കൊറോണയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട നിരവധി പേരാണ് കേരളത്തിലുള്ളത്. ഇത്തരക്കാർക്ക് പുതിയ ഒരു സംരംഭം തുടങ്ങുന്നതിന് വേണ്ടി ഈടില്ലാതെ വായ്പ ലഭ്യമാക്കുന്ന കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ(KFC )യുടെ പുതിയ വായ്പാ പദ്ധതി യെ കുറിച്ചാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
എന്തെല്ലാമാണ് കെഎഫ്സിയുടെ ഈ വായ്പാ പദ്ധതിയുടെ പ്രത്യേകതകൾ??
സാധാരണഗതിയിൽ ഈടില്ലാതെ ഒരു നാഷണലൈസ്ഡ് ബാങ്കുകളും വായ്പ അനുവദിക്കാറില്ല, ഇത്തരം ഒരു സാഹചര്യത്തിൽ ഈടില്ലാതെ തന്നെ വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുകയാണ് കേരള ഗവൺമെന്റ് കെഎഫ്സി വഴി.
ആയിരം കോടി രൂപയുടെ പദ്ധതിയായാണ് ഇതിനായി നിലവിലുള്ളത്.നിലവിലുള്ള നിയമങ്ങളെ ഭേദഗതി വരുത്തി കൊണ്ടാണ് പുതിയതായി വന്നിട്ടുള്ള ഈ വായ്പാപദ്ധതി തുടക്കം കുറിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ സ്വന്തമായി വസ്തു വകകൾ ഇല്ലായെങ്കിൽ കൂടി ഏതൊരു സംരംഭകനും ഇത്തരമൊരു വായ്പാ പദ്ധതിയിൽ പങ്കാളികളാവാം.നിലവിൽ തന്നെ പതിനായിരത്തിലധികം അപ്ലിക്കേഷനുകൾ ഈ വായ്പ പദ്ധതിക്കായി ലഭിച്ചിട്ടുണ്ട്.
ടോമിൻ ജെ തച്ചങ്കരി ആണ് കെ എഫ് സി യുടെ നിലവിലെ ചെയർമാൻ.ഒരു ലക്ഷം രൂപയാണ് ഇത്തരത്തിൽ ഈടില്ലാതെ സംരംഭകർക്ക് വായ്പയായി ലഭ്യമാകുക.അതിനാൽ ഇനി സ്വന്തമായി വസ്തുവകകൾ ഇല്ലാത്തതിന്റെ പേരിൽ സംരംഭം തുടങ്ങാതെ ആർക്കും കഷ്ടപ്പെടേണ്ടി വരില്ല. കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക.