3 ലക്ഷത്തിന് നിര്‍മ്മിച്ച 300 സ്ക്വയര്‍ ഫീറ്റ്‌ 2 ബെഡ്രൂം വീടും പ്ലാനും കാണാം

Spread the love

സ്വന്തമായി ഒരു വീട് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ കുറഞ്ഞ ബഡ്ജറ്റിൽ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു വീട് പണിയുക എന്നത് പലപ്പോഴും നടക്കുന്ന ഒരു കാര്യമല്ല. കാരണം മനസ്സിൽ കാണുന്ന രീതിയിലുള്ള ഒരു വീട് പണിയുന്നതിനായി പലപ്പോഴും വളരെ വലിയ തുക ചിലവാക്കേണ്ടതായി വരാറുണ്ട്. ബഡ്ജറ്റ് കുറയ്ക്കുകയാണെങ്കിൽ അതിനനുസരിച്ച് പ്ലാനിൽ മാറ്റങ്ങൾ വരുത്തേണ്ടത് ആയും വരാറുണ്ട്. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെ വീട് എന്ന സ്വപ്നം പലപ്പോഴും നമ്മളെല്ലാവരും ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ബഡ്ജറ്റിൽ ഒരു സ്വപ്ന ഭവനം എങ്ങിനെ നിർമ്മിക്കാം എന്ന് നോക്കാം.

Also Read  40 വർഷം വരെ പഴക്കമുള്ള ഫ്ലോർ 24 മണിക്കൂർ കൊണ്ട് പുതു പുത്തനാക്കാം പുതിയ ടെക്നോളജി

300 സ്ക്വയർഫീറ്റിൽ 2 ബെഡ് റൂമുകളോടു കൂടിയ ഒരു വീടിന്റെ പ്ലാൻ ആണ് ഇവിടെ പറയുന്നത്. കണ്ടംബറി ഡിസൈനിൽ രൂപകൽപ്പന ചെയ്തിട്ടുള്ള വീടിന് ഡൈനിങ് ഏരിയ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ബെഡ്റൂം ഇത് വീട്ടിലോട്ട് കയറിവരുന്ന ഭാഗത്തായി നൽകിയിരിക്കുന്നു. അവിടെനിന്നും തന്നെ രണ്ടാമത്തെ ബെഡ്റൂമിലേക്ക് പ്രവേശിക്കാനുള്ള സ്ഥലവും നൽകിയിട്ടുണ്ട്. അതുപോലെ അത്യാവശ്യം നല്ല സൗകര്യങ്ങളോടുകൂടിയ ഒരു കിച്ചൺ അവിടെനിന്നും പുറത്തോട്ടു ഇറങ്ങിയാൽ ഒരു ബാത്റൂം, ചെറിയ ഒരു വർക്ക് ഏരിയ എന്നിവയെല്ലാം നൽകിയിട്ടുണ്ട്. കണ്ടമ്പററി ഡിസൈൻ ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ സ്ഥലം ലഭിക്കുന്ന രീതിയിൽ വീടിനെ ഡിസൈൻ ചെയ്യാവുന്നതാണ്. ചുമരുകളിൽ നിന്നും എക്സ്റ്റൻഡ് ചെയ്യുന്ന രീതിയിലാണ് വിൻഡോ നൽകിയിട്ടുള്ളത്, ഇതു കൂടുതൽ ഭംഗി നൽകുന്നു.

Also Read  ജിപ്സം സീലിംഗ് സ്വന്തമായി ചെയ്യാൻ പഠിക്കാം

വളരെ കുറഞ്ഞ ചിലവിൽ മാക്സിമം സ്ഥലം നല്ല രീതിയിൽ ഉപയോഗിച്ചു കൊണ്ട് 2 ബെഡ് റൂമുകൾ, ഒരു കിച്ചൺ, കോമൺ ബാത്റൂം, വർക്ക്‌ ഏരിയ. എന്നിവ ഉൾപ്പെടുന്ന ഈ വീടിന് 3 ലക്ഷം രൂപയാണ് ചിലവായി വരുന്നത്.വിശദമായ വിവരങ്ങൾ താഴെ നലകിയിരിക്കുന്ന വിഡിയോയിൽ കാണാം .


Spread the love

Leave a Comment