കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി പേരാണ് അന്യ നാടുകളിൽ നിന്ന് ജോലി നഷ്ടപ്പെട്ടും മറ്റും സ്വന്തം നാടുകളിൽ എത്തിച്ചേർന്നിട്ടുള്ളത്. എന്നുമാത്രമല്ല നിലവിൽ സ്വന്തം നാട്ടിൽ പണിക്കു പോകാൻ പറ്റാത്ത അവസ്ഥയും കുറവല്ല. ഇത്തരമൊരു സാഹചര്യത്തിൽ വളരെ കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന ബിസിനസ് ആശയങ്ങളെ പറ്റിയാണ് നമ്മളിൽ പലരും ചിന്തിക്കുന്നുണ്ടാവുക.
എല്ലാകാലത്തും മാർക്കറ്റിൽ വളരെയധികം ഡിമാൻഡുള്ള ഒന്നാണ് വസ്ത്രവ്യാപാരം, എന്നാൽ നല്ല ക്വാളിറ്റി യിലുള്ള തുണിത്തരങ്ങൾ കണ്ടെത്തി ഇടനിലക്കാർ ഇല്ലാതെ നാട്ടിലെത്തിച്ച് വിൽക്കാൻ സാധിച്ചാൽ അത് വളരെ നല്ല രീതിയിൽ ബിസിനസ് മുന്നോട്ടു കൊണ്ടു പോകുന്നതിന് സഹായിക്കും. ഇത്തരത്തിൽ കുറഞ്ഞ വിലയ്ക്ക് ബ്രാൻഡഡ് ഷർട്ടുകൾ, ടീഷർട്ടുകൾ എന്നിവ ലഭിക്കുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
85 രൂപ മുതൽ ടീഷർട്ടുകൾ, 120 രൂപ മുതൽ ബ്രാൻഡഡ് ഷർട്ടുകൾ എന്നിവയെല്ലാം നിങ്ങൾക്ക് ഇവിടെ നിന്നും കുറഞ്ഞ വിലയ്ക്ക് ഹോൾസെയിലായി പർച്ചേസ് ചെയ്യാൻ സാധിക്കുന്നതാണ്. മെൻസ് വെയർ ഷോപ്പുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ ഷർട്ട്, ടീഷർട്ട്, ജീൻസ് എന്നിങ്ങനെ എല്ലാവിധ ഉൽപ്പന്നങ്ങളും കുറഞ്ഞവിലക്ക് ഇവിടെനിന്നും പർച്ചേസ് ചെയ്യാം. നല്ല ക്വാളിറ്റിയിൽ ഏറ്റവും പുതിയ ഡിസൈനുള്ള ഷർട്ടുകൾ ഇത്രയും വിലക്കുറവിൽ നിങ്ങൾക്ക് മറ്റെവിടെ നിന്നും ലഭിക്കില്ല. ഇവക്ക് നാട്ടിൽ നല്ല ഡിമാൻഡ് ലഭിക്കുകയും ചെയ്യും.M,L, XL, XXL എന്നിങ്ങനെ എല്ലാവിധ സൈസിലും മെൻസ് വെയർ ഐറ്റംസ് ലഭ്യമാണ്.
120 രൂപക്ക് ഇവിടെ നിന്നും ലഭിക്കുന്ന ഷർട്ടുകൾ നാട്ടിൽ അത്യാവശ്യം നല്ല വിലയ്ക്ക് തന്നെ നിങ്ങൾക്ക് വിൽക്കാൻ സാധിക്കുന്നതാണ്. ഇഷ്ടാനുസരണം വ്യത്യസ്ത കളറുകൾ പാറ്റേണുകൾ എന്നിങ്ങിനെയെല്ലാം ഷർട്ടുകൾ തിരഞ്ഞെടുക്കാം. ഇവിടെ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഇവരുടെ കമ്പനിയിൽ തന്നെ നിർമ്മിക്കുന്നത് ആയതുകൊണ്ട് ക്വാളിറ്റിയുടെ കാര്യത്തിലും സംശയിക്കേണ്ടതില്ല.
പ്രത്യേക ആഘോഷങ്ങൾ ഉള്ള സമയത്ത് തുണിത്തരങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ അതിന്റെ കുറച്ചു ദിവസങ്ങൾ മുൻപ് ഇവിടെ എത്തുകയാണെങ്കിൽ നല്ല കളക്ഷനിൽ തുണിത്തരങ്ങൾ പർച്ചേസ് ചെയ്യാം.80 രൂപയ്ക്ക് ഇവിടെനിന്നും പർച്ചേസ് ചെയ്യുന്ന ടീഷർട്ട് 400 രൂപ വിലയ്ക്ക് മാർക്കറ്റിൽ വിൽക്കാൻ സാധിക്കുന്നതാണ്.
ഏറ്റവും പുതിയ ട്രെൻഡിൽ ഉള്ള ജീൻസുകളും വളരെ കുറഞ്ഞ വിലയ്ക്കാണ് ഇവിടെ വിൽക്കപ്പെടുന്നത്. വ്യത്യസ്ത മോഡലുകളിലും ഡിസൈനുകളിലും ഉള്ള വസ്ത്രങ്ങൾ ഇവിടെ നിന്നും തിരഞ്ഞെടുത്ത കൊണ്ടു പോവുകയാണെങ്കിൽ എല്ലാ രീതിയിലുള്ള കസ്റ്റമേഴ്സിനെയും നിങ്ങൾക്ക് വളരെയെളുപ്പം ഹാൻഡ്‌ൽ ചെയ്യാൻ സാധിക്കും. പ്രീമിയം ക്വാളിറ്റിയുള്ള ബോക്സ് ഉൾപ്പെടെയുള്ള ഷർട്ട് ആവശ്യമുള്ളവർക്ക് അതും ഇവിടെ നിന്നും ലഭിക്കുന്നതാണ്.color play എന്ന പേരിൽ സ്വന്തം പ്രൊഡക്ഷൻ കമ്പനിയിൽ നിന്ന് തന്നെ പുറത്തിറക്കുന്ന യാണ് ഇത്തരം ഷർട്ടുകൾ.
ഷർട്ട് ഒരു ബണ്ടിൽ തിരഞ്ഞെടുത്താൽ നാല് വ്യത്യസ്ത കളറുകളിൽ വ്യത്യസ്ത ഡിസൈനുകളിലുള്ള ഒരു സെറ്റ് ലഭിക്കുന്നതാണ്. ബോക്സ് റുകൾ 60രൂപ മുതലാണ് വില ആരംഭിക്കുന്നത്. ട്രാക്ക് പ്ലാന്റുകളും ഇഷ്ടാനുസരണം കുറഞ്ഞവിലയ്ക്ക് തിരഞ്ഞെടുക്കാം.
ഇത്തരത്തിലൊരു മെൻസ് വെയർ ഷോപ്പ് തുടങ്ങുന്നതിന് ആവശ്യമായ എല്ലാവിധ തുണിത്തരങ്ങളും വളരെ കുറഞ്ഞ വിലക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഗുജറാത്തിലെ സൂറത്തിൽ ഉള്ള Ajmera ഫാഷൻസ് എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. വാട്സ്ആപ്പ് കോൾ വഴിയോ, ഷോപ്പിൽ നേരിട്ട് എത്തിയോ തുണികൾ കണ്ടു ഇഷ്ടപ്പെട്ടതിനു ശേഷം മാത്രം നിങ്ങൾക്ക് ആവശ്യാനുസരണം തുണികൾ പർച്ചേസ് ചെയ്യാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.
Contact -9998924229