ഇടയ്ക്കിടക്ക് കഴുത്തു വേദനയും പുറം കഴപ്പും ഉണ്ടാകാൻ കാരണമെന്ത് ? പരിഹരിക്കാനുള്ള 3 തരം വ്യായാമങ്ങൾ

Spread the love

ജീവിതശൈലിയിലും ഭക്ഷണരീതികളിലും വന്ന മാറ്റങ്ങൾ കൊണ്ട് പല തരത്തിലുള്ള അസുഖങ്ങളാണ് ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്നത്. അതായത് സ്ത്രീകളും പുരുഷന്മാരും ഒരേ രീതിയിൽ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വിട്ടുമാറാത്ത കഴുത്ത് വേദനയും അത് അനുബന്ധിച്ചുണ്ടാകുന്ന മറ്റ് അസുഖങ്ങളും.

പ്രത്യേകിച്ച് ഇന്ന് പണ്ടത്തെപ്പോലെയല്ല മിക്ക ആൾക്കാരും ഇരുന്നുകൊണ്ടുള്ള ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ശരീരത്തിന് ആവശ്യമായ വ്യായാമവും മറ്റും ലഭിക്കുന്നില്ല.

ഇവയുടെയെല്ലാം പ്രതിഫലനമെന്നോണം കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ് കഴുത്തുവേദനയും അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും. എന്തെല്ലാമാണ് അതിനുള്ള കാരണമെന്നും അതിനുള്ള പ്രതിവിധികൾ എന്നും ഡോക്ടർ രാജേഷ് കുമാർ താഴെ നൽകിയിട്ടുള്ള വീഡിയോയിലൂടെ കൂടുതൽ വിശദമാക്കി തരുന്നുണ്ട്.

കഴുത്തു വേദനയ്ക്കുള്ള ഒരു പ്രധാന കാരണം നമ്മൾ ഇരിക്കുന്ന പൊസിഷൻ തന്നെയാണ്. അതായത് ടി വി,കമ്പ്യൂട്ടർ മൊബൈൽ എന്നിവയെല്ലാം ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും നമ്മുടെ കഴുത്തും തലയും അതിനടുത്തേക്ക് നീങ്ങുക പതിവാണ്.

ഇതേ രീതിയിൽ ഒരു വണ്ടി ഡ്രൈവ് ചെയ്യുകയാണെങ്കിൽ തലയും കഴുത്തും മുന്നിലേക്ക് ആയി വരുന്നു. ഇത് ഒരുപാട് സമയം തുടരുമ്പോൾ കഴുത്തിലെ മസിലുകൾക്കും ജോയിന്റ് കൾക്കും കൂടുതൽ സ്ട്രെയിൻ ഉണ്ടാക്കു ന്നതിന് കാരണമാകുന്നു.

ഒരു മനുഷ്യന്റെ തലയുടെ ഏകദേശ ഭാരം നാലര കിലോ മുതൽ ആറര കിലോ വരെയാണ്. കഴുത്തിലെ മസിലുകളും ജോയിന്റ് കളും ആണ് തലയുടെ ഭാരത്തെ താങ്ങിനിർത്തുന്നത്. അതുകൊണ്ടുതന്നെ തലയും കഴുത്തും മുന്നിലോട്ട് എത്രമാത്രം കൊണ്ട് വരുന്നോ അത്രമാത്രം കഴുത്തിലേ ലേക്കുള്ള സ്ട്രെയിൻ വർദ്ധിക്കുന്നതിന് കാരണമാകുന്നു.

Also Read  ബ്ലഡ് ഷുഗർ തുടക്കത്തിലേ പൂർണമായും മാറ്റാൻ ആഹാര രീതി

അതുകൊണ്ടുതന്നെ കഴുത്തിൽ അധികമായി ഒരു ഇഞ്ചിന് 5 കിലോ ഭാരം എന്ന കണക്കിൽ അധികമായി സ്ട്രെയിൻ വരുന്നു. കഴുത്തിന് സ്ട്രെയിൻ കൂടുതലാകുമ്പോൾ അത് കഴുത്തിലെ മസിലുകളെ യും പുറത്തുള്ള നെർവ് കളെയും ബാധിക്കുന്നു. ഇത് പെയിൻ രൂപത്തിലും കംപ്രഷൻ രൂപത്തിലും ആണ് അനുഭവപ്പെടുക.

