വളരെ കുറഞ്ഞ ചിലവിൽ സ്വന്തമായ വീട് എന്ന സ്വപ്നം എങ്ങനെ സാക്ഷാത്കരിക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ മനസ്സിൽ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു വീട് പൂർത്തീകരിക്കുന്നതിനായി ചിലവഴിക്കേണ്ടി വരിക ചിലപ്പോൾ വളരെ വലിയ തുകയായിരിക്കും. എന്നാൽ ഇത്തരത്തിൽ ഒരു വലിയ തുക മുഴുവനായും എടുക്കാൻ സാധാരണക്കാർക്ക് സാധിക്കണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ പലരും ആഗ്രഹിക്കുന്നത് തുടക്കത്തിൽ കുറച്ചു പൈസ നൽകി ബാക്കി ലോണായി നൽകുന്ന രീതിയിൽ ഒരു വീട് ലഭിക്കുമോ എന്നതാണ്. ഈ രീതിയിൽ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു വീടിന്റെ വിവരങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
എറണാകുളം ജില്ലയിൽ സ്വന്തമായി ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ് ഈ അവസരം. 1000 സ്ക്വയർ ഫീറ്റിൽ 2 ബെഡ് റൂമുകൾ സഹിതം നിർമ്മിച്ച ഈ വീട്ടിൽ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. റെഡി ടു മൂവ് ആയതുകൊണ്ട് തന്നെ നല്ല വെള്ളം ലഭിക്കുന്നതിന് ഓപ്പൺ വെൽ വാട്ടർ സൗകര്യം, വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സ്റ്റീൽ ഗേറ്റ്, കൂടുതൽ സുരക്ഷ നൽകുന്ന രീതിയിൽ നാലുപുറവും മതിലുകൾ എന്നിവ നൽകിയിട്ടുണ്ട്. കൂടാതെ വെള്ളപ്പൊക്ക ബാധിത പ്രദേശം അല്ല എന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്.
രണ്ടു നിലയിൽ ഫൗണ്ടേഷൻ ചെയ്യാവുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള വീട്, ഡിസൈൻ ചെയ്തിട്ടുള്ള രീതി നോക്കിയാൽ കയറിവരുന്ന ഭാഗത്തായി ഒരു കാർ പാർക്കിംഗ് ഏരിയ, സിറ്റൗട്ട്, അവിടെനിന്നും നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയ കിച്ചൻ എന്നിവിടങ്ങളിലേക്കാണ്. താഴെ രണ്ട് ബെഡ്റൂമുകൾ സഹിതം നിർമ്മിച്ച വീട്ടിൽ ലിവിങ് ഏരിയ യിൽ നിന്ന് മുകളിലോട്ട് സ്റ്റൈഴ്‌സ് നൽകിയിട്ടുണ്ട്. അതുപോലെ ഡൈനിങ് ഏരിയ യോട് ചേർന്ന് ഒരു വാഷിംഗ് ഏരിയ നൽകിയിട്ടുണ്ട് .12*9 സൈസിൽ ഒരു ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടെ നൽകിയിട്ടുണ്ട്. കൂടാതെ ഒരു കോമൺ ബാത്റൂം സൗകര്യവും ലിവിങ് ഏരിയ യോട് ചേർന്ന് നൽകിയിട്ടുണ്ട്.12*10 സൈസിൽ ആണ് രണ്ടാമത്തെ ബെഡ്റൂം നൽകിയിട്ടുള്ളത്. വളരെയധികം വെളിച്ചം ലഭിക്കുന്ന രീതിയിലാണ് വീടിന്റെ ഡിസൈനിങ് ചെയ്തിട്ടുള്ളത്.
തുടക്കത്തിൽ രണ്ടുലക്ഷം രൂപ മാത്രം നൽകി ബാക്കി ലോൺ സൗകര്യത്തോടു കൂടി സ്വന്തമാക്കുന്ന വീട് സ്ഥിതി ചെയ്യുന്നത് എയർപോർട്ടിൽ നിന്നും 22 കിലോമീറ്റർ, പെരുമ്പാവൂരിൽ നിന്ന് 7 കിലോമീറ്റർ, അങ്കമാലിയിൽ നിന്ന് 20 കിലോമീറ്റർ എന്നിങ്ങിനെ അകലത്തിലാണ്. എറണാകുളം ജില്ലയിൽ വളയൻചിറങ്ങര യിലാണ് വീട് സ്ഥിതിചെയ്യുന്നത്. 25 ലക്ഷം രൂപയാണ് വീടിന് വിലയായി ചോദിക്കുന്നത്.തുടക്കത്തിൽ രണ്ട് ലക്ഷം നൽകി ബാക്കി വരുന്ന തുക മുപ്പതിനായിരം രൂപയ്ക്ക് മുകളിൽ സാലറി ഉള്ള വ്യക്തിയാണ് എങ്കിൽ ബാങ്ക് ലോൺ ആയി അടയ്ക്കാവുന്നതാണ്. വീടിനെ പറ്റി കൂടുതൽ അറിയുന്നതിനായി താഴെ നൽകിയിട്ടുള്ള നമ്പറിൽ കോണ്ടാക്ട് ചെയ്യാവുന്നതാണ്.
Contact-9847928611