കുറഞ്ഞ ചിലവിൽ ഒരു സ്വപ്ന ഭവനം സ്വന്തമാക്കുക എന്നത് പലപ്പോഴും അസാധ്യമായ ഒരു കാര്യമാണ്. എന്നാൽ ഇത്തരത്തിൽ വളരെ കുറഞ്ഞ ചിലവിൽ കുറഞ്ഞ സ്ഥലം ഉപയോഗിച്ചുകൊണ്ട് തന്നെ നല്ല സൗകര്യങ്ങളോടുകൂടി നിർമ്മിച്ചെടുത്ത ഒരു 2 BHK വീടിനെ പറ്റിയാണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്.
അഞ്ചു സെന്റ് സ്ഥലത്ത്, 800 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചെടുത്ത ഈ വീടിന് 2 ബെഡ് റൂമുകൾ ആണ് ഉള്ളത്. ഫ്ലൈ ആഷ് ലോക്കിങ് ബ്രിക്ക് ഉപയോഗിച്ചാണ് വീടിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്.
വീടിന് മുൻവശത്തായി വളരെ നീളത്തിൽ ഒരു സ്റ്റെപ്പ് നൽകിയിട്ടുണ്ട്. ഇവിടെനിന്നും സിറ്റൗട്ടിലേക്ക് കയറുമ്പോൾ ഇരിക്കാനുള്ള സ്ഥലം നൽകിയിട്ടുണ്ട്. ഗ്രാനൈറ്റ് ഉപയോഗിച്ചു കൊണ്ടാണ് ചാരുപടി നൽകിയിട്ടുള്ളത്. ടൈൽസ് ഉപയോഗിച്ചുകൊണ്ട് തൂണും ഡിസൈൻ ചെയ്തിട്ടുണ്ട്. മൂന്ന് പേർക്ക് ഇരിക്കാവുന്ന രീതിയിൽ ചെയർ ഇടാൻ ഉള്ള സ്ഥലം നൽകിയിട്ടുണ്ട്.
അതിനോട് ചേർന്ന് തന്നെ ഒരു ടീ പോയും ഇടാവുന്നതാണ്. ഇതിനു പുറകിലായി കോൺക്രീറ്റിൽ ഒരു പറഗോള സെറ്റ് ചെയ്തിട്ടുണ്ട്.GI പൈപ്പ് ഉപയോഗിച്ചുകൊണ്ടാണ് വാതിൽ ജനൽ എന്നിവ നിർമ്മിച്ചിട്ടുള്ളത്.
ഇവിടെ നിന്നും ഡൈനിങ് ഏരിയയിലേക്ക് പ്രവേശിക്കുകയാണെങ്കിൽ നല്ല വെളിച്ചം ലഭിക്കുന്നതിനായി ഒരു ജനൽ നൽകിയിട്ടുണ്ട്. നാല് പേർക്ക് ഇരിക്കാവുന്ന രീതിയിൽ ഒരു ഡൈനിങ് ടേബിൾ ഇവിടെ നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയയോട് ചേർന്നും ഒരു പറഗോള നൽകിയിട്ടുണ്ട്.
ഡൈനിങ് ഹാളിലെ ഒരു മൂലയിൽ വാഷ് ഏരിയ നൽകിയിട്ടുണ്ട്. ഡൈനിങ് ഹാളിൽ നിന്നും കയറിവരുന്ന ഭാഗത്തായി സ്റ്റേയെര്സ് നൽകിയിട്ടുണ്ട്.ഇതിന് അടിഭാഗത്തായി ഒരു കോമൺ ടോയ്ലറ്റ് നൽകിയിട്ടുണ്ട്. ബെഡ്റൂമിലേക്ക് കയറിയാൽ തന്നെ ഫാബ്രിക്കേഷനിൽ ചെയ്ത ഒരു അലമാര നൽകിയിട്ടുണ്ട്.
ഒറ്റ കള്ളിയിൽ ഉള്ള രണ്ട് ജനലുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 5 അടിയുള്ള ഒരു കട്ടിൽ ഇടാവുന്ന രീതിയിൽ ആണ് ബെഡ്റൂം നൽകിയിട്ടുള്ളത്. അറ്റാച്ച്ഡ് ബാത്റൂ മോടുകൂടി നിർമ്മിച്ചിട്ടുള്ള മറ്റൊരു ബെഡ്റൂം കൂടി താഴെ നൽകിയിട്ടുണ്ട്.
ലെഫ്റ്റ് സൈഡിൽ ആയി ഒരു അലമാര, ഒറ്റ പാളിയിൽ ഉള്ള 3 ജനാലകൾ എന്നിവയും റൂമിൽ നൽകിയിട്ടുണ്ട്. അത്യാവശ്യം നല്ല വലിപ്പത്തിലുള്ള ഒരു ബാത്റൂമും നൽകിയിട്ടുണ്ട്. കിച്ചണിലോട്ട് പ്രവേശിക്കുകയാണെങ്കിൽ വെളിച്ചം ലഭിക്കുന്നതിനായി ഫാബ്രിക്കേഷനിൽ നിർമ്മിച്ച ഒരു ജനൽ, സാധനങ്ങൾ വയ്ക്കുന്നതിന് ആവശ്യമായ റാക്ക്, സിങ്ക് പുകയില്ലാത്ത ഒരു അടുപ്പ് എന്നിവയ്ക്കുള്ള സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്.
ഇവിടെനിന്നും പുറത്തോട്ട് ഇറങ്ങിയാൽ ഫ്രിഡ്ജ് ഗ്യാസ് എന്നിവയ്ക്കുള്ള സ്ഥലവും നൽകിയിട്ടുണ്ട്. ഇവിടെ ചുറ്റുമായി ഗ്രില്ല് ചെയ്തിട്ടുണ്ട്. നേരത്തെ പറഞ്ഞതുപോലെ ഫ്ലൈ ആഷ് ലോക്കിങ് ബ്രിക്ക് ഉപയോഗിച്ചാണ് വീടിന്റെ മുഴുവൻ പണിയും തീർത്തിട്ടു
ള്ളത്. സാധാരണ രീതിയിൽ തന്നെയാണ് ഇത്തരം ബ്രിക്ക് ഉപയോഗിച്ചും വീട് നിർമ്മിക്കുന്നത്.
ആദ്യത്തെ ലയർ മാത്രമാണ് സിമന്റ് ഉപയോഗിക്കേണ്ടി വരുന്നുള്ളൂ. പെയിന്റ് ചെയ്യുമ്പോൾ കട്ടകൾക്ക് കൂടുതൽ ഭംഗി വരുന്നതാണ്. തിരൂർ ഉള്ള തനലൂർ എന്ന സ്ഥലത്താണ് ഇത്തരത്തിൽ നല്ല കെട്ടുറപ്പോടെ തന്നെ ഫ്ലൈ ആഷ് ലോക്കിങ് ബ്രിക്ക് ഉപയോഗിച്ച് നിർമ്മിച്ച ഈ സുന്ദര ഭവനം ഉള്ളത്. ഇതിനായി ചിലവഴിച്ചത് വെറും 10 ലക്ഷം രൂപ മാത്രമാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.