ചാണകത്തിൽ നിന്നും മാസം ലക്ഷങ്ങൾ സമ്പാദിക്കാം – സ്റ്റിക്ക് നിർമ്മാണം

Spread the love

നമ്മുടെ നാട്ടിൽ നിരവധിപേരുടെ ഉപജീവനമാർഗമാണ് പശു, കന്നുകാലി വളർത്തൽ എന്നിവയെല്ലാം. എന്നാൽ പലപ്പോഴും ഇതിൽ നിന്നും ഉണ്ടാകുന്ന ചാണകം എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ് പലസ്ഥലങ്ങളിലും ഉള്ളത്. ചാണകം വളമായി ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും, അതിന് ഒരു ബിസിനസ് സാധ്യത കണ്ടെത്തുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്നാൽ ഇത്തരത്തിൽ വളമായി ചാണകം ഉപയോഗിക്കുന്നവരുടെ എണ്ണവും വളരെ കുറവാണ് എന്നു തന്നെ പറയാം. അതുകൊണ്ടുതന്നെ മിക്ക സ്ഥലങ്ങളിലും ഇത് ഒരു ഫുൾ വേസ്റ്റേജ് എന്ന രീതിയിലാണ് കണക്കാക്കുന്നത്. ഇന്നത്തെ കാലത്ത് ആണെങ്കിൽ കന്നുകാലി ഫാമുകളും നമ്മുടെ നാട്ടിൽ കുറവല്ല. ഇവിടെയും അവസ്ഥ വ്യത്യസ്തമല്ല. ഫാമുകളിൽ ഉണ്ടാകുന്ന ചാണകം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു മെഷീനെ പറ്റിയാണ് ഇവിടെ പറയുന്നത്. വീഡിയോ താഴെ കാണാം 

ഫാമുകളിലും മറ്റും വേസ്റ്റ് ആയി വരുന്ന ചാണകം ഒരു മൂല്യവർദ്ധിത വസ്തു എന്ന നിലയിൽ ആക്കി മാറ്റി ബിസിനസ് ചെയ്തു വളരെയധികം ലാഭം നേടാവുന്നതാണ്. ചാണകത്തിൽ നിന്നും വിറകു കൊള്ളികൾ ഉൽപാദിപ്പിക്കുകയാണ് ഇതുവഴി ചെയ്യുന്നത്.അതായത് മൊബൈൽ ഫുനെരികളിലും മറ്റും സാധാരണയായി ചാണകവരളി കളാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിന് പകരമായാണ് ഉത്പാദിപ്പിക്കപ്പെടുന്ന ചാണക വിറകുകൾ ഉപയോഗിക്കുന്നത്. ഇതിനായി ഒരു മെഷീൻ ആണ് ഉപയോഗിക്കുന്നത്.

Also Read  45 ന് വാങ്ങി 270 രൂപയ്ക്ക് വിൽക്കാം കേരളത്തിൽ നല്ല ഡിമാൻഡ് ഉള്ള ബിസ്സിനെസ്സ്

പച്ചച്ചാണകം ഈ മെഷീൻ ഉപയോഗിച്ച് ചാണക വിറകുകൾ ആക്കി മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്. പ്രധാനമായും പശുവിന്റെ ചാണകമാണ് ഇതിനായി ഉപയോഗിക്കുന്നത്. കാരണം ഇത് പെട്ടെന്ന് ഉണങ്ങും.എരുമച്ചാണകം ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഉണങ്ങാനായി കൂടുതൽ സമയം എടുക്കുന്നതാണ്. പശുവിന്റെ ചാണകം രണ്ടോ മൂന്നോ ദിവസം ഉണങ്ങാനായി വെച്ചശേഷം, മെഷീൻ ഉപയോഗിച്ച് വളരെ കുറഞ്ഞ സമയത്തിൽ തന്നെ ഇത്തരത്തിൽ ചാണക വിറകുകൾ നിർമിച്ച് എടുക്കാവുന്നതാണ്. ഒരു മിനുട്ടിൽ ഒരു വിറക് ഇത് വഴി നിർമ്മിക്കാം. ഇവ തന്നെ വ്യത്യസ്ത ഷേപ്പുകളിൽ നിർമ്മിക്കാവുന്നതാണ്. എന്നാൽ ചതുരാകൃതിയിലാണ് നിർമ്മിക്കുന്നത് എങ്കിൽ അവ കത്തുന്നതിന് കൂടുതൽ സമയമെടുക്കും. കൂടാതെ നിലവിൽ മാർക്കറ്റിൽ ഉപയോഗപ്പെടുത്തുന്ന മിക്ക ഉൽപ്പന്നങ്ങൾക്കും ഒരുപാട് പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ, ഇവയെല്ലാം പരിഹരിച്ചുകൊണ്ട് ചാണക വിറകുകൾ എങ്ങിനെ നിർമ്മിക്കാം എന്നതാണ് കൃത്യമായി മനസ്സിലാക്കേണ്ടത്.