കഴുത്ത് വേദനയ്ക്ക് പുറമേ തലവേദന, പുറകു ഭാഗത്തുള്ള ഒരു പെരുപ്പ്, തലകറക്കം, ഓക്കാനം തോളിൽ അനുഭവപ്പെടുന്ന വേദന, മുതുക് വേദന കൈകളിലെ തരിപ്പ് ഉന്മേഷ കുറവ് എന്നീ രീതികളിൽ എല്ലാം കാണപ്പെടാറുണ്ട്. ഇവയുടെയെല്ലാം പ്രധാനകാരണം കഴുത്തിലെ സ്ട്രെയിൻ തന്നെയാണ്.

കുട്ടികൾ ആയാലും മുതിർന്നവർ ആയാലും ഇന്ന് ഫോൺ ഉപയോഗം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ പ്രായഭേദമന്യേ അനുഭവപ്പെടുന്ന ഒരു രോഗമായി ഇതിനെ വിശേഷിപ്പിക്കാം.

ചെറുപ്പക്കാരിൽ വലിയ പ്രശ്നമുണ്ടായി കാണാറില്ലെങ്കിലും പ്രായം ചെല്ലുന്തോറും ഇത് കഴുത്തിലെ എല്ല് തേയ്മാനത്തിന് വരെ കാരണമായേക്കാം. പിന്നീട് വലിയ അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. പലപ്പോഴും ഇവയുടെ പുറകിലുള്ള കാരണങ്ങൾ നമുക്ക് മനസ്സിലാകാറില്ല.

Also Read  ഇങ്ങനെ ചെയ്താൽ എത്ര നിറമില്ലാത്ത മുഖവും വെളുത്ത തുടിക്കും ഡോക്ടർ പറയുന്നത് കേൾക്കു

കൃത്യമായ വ്യായാമം ചെയ്യുന്നതിലൂടെ ഇവ ഒരുപരിധിവരെ ഒഴിവാക്കാവുന്നതാണ്. മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ തലകുനിച്ചു പിടിക്കുന്ന രീതിയിൽ ഉപയോഗിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. അതായത് നിങ്ങൾക്ക് നേരെയായി ഫോൺ പിടിക്കുക.

ടിവി,കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുമ്പോഴും ഇതേ രീതി തുടരുക. അതുപോലെ കുട്ടികൾ പുസ്തകങ്ങളെല്ലാം വായിക്കുമ്പോൾ നട്ടെല്ല് നിവർന്നിരിക്കുന്ന രീതിയിൽ ബുക്ക് മുകളിലേക്ക് പിടിച്ച് വായിക്കാനായി ശ്രദ്ധിക്കുക.

പ്രധാനമായും കഴുത്ത് വേദനയ്ക്ക് ചെയ്യാവുന്ന എക്സർസൈസുകൾ എന്തെല്ലാമാണ്?

3 രീതിയിലുള്ള എക്സർസൈസുകൾ ചെയ്യാവുന്നതാണ്. ആദ്യത്തെ രീതി ചൂണ്ടുവിരൽ താടിയിൽ വെച്ച് തല മാത്രം പുറകിലോട്ട് ആയി ഒരു 5 സെക്കൻഡ് ഹോൾഡ് ചെയ്യുന്ന രീതിയിൽ മാക്സിമം പുറകിലോട്ട് കൊണ്ടുപോവുക.

