ജനുവരി ഒന്നു മുതൽ ജിയോയിൽ നിന്നും എല്ലാ വോയിസ് കോളുകളും സൗജന്യമായി ലഭിക്കുന്നതാണ്.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ(TRAI) പുതിയ നിർദേശം അനുസരിച്ച് 2021 ജനുവരി 1 മുതൽ ജിയോയിൽ നിന്നും മറ്റു നെറ്റ് വർക്കുകളിലേക്ക് ഉള്ള എല്ലാ ആഭ്യന്തര വോയിസ് കാളുകൾക്കും നിലവിൽ ഈടാക്കി കൊണ്ടിരിക്കുന്ന ഐ യുസി ചാർജുകൾ ഇല്ലാതാവുകയാണ്.
2019 സെപ്റ്റംബർ മാസം വരെ സൗജന്യ വോയിസ് കോൾ ആണ് ജിയോ നൽകിയിരുന്നത്. എന്നാൽ 2020 ജനുവരി ഒന്നുകൂടി ട്രായ് പുതിയ നിയമം പുറത്തിറക്കിയതോടെ ജിയോ ഓഫ് നെറ്റ് വോയ്‌സ് കോളുകൾക്ക് പണംഈടാക്കിയിരുന്നു.എന്നാൽ പുതുക്കിയ ഐ യു സി നിയമം നിർത്തലാക്കുന്നത് വരെ മാത്രമേ ചാർജുകൾ ഈടാക്കുക യുള്ളൂ എന്ന് ജിയോ മുന്നറിയിപ്പ് നൽകിയിരുന്നു. അതിന്റെ ഭാഗമായി ജിയോ 2021ജനുവരി 1 മുതൽ ഓഫ്‌നെറ്റ് വോയിസ് കാളുകൾ വീണ്ടും സൗജന്യ മാക്കുകയാണ്.VOLTE സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ടാണ് ജിയോ ഈ സേവനം ഉറപ്പ് വരുത്തുന്നത്.
നിലവിൽ കർഷക ബില്ലിനിനെതീരെ രാജ്യം കത്തി കൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ കർഷകരുടെ ജിയോയിൽ ഉള്ള വിശ്വാസം നില നിർത്തുക എന്നതാണ് പുതിയ ഇളവുകളുടെ പിന്നിലെ കാരണം ആയി കണക്കാക്കുന്നത്. കാരണം എന്ത് തന്നെയായാലും സാധാരണക്കാരുടെ വിശ്വാസങ്ങളെ മാനിച്ചുകൊണ്ട് ജിയോ എടുത്ത പുതിയ തീരുമാനം ഏതൊരു സാധാരണക്കാരനും വലിയൊരു ആശ്വാസമാകും എന്ന് പ്രതീക്ഷിക്കാം.