ഇനി പുസ്തക റേഷൻകാർഡ് ഇല്ല ഓൺലൈൻ വഴി ഇ – റേഷൻ കാർഡ്

Spread the love

പുതിയ റേഷൻ കാർഡ്‌ ലഭിക്കാൻ അപേക്ഷ സമർപ്പിച്ചവരും നിലവിൽ റേഷൻ കാർഡ്‌ ഉള്ളവരും പ്രധാനമായും ശ്രദ്ധിക്കേണ്ട ചില അറിയിപ്പുകളാണ്. നിലവിൽ റേഷൻ കാർഡ്‌ ഉള്ളത്‌ ബുക്കിന്റെ രീതിയിലാണ്.എന്നാൽ ഇനി ഇത്തരത്തിലുള്ള റേഷൻ കാർഡുകൾ ആവശ്യമില്ല എന്ന് പറയാം.

പുതിയ ഒരു മാറ്റമാണ് വന്നിരിക്കുന്നത്. ഇനി മുതൽ ഇ റേഷൻ കാർഡുകൾ അതവ ഇലക്ട്രിക്ക് റേഷൻ കാർഡുകൾ നിലവിൽ വന്നിരിക്കുകയാണ്.ഫെബുവരിൽ 12 വെള്ളിയാഴ്ച്ചയായിരുന്നു ഇതിന്റെ ഉദ്ഘാടനം നിരവഹിച്ചത്.

Also Read  സ്ഥലത്തിന്റെ ആധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം

Also Read >>> ബർത്ത് സെര്ടിഫിക്കറ്റ് എങ്ങനെ ഓൺ ലൈനിലിൽ നിന്നും ഡൌൺലോഡ് ചെയ്യാം 

ഏതൊരു വ്യക്തിയ്ക്കും സ്വയം പ്രിന്റ്‌ഔട്ട്‌ എടുത്ത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്കാണ് ആദ്യമായി ഇതിന്റെ സേവനം ലഭിക്കുന്നത്. എന്നാൽ വൈകാതെ തന്നെ മറ്റ് ജില്ലകളിലും ഈ സേവനം ലഭ്യമാകുന്നതാണ്.

പുതിയ ഒരു റേഷൻ കാർഡിന് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. എന്നാൽ ഇ റേഷൻ കാർഡ്‌ വന്നതോടെ ഇതിന്റെ ആവശ്യമില്ലാതെയായിരിക്കുകയാണ്. ഇ റേഷൻ കാർഡിന് അപേക്ഷ നൽകി കഴിഞ്ഞാൽ അക്ഷയ കേന്ദ്ര വഴിയോ അല്ലെങ്കിൽ ഓൺലൈൻ വഴി റേഷൻ കാർഡിന്റെ പിഡിഎഫ് ലഭിക്കുന്നതാണ്.

Also Read  പാസ്സ്‌പോർട്ട് പുതുക്കാനും / എടുക്കാനും ഇനി വളരെ എളുപ്പം എല്ലാം ഓൺലൈനിൽ | വീഡിയോ കാണാം

അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പ് സപ്ലൈ താലൂക് ഓഫീസർ അപ്രൂവ് ചെയ്തു കഴിഞ്ഞാൽ ഡൌൺലോഡ് ചെയ്തു പ്രിന്റ്‌ എടുത്ത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.എന്നാൽ ഡൌൺലോഡ് ചെയുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.

ഡൌൺലോഡ് ചെയുന്നതിനു മുമ്പ് പാസ്സ്‌വേർഡ്‌ ചോദിക്കും. ഈ പാസ്സ്‌വേർഡ്‌ റേഷൻ കാർഡ്‌ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്കാണ് ലഭിക്കുന്നത്.അക്ഷയ കേന്ദ്രങ്ങളിൽ ആണെങ്കിൽ ആ നമ്പർ ഉള്ള മൊബൈൽ ഫോൺ വേണം കൊണ്ടുപോകാൻ.ഈ ഒടിപി ലഭിച്ചാൽ മാത്രമേ ഡൌൺലോഡ് ചെയ്തു പ്രിന്റ്‌ എടുക്കാൻ സാധിക്കുകയുള്ളു.


Spread the love

Leave a Comment