നമുക്കു ചുറ്റുമുള്ള നിരവധി സ്ത്രീകളാണ് വീട്ടിലിരുന്ന് ജോലി ചെയ്യാനായി ആഗ്രഹിക്കുന്നത്. വിവാഹശേഷം പുറത്തുപോയി ജോലി ചെയ്യാൻ പലർക്കും സാധിക്കാറില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് വീട്ടിലിരുന്നുകൊണ്ട് ചെയ്യാവുന്ന ജോലികളെ പറ്റി എല്ലാവരും അന്വേഷിക്കുന്നത്. എന്നാൽ പലപ്പോഴും ഓൺലൈൻ വഴി സെർച്ച് ചെയ്യുമ്പോൾ ഒരുപാട് വെബ്സൈറ്റുകൾ ഇത്തരത്തിൽ കാണാമെങ്കിലും, അതിൽ പലതും ഫെയ്ക്ക് ആയിരിക്കും. എന്നു മാത്രമല്ല ജോലി തരാമെന്ന് വാഗ്ദാനം നൽകി പണം തട്ടുന്നവരും അതിൽ ഉണ്ടായിരിക്കും , എന്നാൽ 100% വിശ്വാസ്യത യോട് കൂടി ജോലി ലഭിക്കാവുന്ന ഒരു ഓൺലൈൻ വെബ്സൈറ്റിനെ പറ്റിയാണ് ഇവിടെ പറയുന്നത്.എന്നുമാത്രമല്ല വലിയ ഒരു വരുമാനം നേടാനും ഇത്തരമൊരു ജോലി കൊണ്ട് സാധിക്കുന്നതാണ്.
‘ Chegg india ‘എന്ന ജോബ് സൈറ്റ് ആണ് ഇത്തരത്തിൽ ഉപയോഗിക്കാവുന്ന ഒരു സൈറ്റ്. യുഎസ് ബേസ്ഡ് ആയി വർക്ക് ചെയ്യുന്ന,ഒരു കമ്പനി ആയത് കൊണ്ട് തന്നെ നല്ല രീതിയിൽ ശമ്പളം നേടാം എന്നതും പ്രത്യേകതയാണ്. മാസത്തിൽ ഒരു ലക്ഷത്തോളം പെയ്മെന്റ് കൾ നടത്തുന്നുണ്ട് എന്നാണ് വെബ്സൈറ്റ് നൽകുന്ന വിവരം. രജിസ്റ്റർ ചെയ്ത രണ്ട് ടെസ്റ്റുകൾ പാസായി കഴിഞ്ഞാൽ ഉടനെ തന്നെ നിങ്ങൾക്ക് വർക്ക് ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ പാസ്സാകുന്ന രീതിയിലുള്ള ടെസ്റ്റുകൾ ആയിരിക്കും ഉണ്ടാവുക.’subject matter expert’ എന്നായിരിക്കും നിങ്ങളുടെ ജോലിക്ക് നൽകുന്ന പേര്.
ഇതുവഴി നിങ്ങൾ ഏതെങ്കിലും ഒരു സബ്ജക്ടിൽ എക്സ്പർട്ട് ആണ് എങ്കിൽ അത് സംബന്ധിച്ച ക്വസ്റ്റ്യൻ തരികയുംഅത് എവിടെ നിന്ന് വേണമെങ്കിലും search ചെയ്ത് കണ്ടെത്തി നൽകുകയും ആണ് വേണ്ടത്. എന്നാൽ നിങ്ങളുടേതായ രീതിയിലേക്ക് ചെറിയ മാറ്റങ്ങൾ വരുത്തിയ ശേഷം അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇത്തരത്തിൽ നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഓരോ ഉത്തരത്തിനും പെയ്മെന്റ് ലഭിക്കുന്നതാണ്. എല്ലാമാസവും പതിനൊന്നാം തീയതി മുതൽ പതിനാലാം തീയതി ഉള്ളിലായി പെയ്മെന്റ് ലഭിക്കുന്നതാണ്.അതുകൊണ്ടുതന്നെ എല്ലാ മാസവും ഒരു സാലറി എന്ന നിലയിൽ നിങ്ങൾക്ക് ഇത്തരത്തിൽ ഒരു തുക സമ്പാദിക്കാവുന്ന താണ്.
അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ഒരിക്കൽ നിങ്ങൾ രജിസ്റ്റർ ചെയ്ത് ടെസ്റ്റ് പാസായി കഴിഞ്ഞാൽ ഒരു മാസം 10 ക്വസ്റ്റ്യൻ എങ്കിലും ആൻസർ ചെയ്യണം എന്നതാണ്.അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ആകുന്നതാണ്.
Chegg India രജിസ്റ്റർ ചെയ്യേണ്ട രീതി എങ്ങനെയാണെന്ന് പരിശോധിക്കാം.
ആദ്യം ചെഗ്ഗ് ഇന്ത്യ വെബ്സൈറ്റ് ഓപ്പൺ ചെയ്ത ശേഷം,sign up ബട്ടൺ ക്ലിക്ക് ചെയ്യുക.ഇപ്പോൾ നിങ്ങളുടെ ഇമെയിൽ ഐഡിയും , താഴെ നൽകിയിട്ടുള്ള ബോക്സ് എന്നിവ ടിക് ചെയ്തു നൽകി സൈൻ അപ്പ് ചെയ്ത് നൽകാവുന്നതാണ്.ഇത്തരത്തിൽ നിങ്ങൾ നൽകുന്ന ഇമെയിൽ ഐഡിയിൽ ഒരു ലിങ്ക് ലഭിക്കുന്നതാണ്. അത് വെരിഫൈ ചെയ്തതിനുശേഷമാണ് തുടർന്നുള്ള കാര്യങ്ങൾ ചെയ്യേണ്ടത്. 71 മണിക്കൂർ കഴിഞ്ഞ ശേഷം മാത്രമാണ് നിങ്ങൾക്ക് വർക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.
ആദ്യം രജിസ്ട്രേഷൻ കംപ്ലീറ്റ് ചെയ്യുക. ഇവിടെ നിങ്ങളുടെ പേര്, സബ്ജെക്ട് എന്നിവയെല്ലാം നൽകാവുന്നതാണ്. ഇവിടെ നിങ്ങൾക്ക് ഒരു ഫോൺ നമ്പർ നൽകേണ്ടതുണ്ട് അതുകൊണ്ടുതന്നെ ഒരിക്കൽ അപ്ഡേറ്റ് ആയി കഴിഞ്ഞാൽ വീണ്ടും അതേ ഫോൺ നമ്പർ നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതല്ല. അടുത്ത സ്റ്റെപ്പ് സബ്ജെക്ട് ടെസ്റ്റ് എടുക്കുക എന്നതാണ്. ഇവിടെ നിങ്ങൾ തിരഞ്ഞെടുത്ത സബ്ജക്ടിനെ സംബന്ധിച്ച് 12 ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.ഇതിൽ 60 ശതമാനത്തിനു മുകളിൽ നിങ്ങൾ മാർക്ക് നേടേണ്ടതുണ്ട്. ഇത് കിട്ടി കഴിഞ്ഞാൽ അടുത്ത ഗൈഡ്‌ലൈൻ ടെസ്റ്റിലേക്ക് പോകാവുന്നതാണ്. നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരം അറിയില്ല എങ്കിൽ നിങ്ങൾക്ക് ഏതെങ്കിലും ബുക്കോ, ഗൂഗിൾ എന്നിവ ഉപയോഗിച്ച് ആൻസർ കണ്ടെത്താവുന്നതാണ്. ടൈം ലിമിറ്റ് ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ആവശ്യത്തിനു സമയമെടുത്ത് ഉത്തരം നൽകിയാൽ മതി. 12 ക്വസ്റ്റ്യൻസ് ആൻസർ ചെയ്തു കഴിഞ്ഞാൽ റിസൾട്ട് അറിയാവുന്നതാണ്. പാസായി കഴിഞ്ഞാൽ അടുത്ത ലെവൽ ടെസ്ടിലേക് പോകാവുന്നതാണ്. രണ്ടുതവണ മാത്രമാണ് ടെസ്റ്റ് അറ്റൻഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. രണ്ട് അറ്റെപ്‌റ്റും കഴിഞ്ഞാൽ 30 ദിവസം കഴിഞ്ഞു മാത്രമാണ് ടെസ്റ്റ് വീണ്ടും അറ്റൻഡ് ചെയ്യാൻ സാധിക്കുകയുള്ളൂ.