Also Read  വീട്ടിലേക്ക് ആവശ്യമുള്ള ഫർണീച്ചറുകൾ വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

ഇവിടെ പറയുന്ന രീതിയിൽ മെഷീൻ ഉപയോഗിച്ചുകൊണ്ട് ഒരിഞ്ചു വലിപ്പത്തിൽ ഹോൾ ഇട്ടാണ് വിറകുകൾ നിർമിക്കപ്പെടുന്നത്. അതായത് ഹോളോ വുഡ് ലോഗുകൾ ആണ് നിർമ്മിക്കപ്പെടുന്നത്. ഇത്തരത്തിൽ നിർമ്മിക്കുന്ന ചാണക വിറകുകൾ ഭസ്മം നിർമ്മിക്കുന്നതിനും, വീട്ടാവശ്യങ്ങൾക്കുമെല്ലാം ഉപയോഗിക്കാവുന്നതാണ്.

ഒരു മണിക്കൂറിൽ 200 കിലോ ചാണകം വരെ വിറക് ആക്കി മാറ്റാൻ ഈ ഒരു മെഷീൻ ഉപയോഗിച്ച് സാധിക്കുന്നതാണ്. നിർമ്മിക്കപ്പെടുന്ന ചാണക വിറകുകൾ വീണ്ടും മൂന്ന് ദിവസം ഉണക്കി മാർക്കറ്റിൽ എത്തിക്കാവുന്നതാണ്. ഫാമുകളിൽ വലിയ രീതിയിലും വീടുകളിൽ ചെറിയ രീതിയിലും തുടങ്ങാവുന്ന ഒരു ബിസിനസ് ആശയമാണ് ചാണക വിറകുകൾ.

Also Read  വെറും 13 രൂപ തൊട്ട് വാച്ചുകൾ കുറഞ്ഞ വിലക്ക് വാങ്ങി ബിസ്സിനെസ്സ് ചെയ്യാം

ഇതിന് ആവശ്യമായ മെഷീന് കാര്യമായ മെയിൻ ടെനൻസ് ചിലവ് വരാറില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ത്രീ ഫേസിൽ ആണ് മെഷീൻ വർക്ക് ചെയ്യുന്നത് എങ്കിലും, അധികം കറണ്ട് ബില്ല് നൽകേണ്ടി വരുന്നില്ല. ഏതെങ്കിലും രീതിയിലുള്ള സർവീസ് ആവശ്യമാണ് എങ്കിൽ മെഷീൻ പ്രൊവൈഡ് ചെയ്യുന്ന കമ്പനി തന്നെ നൽകുന്നതാണ്.45000+18%GST ആണ് മെഷീനു വിലയായി നൽകേണ്ടി വരുന്നത്. അതായത് ഏകദേശം 53,000 രൂപയാണ്‌ മെഷീന് ആകെ നൽകേണ്ടി വരിക. ഇന്ത്യയിൽ എവിടെവേണമെങ്കിലും കൊറിയർ ആയി ഇവർ മെഷീൻ അയച്ചുതരുന്നതാണ്.

കന്നുകാലി ഫാമുകൾ നടത്തുന്നവർക്കും, അല്ലാത്തവർക്കും വളരെ എളുപ്പത്തിൽ ആരംഭിച്ച് വിജയം നേടാവുന്ന ബിസിനസ് ആശയം തന്നെയാണ് ചാണക വിറകുകൾ. എന്നുമാത്രമല്ല മാർക്കറ്റിൽ വലിയ ഡിമാൻഡ് നേടിയെടുക്കാനും ഈ ഒരു പ്രൊഡക്ടിനു സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.


Spread the love

Leave a Comment