ഒരു 15 തവണയെങ്കിലും ഈ രീതിയിൽ ചെയ്യുക. വീട്ടിൽ ഇരിക്കുമ്പോഴോ,അല്ലെങ്കിൽ ഡ്രൈവ് ചെയ്യുമ്പോൾ കിട്ടുന്ന ഒഴിവ് സമയങ്ങളിൽ എല്ലാം ചെയ്യാവുന്നതാണ് കഴുത്തിന്റെ സ്‌ട്രെയിൻ കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നതാണ്.

കഴുത്തിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്നം ഉള്ളവരോ ഇത്തരത്തിൽ വ്യായാമം ചെയ്യുമ്പോൾ വേദന അനുഭവപ്പെടുന്നവരോ ഉണ്ടെങ്കിൽ ഇത്തരം വ്യായാമം ചെയ്യാതിരിക്കുക.

രണ്ടാമത്തെ രീതി ‘W’ എക്സസൈസ് ആണ്. കഴുത്തിലെയും ഷോൾഡറിലെയും മസിലുകൾ ഒരേ രീതിയിൽ ടൈറ്റ് ചെയ്യുന്നതിനായി ആണ് ഈ വ്യായാമ മുറ ചെയ്യുന്നത്. കൈകൾ രണ്ടു വശത്തേക്ക് ആയി പിടിച്ച് കൈകൾ പുറക് വശത്തേക്ക് സ്ട്രെച്ച് ചെയ്യുക.

Also Read  വയറ്റിലെ ക്യാൻസർ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

എന്നാൽ കൈയും തലയും ഒഴികെയുള്ള ശരീരത്തിലെ മറ്റു ഭാഗങ്ങൾ ഒന്നും തന്നെ ഇതോടൊപ്പം മൂവ് ചെയ്യാൻ പാടുള്ളതല്ല. പുറകോട്ട് സ്ട്രെച്ച് ചെയ്യുമ്പോൾ ശ്വാസം മുകളിലേക്ക് വലിക്കുകയും വായിലൂടെ പുറത്തേക്കു കളയുകയും ചെയ്യുക. രണ്ടുതവണയാണ് ഓരോ സ്‌ട്രെച്ചിലും ശ്വാസമെടുത്ത് പുറത്തോട്ട് കളയേണ്ടത്. തുടർച്ചയായി അഞ്ചു തവണ വരെ ഈ വ്യായാമം ചെയ്യാവുന്നതാണ്.

മൂന്നാമത്തെ രീതിയിൽ രണ്ട് കൈകളും ഉയർത്തി മുകളിലോട്ട് പുറകിലേക്ക് ആയി സ്‌ട്രെച് ചെയ്യുക. അപ്പോൾ കൈകൾ ‘y’ ഷേപ്പിൽ ആയിരിക്കും. ശ്വാസം മൂക്കിലൂടെ അകത്തേക്കെടുത്ത് വായിലൂടെ പുറത്തേക്കു കളയുക.

രണ്ടുതവണ ശ്വാസമെടുത്ത് വിട്ട ശേഷം ‘Y’ പൊസിഷനിൽ നിന്നും ‘W’ പൊസിഷനിലേക്ക് മാറേണ്ടതാണ്. ഇതേ രീതിയിൽ മൂക്കിലൂടെ ശ്വാസം എടുത്ത് വായിലൂടെ പുറത്തേക്കു കളയുക. ഏകദേശം കൈകളെ താഴോട്ട് മാറ്റി ‘L’ ഷേപ്പിൽ സ്‌ട്രെച് ചെയ്യുക. ശ്വാസം മൂക്കിലൂടെ എടുത്ത് വായിലൂടെ പുറത്തേക്കു കളയുക. രണ്ടു തവണ എങ്കിലും ഈ വ്യായാമം ചെയ്യാവുന്നതാണ്.

ഈ രീതിയിൽ കഴുത്ത് വേദനയ്ക്ക് പരിഹാരം കാണാവുന്നതാണ്. എന്നിരുന്നാൽ കൂടി കഴുത്തിലെ എല്ല് തേയ്മാനം പോലെയുള്ള അസുഖമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരം വ്യായാമങ്ങൾ പരിശീലിക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment