വർഷം വെറും 145 രൂപ അടച്ചാൽ 1 ലക്ഷം രൂപ ലഭിക്കും കുറഞ്ഞ വരുമാനമുള്ളവർക്കുള്ള ഇൻഷുറൻസ്

Spread the love

പല തരത്തിലുള്ള ഇൻഷുറൻസ് പോളിസിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാവും. ഏതെങ്കിലും ഇൻഷുറൻസിന്റെ ഭാഗമായിരിക്കാം നമ്മൾ. ചെറിയ തോതിൽ വരുമാനുള്ള സാധാരണകാർക്ക് വലിയ തുകയുടെ ഇൻഷുറൻസിന്റെ ഭാഗമാവാൻ സാധിക്കുകയില്ല.എന്നാൽ അത്തരത്തിലുള്ള ആളുകൾക്ക് പറ്റിയ ഒരു ഇൻഷുറൻസ് പോളിസിനെ കുറിച്ചാണ് നോക്കാൻ പോകുന്നത്.

ഒരു ലക്ഷം രൂപയുടെ കവറേജിനു വേണ്ടി വർഷം വെറും 149 രൂപ നൽകുന്നതാണ് ഈ പൊളിസിയുടെ ഏറ്റവും വലിയ പ്രത്യകതാ.എന്നാൽ ഈ പോളിസി എടുക്കുന്നതിനു മുമ്പ് ടെർമ് ഇൻഷുറൻസ് പോളിസിയെ കുറിച്ച് നമ്മൾ മനസിലാക്കിയിരിക്കണം.ഇത് മൂലം പോളിസി നൽകിയ വ്യക്തിയ്ക്ക് ഒരു ഗുണവും ലഭിക്കില്ല.പക്ഷേ ഈ കാലയളവിൽ ആ വ്യക്തിയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരെയാണോ നോമിനേറ്റ് ചെയ്‌തത്‌ അവർക്ക് വലിയ തുക ലഭിക്കുന്നതാണ്.

ഇതിന്റെ ഭാഗമായി വർഷം വെറും 6000 മുതൽ 7000 വരെ പ്രീമിയം നൽകിയാൽ ഒരു കോടി രൂപയുടെ കവറേജ് ലഭ്യമാകുന്നതാണ്.സാധാരണ രീതിയിൽ പോളിസിയുടെ കാലയളവിൽ വ്യക്തിയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ ഈയൊരു വലിയ തുക ലഭ്യമാകുകയുള്ളു. എന്നാൽ ഇതിനുപ്പറം ആ വ്യക്തിയ്ക്ക് ഒന്നും സംഭവിച്ചില്ലെങ്കിലും തുക ലഭ്യമാകുന്ന ഇൻഷുറൻസ് പൊളിസികൾ ഉണ്ട്.ഇത്തരത്തിൽ തിരിച്ചു ലഭിക്കുന്ന പോളിസിയിൽ വർഷം പ്രീമിയം വലിയ തുകയായിരിക്കും.

Also Read  റേഷൻ കാർഡ് ഉള്ള എല്ലാ ആളുകൾക്കും 5 ലക്ഷം രൂപയുടെ ഇൻഷുറൻസ്

ടെർമ് ഇൻഷുറൻസ് പൊളിസി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.ആദ്യം തന്നെ വർഷ വരുമാനം പത്ത് മുതൽ പന്ത്രണ്ടു ഇരട്ടി വരെ സമശയുടെ തുക ഉറപ്പാക്കുക.നിലവിൽ രോഗികൾ ഇത്തരത്തിലുള്ള പോളിസി വാങ്ങുമ്പോൾ പല കമ്പനികളും നൽകാൻ തയ്യാറാവില്ല. ഇനി നൽകിയാലും പ്രീമിയം വലിയ തുകയാവും നൽകേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ രോഗങ്ങൾ ഇല്ലാത്ത സമയത്ത് ഇത്തരത്തിലുള്ള പോളിസികളുടെ അംഗമാവാൻ ശ്രദ്ധിക്കുക.

