടിഫിക്കറ്റ് ആണോ അത് ക്ലിക്ക് ചെയ്ത് എടുക്കുക.നിങ്ങൾക്ക് ഏത് സർട്ടിഫിക്കറ്റ് ആണോ വേണ്ടത് അത് എടുക്കുന്നതിനു വേണ്ടി ഇപ്പോൾ നിങ്ങൾ ഒരു ലോഗിൻ പേജിൽ എത്തുന്നതാണ്.

Also Read  CCTV ക്യാമറ ഫിറ്റ് ചെയ്യൻ ഫ്രീ ആയി പഠിക്കാം | വീഡിയോ കാണുക

അവിടെ യൂസർ നെയിം,പാസ്‌വേഡ് എന്നിവ കാണുന്നതാണ്. നിങ്ങൾ ഓൾറെഡി ഒരു മെമ്പർ ആണെങ്കിൽ നിങ്ങളുടെ യൂസർ നെയിമും പാസ്‌വേർഡും അടിച്ചു കൊടുത്ത് എന്റർ ചെയ്യുക. അല്ലെങ്കിൽ രജിസ്റ്റർ ചെയ്തതിനു ശേഷം എന്റർ ചെയ്യാവുന്നതാണ്.

അപ്പോൾ ഇനി വില്ലേജ് ഓഫീസിലോ മറ്റ് ഓഫീസുകളിലോ കയറിയിറങ്ങാതെ തന്നെ ഗവൺമെന്റ് നൽകുന്ന ഏതൊരു സർട്ടിഫിക്കറ്റുംe service ഉപയോഗ പെടുത്തി നിങ്ങൾക്ക് നേടാവുന്നതാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത് .


Spread the love

Leave a Comment