അടുത്തതായി ഗൈഡ്‌ലൈൻ ടെസ്റ്റാണ് അറ്റൻഡ് ചെയ്യേണ്ടത്. ഇത് വളരെ എളുപ്പമാണ്. അവർ നിങ്ങൾക്ക് കുറച്ച് ഗൈഡ് ലൈൻസ് തരുന്നതാണ്.അതിൽ നൽകിയിരിക്കുന്ന എല്ലാ ഗൈഡ് ലൈൻസും കൃത്യമായി വായിച്ച് മനസ്സിലാക്കി ആൻസർ ചെയ്താൽ, വളരെ എളുപ്പത്തിൽ ടെസ്റ്റ് പാസാകാവുന്നതാണ്.
അടുത്തതായി ഡിഗ്രി വെരിഫിക്കേഷൻ ആണ് ചെയ്യേണ്ടത് ഇതിനായി,നിങ്ങളുടെ ഡിഗ്രി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത നൽകേണ്ടതാണ്. തുടർന്ന് പാൻ വെരിഫിക്കേഷൻ, ബാങ്ക് വെരിഫിക്കേഷൻ, അഡ്രസ് പ്രൂഫ് മൊബൈൽ വെരിഫിക്കേഷൻ എന്നിവ കൂടി ചെയ്യേണ്ടതുണ്ട്. മൊബൈൽ വെരിഫിക്കേഷൻ ഒടിപി വഴിയാണ് ചെയ്യേണ്ടി വരിക. എല്ലാ ടെസ്റ്റുകളും പാസായി കഴിഞ്ഞാൽ നിങ്ങൾ നൽകിയ സബ്ജക്ടിനെ ബേസ് ചെയ്ത് ക്വസ്റ്റ്യൻസ് നൽകി തുടങ്ങുന്നതാണ്. നിങ്ങൾക്ക് നൽകിയ ക്വസ്റ്റിനുള്ള ഉത്തരം അറിയില്ല എങ്കിൽ 10 സെക്കൻഡിനുള്ളിൽ സ്കിപ് ചെയ്യാവുന്നതാണ്.
സ്കിപ് ചെയ്ത് കഴിഞ്ഞാൽ വേറെ question ലഭിക്കുന്നതാണ്. അത് അറിയില്ലെങ്കിൽ വീണ്ടും സ്കിപ് ചെയ്യാവുന്നതാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള കൊസ്റ്റ്യൻ ലഭിക്കുമ്പോൾ മാത്രം അറ്റൻഡ് ചെയ്താൽ മതി. തിരഞ്ഞെടുത്ത question രണ്ട് മണിക്കൂറിനുള്ളിൽ ആൻസർ കണ്ടെത്തി അപ്‌ലോഡ് ചെയ്താൽ മതി. നിങ്ങളുടെ അക്കൗണ്ടിന്റെ ഡാഷ്ബോർഡിൽ എല്ലാവിധ വിവരങ്ങളും കൃത്യമായി കാണാവുന്നതാണ്. അക്കൗണ്ട് ഓപ്പൺ ആയി കഴിഞ്ഞാൽ വർക്ക് സ്റ്റാർട്ട് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ജോലി ആവശ്യമുള്ളവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്ന ഒരു വെബ്സൈറ്റ് ആണ് മുകളിൽ പറഞ്ഞത്. വിശദമായ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ് .