ക്ലെയിം സെറ്റിംങ് റെഷ്യോ ഉയർന്ന കമ്പനികൾ തെരഞ്ഞെടുക്കുവാൻ ശ്രമിക്കുക.ഇപ്പോൾ ഐസിഐസിയുടെ ടെർമ് പോളിസി ഫോൺപേ ആപ്പ് വഴി നൽകുന്നുണ്ട്. ഈ ആപ്പ് വഴി യോഗ്യതയുള്ള വ്യക്തികൾക്ക് പോളിസി വാങ്ങുവാൻ സാധിക്കുന്നതാണ്.18 മുതൽ 50 വയസ് വരെ പ്രായമുള്ളവർക്ക് ഇതിന്റെ ഭാഗമാവാൻ സാധിക്കും. പ്രേത്യക മെഡിക്കൽ ചെക്ക്പ്പ് ഒന്നുമില്ല എന്നതാണ് ഈ പോളിസിയുടെ മറ്റൊരു പ്രേത്യകത.

Also Read  വെറും 12 രൂപ വർഷത്തിൽ അടച്ചാൽ 2 ലക്ഷം രൂപ കിട്ടും പ്രധാൻ മന്ത്രി രക്ഷാ ഭീമ യോജന ഇൻഷുറൻസ്

മെഡിക്കൽ ചെക്ക്പ്പ് ഇല്ലെങ്കിലും നിലവിൽ രോഗങ്ങൾ ഇല്ലാത്ത വ്യക്തികൾക്ക് മാത്രമേ ഇത് വാങ്ങുവാൻ സാധിക്കുകയുള്ളു.ഇതിന്റെ ക്ലെയിം സെറ്റിങ് റെഷ്യോ വരുന്നത് 97.8 ശതമാനമാണ്.പല തരത്തിലുള്ള സമശകൾ ലഭ്യമാണ്.ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള സമശകൾ ലഭ്യമാവനമെങ്കിൽ വർഷ വരുമാനം ഒരു ലക്ഷം രൂപ ഉണ്ടായിരിക്കണം.ഇനി ഈ തുകയെക്കാൾ വലിയ തുക വേണമെങ്കിൽ വർഷ വരുമാനം രണ്ട് ലക്ഷം രൂപ ഉണ്ടായിരിക്കണം.

ഒരു ലക്ഷം രൂപയുടെ പ്രീമിയം തുക 149 രൂപയും കൂടാതെ ജിഎസ്ടിയും ഉണ്ടായിരിക്കുന്നതാണ്.ഇനി അഞ്ചു ലക്ഷം രൂപയാണെങ്കിൽ പ്രീമിയം തുകയാണെങ്കിൽ 850 രൂപയും കൂടാതെ ജിഎസ്ടിയും ഉണ്ടായിരിക്കുന്നതാണ്.കൂടുതോറും പ്രീമിയം തുക കൂടുന്നതായിരിക്കും.അത് മാത്രമല്ല ഒരു ടെർമ് ഇൻഷുറൻസ് പോളിസി ആയതു കൊണ്ട് വാങ്ങുന്ന വ്യക്തിയ്ക്ക് മരണം സംഭവിച്ചാൽ മാത്രമേ ഈ തുക നോമിനേറ്റ് ചെയ്ത ആൾക്ക് ലഭ്യമാവുകയുള്ളു.

Also Read  ഹെൽത്ത് ഇൻഷുറൻസ് അറിയേണ്ടത് എല്ലാം | ലക്ഷങ്ങൾ വരുന്ന ഹോസ്പിറ്റൽ ചിലവുകൾ സൗജന്യമാക്കാം

ഈ പോളിസി എടുത്ത് ആദ്യത്തെ 45 ദിവസം ആക്‌സിഡന്റ് മൂലം ഉണ്ടാകുന്ന മരണത്തിനു മാത്രമേ ക്ലെയിം ലഭിക്കുകയുള്ളു.കൂടാതെ ഫോൺപേ ആപ്പിലുള്ള ടെർമ് പോളിസി ലഭിക്കണമെങ്കിൽ ഫോൺപേ മൂന്നു മാസം ഉപയോഗിച്ചിരിക്കണം.സാധാരണക്കാർക്ക് ഇത്തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ ഏറെ ഉപകാരപ്പെടുന്നതാണ്.


Spread the love

Leave a Comment