ചികിത്സാ ചിലവുകൾക്കായി വലിയ തുക ചിലവഴിക്കുക എന്നത് പലപ്പോഴും സാധാരണക്കാർക്ക് വലിയ രീതിയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ച് ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾക്കെല്ലാം സ്വകാര്യ ആശുപത്രികളിൽ പോകുമ്പോൾ നൽകേണ്ടിവരുന്നത് വലിയ തുകയായിരിക്കും. അതുകൊണ്ടുതന്നെ പല രീതിയിലുള്ള സാമ്പത്തിക ബാധ്യതകൾ ആണ് മിക്ക കുടുംബങ്ങളിലും ഉയർന്ന ചികിത്സാ ചിലവ് ഉണ്ടാക്കുന്നത്. എന്നാൽ ഉയർന്ന ചികിത്സാ ചിലവ് വരുന്ന മിക്ക ചികിത്സകൾക്കും ഉള്ള ചിലവ് തികച്ചും സൗജന്യമായി ലഭിക്കുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്.
ശരീരത്തിന്റെ പ്രധാന അവയവങ്ങളായ ഹൃദയം, കണ്ണ്, കിഡ്നി, എല്ല് എന്നിങ്ങിനെ 5 വിഭാഗത്തിൽപ്പെടുന്ന ചികിത്സ ചിലവുകളാണ് ഇവിടെ സൗജന്യമായി നൽകപ്പെടുന്നത്.
നിലവിൽ നിങ്ങൾ ഏതെങ്കിലും ആശുപത്രിയിൽ ചികിത്സ തേടുന്നവരാണ് എങ്കിൽ അവിടെ നിന്നും ലഭിക്കുന്ന റിസൾട്ട്, രോഗിയുടെ ആധാർ കാർഡ് എന്നിവ സഹിതം ഈ ഒരു ആശുപത്രിയിൽ എത്തുന്നത് വഴി തുടർന്നുള്ള ചികിത്സ പൂർണ്ണമായും സൗജന്യമായി ലഭിക്കുന്നതാണ്. വളരെ വിശാലമായ ഒരു കോമ്പൗണ്ടിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്.
അതുകൊണ്ടുതന്നെ നിരവധി പേർക്ക് ഒരേ സമയം ഇവിടെ ചികിത്സ ലഭ്യമാക്കുന്നു. സാധാരണയായി ഒരു ചെറിയ അസുഖത്തിന് പോലും വലിയ ചികിത്സ ചിലവ് നേരിടേണ്ടിവരുന്ന നമ്മുടെ നാട്ടിൽ ഇത്തരം ആശുപത്രികളുടെ പ്രാധാന്യം വളരെ വലുതാണ്. എന്നാൽ പലർക്കും ഈയൊരു ആശുപത്രിയെ പറ്റി കൂടുതൽ വിവരങ്ങൾ അറിയില്ല എന്നതാണ് സത്യം.
ആശുപത്രിയിലേക്ക് പ്രവേശിക്കുമ്പോൾ മുൻവശത്തായി ഒരു പ്രധാനകവാടം, ഇടതുവശത്തായി മറ്റൊരു കവാടം എന്നിങ്ങിനെ നൽകിയിട്ടുണ്ട്. രോഗിയുടെ കൂടെ നിൽക്കുന്ന ആളുകൾക്ക് മാത്രമായിരിക്കും പ്രധാന കവാടത്തിലൂടെ പ്രവേശനം ലഭിക്കുക. അല്ലാത്തവർക്ക് ഇടതുവശത്തുള്ള കവാടത്തിലൂടെ അകത്തു കയറാവുന്നതാണ്. അതായത് പുതിയതായി ആശുപത്രിയിലേക്ക് വരുന്നവർ ഇടതു ഭാഗത്ത് നൽകിയിട്ടുള്ള ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാൻ പാടുകയുള്ളൂ.
ആന്ധ്രയിലെ പുട്ടപർത്തിയിൽ ആണ് പൂർണ്ണമായും സൗജന്യമായി ചികിത്സ ചിലവ് നൽകുന്ന ഈയൊരു ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും രണ്ട് കിലോമീറ്റർ അകലെയായി ആണ് റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. വെറും 10 രൂപ കൊടുത്താൽ ആശുപത്രിയിലേക്ക് ഓട്ടോയിൽ എത്തിച്ചേരാൻ സാധിക്കുന്നതാണ്.
വരുന്നവർക്ക് താമസിക്കാനുള്ള സൗകര്യം ആശുപത്രിയിൽ തന്നെ ലഭ്യമാണ്. അല്ലാത്തവർക്ക് വളരെ തുച്ഛമായ നിരക്കിൽ പുറത്തു താമസസൗകര്യങ്ങൾ കണ്ടെത്താവുന്നതാണ്.
ചികിത്സ ചിലവുകൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്ക് തീർച്ചയായും വലിയൊരു കൈത്താങ്ങ് തന്നെയാണ് പുട്ടപർത്തിയിലെ ഈ ഒരു ആശുപത്രി. അതുകൊണ്ടുതന്നെ കൂടുതൽ പേരിലേക്ക് ഇത് ഷെയർ ചെയ്യുക.
Phone: +91 8555-287256 / 289409 Email: [email protected] Website: http://www.sssgh.org Sri Sathya Sai General Hospital, Prasanthi Nilayam, Puttaparthi Main Road, Puttaparthi – 515134, Anantapur District Andhra Pradesh India. |