100 വർഷം മുമ്പുള്ള കേരളം ഇങ്ങനെ ആയിരുന്നു

Spread the love

ഓരോ കേരളീയനും സ്വന്തം നാടിന്റെ സംസ്കാരത്തിൽ അഭിമാനിക്കുന്നവരാണ്. എന്നാൽ നമ്മളിൽ പലർക്കും നമ്മുടെ നാടിന്റെ പഴയ കാലത്തെ കുറിച്ച് ഒന്നും തന്നെ അറിയുക ഉണ്ടായിരിക്കുകയില്ല. ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന കാലത്ത് നമ്മുടെ കേരളം എങ്ങനെ ആയിരുന്നു എന്നും മലയാളികളുടെ ജീവിത രീതി എന്തായിരുന്നു എന്നുമാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

100 വർഷം മുൻപ് കേരളത്തിലെ ജനങ്ങളുടെ ജീവിത രീതി ഇന്നു കാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ന് നമ്മൾ റോഡ് ഗതാഗതത്തെയാണ് കൂടുതൽ ആശ്രയിക്കുന്നത് എങ്കിൽ പഴയകാലത്ത് ജലഗതാഗത രീതികളെ യാണ് കൂടുതലൽ ആശ്രയയിച്ചിരുന്നത്.അത് കൊണ്ട് തന്നെ എല്ലാ നാടുകളിലും വള്ളങ്ങളുടെ സഹായത്തോടെയാണ് യാത്രകളും ചരക്ക് ഗതാഗതവും നടത്തിയിരുന്നത്.

Also Read  എങ്ങനെ ബാങ്ക് ലോൺ എളുപ്പത്തിൽ തിരിച്ചടക്കാം

അതുപോലെ ആരോഗ്യമേഖലയിലും ബ്രിട്ടീഷുകാരുടെ കീഴിൽ ആശുപത്രികൾ പോലുള്ള സ്ഥാപനങ്ങൾ നിലനിന്നിരുന്നു. ഇതിനായി 1913ൽ കോഴിക്കോട് നിന്നുള്ളചിത്രങ്ങൾ തെളിവായി എടുത്തുകൊണ്ട് ഓപ്പറേഷൻ പോലുള്ള സംവിധാനങ്ങൾ ചെയ്തിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നൂറു വർഷങ്ങൾക്കു മുൻപ് എത്രമാത്രം ഉണ്ടായിരുന്നു എന്ന് 1914 ൽ ക്രിസ്ത്യൻ മിഷനറി യുടെ കീഴിൽ ഉണ്ടായിരുന്ന ചിത്രങ്ങൾ നമുക്ക് കാണിച്ചു തരുന്നു.ഇന്നത്തെ രീതികളിൽ നിന്നും വളരെ വ്യത്യസ്തമായി ചക്കിലാട്ടിയ ആണ് എണ്ണ എടുത്തിരുന്നത്.

അതിനായി കാളകളെ ചക്കിനു ചുറ്റും വൃത്തകൃതിയിൽ ഓടിച്ചു കൊണ്ട് ചക്കിലെ കൊപ്ര എണ്ണയാക്കി മാറ്റിയിരുന്നത്.1914ൽ പെൺകുട്ടികൾക്കു മാത്രമായി സ്കൂളുകളും കേരളത്തിൽ നിലനിന്നിരുന്നു.ഇതുപോലെ കൃഷി ആവശ്യങ്ങൾക്കും മറ്റും ആവശ്യമായ വെള്ളം എടുത്തിരുന്നത് ചക്രങ്ങൾ തിരിച്ചു കൊണ്ട് ഉപയോഗിച്ചിരുന്ന കുട്ടകൾ ഉപയോഗിച്ചായിരുന്നു.

Also Read  വൈദ്യുതി കണക്ഷനുള്ളവര്‍ ഇങ്ങനെ ചെയ്യാന്‍ മറക്കരുത് | വീഡിയോ കാണാം

1926 കാലഘട്ടത്തിൽ സ്ത്രീകൾക്കു മാത്രമായി ആശുപത്രികളും ഉണ്ടായിരുന്നു എന്നതിനുള്ള ചിത്രങ്ങളും ഇന്ന് ലഭിക്കുന്നതാണ്.1850 കാലഘട്ടങ്ങളിൽ തുറമുഖങ്ങളും റെയിൽ ഗതാഗതവും കേരളത്തിലെത്തിയിരുന്നു.1930കളിൽ കേരളത്തിൽ വിവിധ ജില്ലകളിലായി പള്ളിക്കൂടങ്ങളും അതുപോലെ ഉച്ചക്കഞ്ഞി വിതരണവും നൽകിയിരുന്നു.

1908 കാലഘട്ടങ്ങളിൽ ബേക്കറി പോലുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നു എന്നതിന് തെളിവായി കോഴിക്കോട് നിന്നുള്ള ചിത്രങ്ങൾ നിലവിൽ കാണാവുന്നതാണ്.1910 കാലഘട്ടങ്ങളിൽ കാസർകോട് ജില്ലയിൽ പെൺകുട്ടികൾക്കു മാത്രമായി സ്കൂളുകൾ പ്രവർത്തിച്ചിരുന്നു.അതുപോലെ ചന്തകൾ വഴിയായിരുന്നു കച്ചവടങ്ങൾ നടന്നിരുന്നത്.

തലശ്ശേരിയിൽ 1899 ൽ മിഷൻ സ്റ്റേഷൻ പ്രവർത്തിച്ചിരുന്നു.1914ൽ തന്നെ കോഴിക്കോട് ബീച്ചിനോട് ചേർന്ന് ലൈറ്റ് ഹൗസുകളും നിർമ്മിച്ചിരുന്നു.ഇന്ന് നിലനിൽക്കുന്ന ജംങ്കാറിനു പകരമായി തടി ഉപയോഗിച്ചുകൊണ്ട് കെട്ടിയ പാലത്തിലൂടെയാണ് വാഹനങ്ങൾ ഒരു കരയിൽ നിന്നും മറ്റു കരയിലേക്ക് എത്തിച്ചിരുന്നത്.

Also Read  ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്നവർ സൂക്ഷിക്കുക; എത്ര ഒളിച്ചാലും നിങ്ങളെ പൊലീസ് പൊക്കും,

1911ൽ തന്നെ തലശ്ശേരിയിൽ മിഷൻ സ്കൂളുകൾ ആരംഭിച്ചിരുന്നു.1938 കാലഘട്ടത്തിൽ പൊന്നാനിയിൽ പള്ളിയും നിർമ്മിച്ചിണ്ടാണ്ടായിരുന്നു.1911ൽ ഫോട്ടോഗ്രാഫിക് പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്നതിനായി തെയ്യം കലാരൂപത്തിന്റെ ചിത്രങ്ങളും നിലവിൽ നമുക്ക് ലഭിക്കുന്നതാണ്.1948 കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപവൽക്കരിച്ചിരുന്നു.

1954 കാലഘട്ടത്തിലെ തിരുകൊച്ചി സംസ്ഥാന വോട്ടെടുപ്പും,പുസ്തകശാലകളും , തിരുവിതാംകൂർ രാജവംശത്തിന്റെ കുതിര പട്ടാളവും എല്ലാം കേരളത്തിലെ പഴയകാല ചരിത്രം വളരെയധികം പ്രാധാന്യം അർഹിക്കുന്നു എന്ന് തെളിയിക്കുന്നു.കേരള സംസ്കാരവുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ കണ്ട് മനസ്സിലാക്കാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment