കേരള സർക്കാർ പലിശ രഹിത ലോൺ പദ്ധതി ചെറിയ ബിസ്സിനെസ്സ് ആരംഭിക്കാൻ 50000 രൂപ ലഭിക്കും

Spread the love

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കേരള സർക്കാരിൽ നിന്നും പലിശ രഹിത വായ്പ ലഭ്യമാക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. സാധാരണയായി ഒരു ചെറിയ സംരംഭം തുടങ്ങണമെങ്കിൽ പോലും സാമ്പത്തിക സഹായങ്ങൾ ബാങ്കിൽ നിന്നും മറ്റും ലഭിക്കുന്നതിന് ഈടോ, ജാമ്യമോ നൽകേണ്ടി വരുകയോ, അതുകൂടാതെ പലിശയായി ഒരു വലിയ തുക നൽകേണ്ടി വരികയും ചെയ്യുന്നു.സംരംഭങ്ങൾ തുടങ്ങുന്നതിന് നിലവിൽ സർക്കാറിൽനിന്ന് തന്നെ വിവിധ വായ്പാ പദ്ധതികൾ ലഭിക്കുന്നുണ്ട് എങ്കിൽ കൂടിയും പലിശയിനത്തിൽ തുക ഈടാക്കുന്നതാണ്.

Also Read  ബാങ്കിങ്ങിനെ കുറിച്ച് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഈ ഒരു അവസരത്തിൽ ഒരു ചെറുകിട സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് പലിശ രഹിത വായ്പയായി സംസ്ഥാന സർക്കാരിൽ നിന്നും 50,000 രൂപ വരെ വായ്പയായി ലഭിക്കുന്നതാണ്.കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി രജിസ്റ്റർ ചെയ്ത ഏതൊരു വ്യക്തിക്കും ലോണിനായി അപേക്ഷിക്കാവുന്നതാണ്ചെറിയ തൈയ്യൽ യൂണിറ്റുകൾ,ബേക്കറി, സ്റ്റേഷനറി ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, എന്നിങ്ങിനെ കുറഞ്ഞ മുതൽ മുടക്കിൽ സ്വന്തമായോ ഗ്രൂപ്പ് ആയോ സംരംഭങ്ങൾ ആരംഭിക്കാവുന്നതാണ്.

ഇത്തരത്തിൽ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതാത് ജില്ലകളിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസുകൾ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.പലിശരഹിത വായ്പയിൽ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ഒരു അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക ..  വിശദമായ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും  എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക . വെബ്സൈറ്റ് ലിങ്ക് താഴെ ചേർക്കാം

Also Read  ചെറിയ ബിസ്സിനെസ്സ് തുടങ്ങാൻ 1 ലക്ഷം രൂപ ലോൺ ഈടൊന്നും നൽകാതെ ലഭിക്കും
പശു വളർത്താൻ 6.25 ലക്ഷം രൂപ വരെ ധന സഹായം 40% സബ്സിഡി | ക്ഷീര സാഗരം പദ്ധതി Click Here 
പേഴ്സണൽ ലോൺ വേണോ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഇവിടെ Click Here 
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഒഫീഷ്യൽ വെബ്സൈറ്റ് Click Here 

Spread the love

Leave a Comment

You cannot copy content of this page