നിങ്ങളുടെ പാൻ കാർഡ് നിങ്ങളുടെ മൊബൈലിൽ തന്നെ ഉണ്ട് അത് എങ്ങനെ കണ്ടെത്താം

Spread the love

പാൻകാർഡ് ഓൺലൈനിൽ എങ്ങനെ കണ്ടെത്താം : നമ്മുടെ രാജ്യത്തെ സാമ്പത്തിക തിരിച്ചറിയൽ രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാൻ കാർഡ്. കൂടുതൽ തുക പണമിടപാടുകൾ നടത്താനും, ആദായ നികുതി നൽകാനുമൊക്കെ പാൻകാർഡ് നിർബന്ധമാണ്.

എന്നാൽ നിങ്ങളുടെ പാൻ കാർഡ് നഷ്ടപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾക്ക് ഓൺലൈൻവഴി നിങ്ങളുടെ നഷ്ടപ്പെട്ട പാൻ കാർഡ് നമ്പറിൻ്റെ അതേ നമ്പറുള്ള പാൻ കാർഡ് ലഭിക്കുന്നതാണ്. incometaxindiaefiling.gov.in -ൽ ഓപ്പണാക്കി ‘Know your PAN ‘ ൽ ക്ലിക്ക് ചെയ്യുക. ശേഷം അതിൽ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കുമ്പോൾ മൊബൈലിൽ വരുന്ന OT P നൽകുക. ശേഷം അവിടെയുള്ള ‘വാലിഡെയ്റ്റ്’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

Also Read  എന്ത് കൊണ്ടാണ് റോളക്സ് വാച്ചിന് ഇത്രെയും വില

ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡിന് അപേക്ഷിക്കാൻ onlineservices.nsdl.com എന്ന വെബ് സൈറ്റിൽ ലോഗിൻ ചെയ്യുക. അതിൽ പാൻ ഓപ്ഷൻ ഉണ്ടാവും അത് തിരഞ്ഞെടുക്കുക. ശേഷം ‘പാൻ കാർഡിൻ്റെ പുന:പ്രസിദ്ധീകരണത്തിൻ്റെ ഓപ്ഷന് കീഴിലായി അപ്ലെ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അതിലുള്ള ഫോം പൂരിപ്പിച്ച് നിങ്ങളുടെ അക്കൗണ്ട് നമ്പർ, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ ചേർക്കുക.

അതിൽ മേൽവിലാസം ആധാർ നമ്പറിലുള്ളതുപോലെ വിലാസം അപ്ഡേറ്റ് ചെയ്യുക. ഇ- കെവൈസി, ഇ-സൈൻ എന്നിവയിലൂടെ ഒരാൾക്ക് ഡിജിറ്റലായി സമർപ്പിക്കാനാവും. നെറ്റ് ബാങ്കിംഗിലൂടെ ആവശ്യമായ പണം അടയ്ക്കാം. ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ, ഡിമാൻഡ് ഡ്രാഫ്റ്റ് സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു 15 അക്കത്തിലുള്ള അക്നോളജ്മെൻറ് നമ്പർ ലഭിക്കും. അത് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാം.

Also Read  വൈദുതി ബിൽ കണക്ക് കൂട്ടുന്നത് എങ്ങനെ ? നിങ്ങൾ പറ്റികപ്പെടുന്നുണ്ടോ എന്ന് മനസിലാക്കാം

എൻഎസ്ഡിഎല്ലിൻ്റെ പോർട്ടൽ വഴിയോ, യുടിഐടിഎസ് എല്ലിൻ്റെ പോർട്ടൽ വഴിയോ ആണ് ഓൺലൈൻ അപേക്ഷ നൽകേണ്ടത്. ഇന്ത്യൻ വിലാസത്തിൽ ആണെങ്കിൽ പാൻ അപേക്കിക്കാനുള്ള നിരക്ക് ജിഎസ്ടി ഒഴികെ 93 രൂപയും, വിദേശ വിലാസത്തിന് ആണെങ്കിൽ ജിഎസ്ടി ഒഴികെ 864 രൂപയുമാണ്. അപേക്ഷാഫീസ് ഡെബിറ്റ്, ക്രെഡിറ്റ്, ഡിമാൻ്റ് ഡ്രാഫ്റ്റ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി അടയ്ക്കാവുന്നതാണ്. അപേക്ഷയും, ഫീസും സ്വീകരിച്ചു കഴിഞ്ഞാൽ അപേക്ഷകൻ ആവശ്യമായ രേഖകൾ എൻഎസ്ഡിഎൽ അല്ലെങ്കിൽ യുടിടിഎസ്എല്ലിലേക്ക് അയയ്ക്കണം.


Spread the love

1 thought on “നിങ്ങളുടെ പാൻ കാർഡ് നിങ്ങളുടെ മൊബൈലിൽ തന്നെ ഉണ്ട് അത് എങ്ങനെ കണ്ടെത്താം”

Leave a Comment