ദിനംപ്രതി പെട്രോളിനും ഡീസലിനും വില വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇലക്ട്രിക് ബൈക്കുകൾക്കുള്ള പ്രാധാന്യം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സാധാരണക്കാരനെ സംബന്ധിച്ച് വീട്ടിൽ ഒരു വാഹനമെങ്കിലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്ധന വില ഉയർന്നത് കൊണ്ട് സംഭവിച്ചത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇലക്ട്രിക് ബൈക്കുകൾ നിരത്തിലേക്ക് ഇറക്കുക എന്നത് പലരും ചിന്തിക്കുന്നത്.
എന്നാൽ ഇവിടെ പ്രശ്നമായി വരുന്ന പ്രധാന ഘടകം ബാറ്ററി ബാക്കപ്പ് ലഭിക്കാത്തതും, ആവശ്യത്തിന് ചാർജ് യൂണിറ്റുകൾ ഇല്ലാത്തതുമെല്ലാമാണ്. അതു കൊണ്ടുതന്നെ നല്ല ക്വാളിറ്റിയിൽ ഉള്ള ഒരു ഇലക്ട്രിക് സ്കൂട്ടർ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓപ്റ്റ് ചെയ്യാവുന്ന ഒരു ഓപ്ഷൻ ആണ് ഒല പുറത്തിറക്കുന്ന എസ് വൺ പ്രോ ഇലക്ട്രിക് സ്കൂട്ടർ. എന്തെല്ലാമാണ് ഈ സ്കൂട്ടറിന്റെ പ്രത്യേകതകൾ എന്ന് കൃത്യമായി അറിഞ്ഞിരിക്കാം.
സാധാരണ ഇലക്ട്രിക് സ്കൂട്ടറുകളിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് ബ്രേക്കിംഗ് പ്രോബ്ലം. എന്നാൽ OLA s1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഇത്തരത്തിൽ ഒരു പ്രശ്നം നേരിടേണ്ടി വരുന്നില്ല. ബ്രേക്കിംഗ് നൽകിയിട്ടുള്ളത് 80% ബാക്കിലും, 20% മുൻപിലും ആയിട്ടാണ്. കോംബി ബ്രേക്കിംഗ് സിസ്റ്റമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. സ്കൂട്ടറിന് അത്യാവശ്യം കനം ഉള്ളതുകൊണ്ട് തന്നെ സ്റ്റെബിലിറ്റി യുടെ കാര്യത്തിലും പ്രശ്നമില്ല. സാധാരണ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഭാരം ഇല്ലാത്തത് പലപ്പോഴും വണ്ടി സ്കിഡ് ആകുന്നതിന് കാരണമാകാറുണ്ട്.
3 രീതിയിലുള്ള മോഡുകൾ ആണ് OLA s1 പ്രോ സ്കൂട്ടറിൽ നൽകിയിട്ടുള്ളത്. നോർമൽ, സ്പോട്ട്, ഹൈപ്പർ എന്നിങ്ങനെ ഇവയെ തരം തിരിക്കാം. അതുകൊണ്ടുതന്നെ തിരക്കില്ലാത്ത സ്ഥലങ്ങളിലും തിരക്കുള്ള ടൗൺ ഭാഗങ്ങളിലും ആവശ്യമുള്ള രീതിയിൽ മോഡ് തിരഞ്ഞെടുത്ത് വണ്ടി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. റിവേഴ്സ് മോഡിൽ രണ്ട് കിലോമീറ്റർ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്.
പാർക്ക് മോഡിൽ നിന്നും ഡിസ്പ്ലേ മോഡിലേക്ക് ആക്കുന്നതിനു മുൻപായി ഫുൾ സെറ്റിംഗ്സ് നോക്കാൻ സാധിക്കുന്നതാണ്. അതായത് ബാറ്ററി കപ്പാസിറ്റി, ഉപയോഗിക്കുന്ന മോഡിൽ ലഭിക്കുന്ന സ്പീഡ്,എത്ര ഡിസ്റ്റൻസ് ട്രാവൽ ചെയ്തു എന്നീ വിവരങ്ങൾ എല്ലാം അറിയാൻ സാധിക്കുന്നതാണ്. ഡിസ്പ്ലേ ഡാർക്ക് മോഡിലും, ലൈറ്റ് മോഡിലും ആവശ്യാനുസരണം സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഓരോ സന്ദർഭത്തിനനുസരിച്ച് ബ്രൈറ്റ്നസ് സെറ്റ് ചെയ്ത് നൽകാൻ സാധിക്കുന്നതാണ്. ബ്ലൂട്ടൂത്ത് വഴി സ്പീക്കറിലേക്ക് കണക്ട് ചെയ്ത് സൗണ്ട് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ് .
ഒല എസ് വൺ പ്രോ മോഡലിൽ 224 സെല്ലുകളാണ് നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു സെൽ കേടായി കഴിഞ്ഞാൽ അത് മാത്രം മാറ്റിയാൽ മതിയാകും. പകരം ബാറ്ററി യൂണിറ്റ് മുഴുവനായി മാറ്റേണ്ടി വരുന്നില്ല. വാഹനം നിരത്തിൽ ഓടുമ്പോൾ യാതൊരു ശബ്ദവും ഉണ്ടാകുന്നില്ല. ഡിസ്പ്ലേയിൽ സെക്യൂരിറ്റി കോഡ് ടൈപ്പ് ചെയ്ത് നൽകി മോഡ് സെലക്ട് ചെയ്തു നൽകിയാണ് വണ്ടി സ്റ്റാർട്ട് ചെയ്യേണ്ടത്.
ഹിലോഡ് അസിസ്റ്റന്റ് സംവിധാനം ലഭ്യമായി തുടങ്ങാൻ ഏകദേശം ജൂൺ വരെ കാത്തിരിക്കേണ്ടി വരും. കൂടാതെ നാവിഗേഷൻ സംബന്ധിച്ച അപ്ഡേറ്റുകളും ഇപ്പോൾ സ്കൂട്ടറിൽ ലഭ്യമല്ല. വെറും 24 രൂപ മുടക്കി ഏകദേശം 130 കിലോമീറ്റർ വരെ സ്കൂട്ടർ ഉപയോഗിക്കാവുന്നതാണ്. തീർച്ചയായും നല്ല ബിൽഡിങ് ക്വാളിറ്റിയോട് കൂടി, കൂടുതൽ രൂപ ഭംഗിയിലുള്ള ഒരു ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷൻ ആണ് OLA S1 പ്രോ സ്കൂട്ടറുകൾ.